- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിക്കാരുടെ ആയുർദൈർഘ്യം കൂടി;' ജനനനിരക്ക് കുറഞ്ഞു; റിട്ടയർമെന്റ് പ്രായം 65- നിന്ന് 69 ആക്കി ഉയർത്താൻ ജർമൻ ഫെഡറൽ ബാങ്ക് നിർദ്ദേശം
ബെർലിൻ: ജർമൻ പൗരന്മാരുടെ ആയുർദൈർഘ്യം കൂടുകയും ജനന നിരക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ റിട്ടയർമെന്റ് പ്രായം 69 ആക്കി ഉയർത്താൻ ജർമൻ ഫെഡറൽ ബാങ്ക് നിർദ്ദേശം. നിലവിൽ 65 ആണ് പെൻഷൻ പ്രായം. എന്നാൽ ഇപ്പോഴുള്ളവർ പെൻഷൻ പറ്റിയാൽ മതിയായ ജീവനക്കാരുടെ അഭാവം നേരിടുമെന്നും അതിനാൽ വിരമിക്കൽ പ്രായം ഉയർത്തണമെന്നുമാണ് ജർമൻ ഫെഡറൽ ബാങ്ക് പ്രതിമാസ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വിരമിക്കൽ പ്രായമായ 65-ൽ നിന്ന് ഘട്ടം ഘട്ടമായി 2060 ആകുമ്പോഴേയ്ക്കും ഇത് 69 ആക്കി ഉയർത്തണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. 2030-ഓടെ വിരമിക്കൽ പ്രായം 67 ആക്കി ഉയർത്താനുള്ള നടപടികൾ നേരത്തെ തന്നെ സർക്കാർ ആരംഭിച്ചു കഴിഞ്ഞതാണ്. ജർമനിക്കാരുടെ ആയുർ ദൈർഘ്യം വർധിക്കുകയും കുഞ്ഞുങ്ങൾ ജനിക്കുന്നതിന്റെ തോത് കുറയുകയും ചെയ്തതോടെ നിലവിലുള്ളവർ വിരമിച്ചുകഴിഞ്ഞാൽ ജീവനക്കാരുടെ അഭാവം ഏറെ അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്. ബേബി ബൂം കാലഘട്ടത്തിൽ ജനിച്ചവർ ഇപ്പോൾ കൂട്ടവിരമിക്കലേലിക്കാണ് നീങ്ങുന്നത്. അടുത്ത കാലത്തായി ജർമനിയിൽ ജനന നിരക്ക്
ബെർലിൻ: ജർമൻ പൗരന്മാരുടെ ആയുർദൈർഘ്യം കൂടുകയും ജനന നിരക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ റിട്ടയർമെന്റ് പ്രായം 69 ആക്കി ഉയർത്താൻ ജർമൻ ഫെഡറൽ ബാങ്ക് നിർദ്ദേശം. നിലവിൽ 65 ആണ് പെൻഷൻ പ്രായം. എന്നാൽ ഇപ്പോഴുള്ളവർ പെൻഷൻ പറ്റിയാൽ മതിയായ ജീവനക്കാരുടെ അഭാവം നേരിടുമെന്നും അതിനാൽ വിരമിക്കൽ പ്രായം ഉയർത്തണമെന്നുമാണ് ജർമൻ ഫെഡറൽ ബാങ്ക് പ്രതിമാസ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലുള്ള വിരമിക്കൽ പ്രായമായ 65-ൽ നിന്ന് ഘട്ടം ഘട്ടമായി 2060 ആകുമ്പോഴേയ്ക്കും ഇത് 69 ആക്കി ഉയർത്തണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. 2030-ഓടെ വിരമിക്കൽ പ്രായം 67 ആക്കി ഉയർത്താനുള്ള നടപടികൾ നേരത്തെ തന്നെ സർക്കാർ ആരംഭിച്ചു കഴിഞ്ഞതാണ്. ജർമനിക്കാരുടെ ആയുർ ദൈർഘ്യം വർധിക്കുകയും കുഞ്ഞുങ്ങൾ ജനിക്കുന്നതിന്റെ തോത് കുറയുകയും ചെയ്തതോടെ നിലവിലുള്ളവർ വിരമിച്ചുകഴിഞ്ഞാൽ ജീവനക്കാരുടെ അഭാവം ഏറെ അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്.
ബേബി ബൂം കാലഘട്ടത്തിൽ ജനിച്ചവർ ഇപ്പോൾ കൂട്ടവിരമിക്കലേലിക്കാണ് നീങ്ങുന്നത്. അടുത്ത കാലത്തായി ജർമനിയിൽ ജനന നിരക്ക് ഏറെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നതും. ഇത് ഏറെ അപകടം സൃഷ്ടിക്കുമെന്നും മനുഷ്യവിഭവ ശേഷി കുറയുന്നത് തൊഴിൽ മേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. നിലവിൽ ശമ്പളത്തിന്റെ 18.7 ശതമാനമാണ് പെൻഷൻ കോൺട്രിബ്യൂഷനായി നൽകുന്നത്. ബേബി ബൂം കാലഘട്ടത്തിൽനിന്നുള്ളവർ വിരമിച്ച ശേഷം ഇത് 2060 ഓടെ 24 ശതമാനത്തിലെത്തിക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.