- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച മുതൽ തുടർച്ചയായ നാലു ദിവസം ബാങ്ക് അവധി; ഇടപാടുകൾ നാളെത്തന്നെ ചെയ്തോളൂ; എ ടി എം പണിതരാൻ ഇടയുണ്ട്
കൊച്ചി: വെള്ളിയാഴ്ച മുതൽ നാലു ദിവസം തുടർച്ചയായി ബാങ്കുകൾ അവധിയാണ്. നാളെ അടച്ചാൽ പിന്നെ അടുത്ത ചൊവ്വാഴ്ചയേ ബാങ്കുകൾ തുറക്കൂ. അതിനാൽ ബാങ്കിടപാടുകൾ നാളെത്തന്നെ ചെയ്തു തീർക്കാൻ ശ്രദ്ധിക്കുക. നാലു ദിവസം അവധി വരുന്നതിനാൽ എടിഎമ്മുകളും പണി തരാൻ സാദ്ധ്യതയുണ്ട്. മാസാവസാനം തുടർച്ചയായി ബാങ്ക് അവധി വരുന്നത് സ്ഥാപനങ്ങളേയും ജീവനക്കാരേയും ബാധിക്കും. വെള്ളിയാഴ്ച മുതലാണ് തുടർച്ചയായ അവധി വരുന്നത്. നനവരാത്രി പ്രമാണിച്ചാണ് വെള്ളിയാഴ്ച അവധി. മഹാനവമി , വിജയദശമി ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും. പിന്നീട് ഞായർ തുടർന്ന് ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിവസങ്ങളും എത്തും. ഈ ദിവസങ്ങളും ബാങ്കവധിയായിരിക്കും. നാലു ദിവസത്തെ അവധിക്ക് ശേഷം അടുത്ത ചൊവ്വാഴ്ച അതായത് ഒക്ടോബർ മൂന്നിനാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. തുടർച്ചയായ അവധി വരുന്നത് ഇടപാടുകാരെ വലയ്ക്കും. ശമ്പള ഇടപാടുകളും മറ്റും ഇതോടെ വൈകാനാണ് സാദ്ധ്യത. കമ്പനികൾ പലതും 29 നു മുൻപു തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണോടനുബന്ധിച്ച് എടിഎമ്മുകളി
കൊച്ചി: വെള്ളിയാഴ്ച മുതൽ നാലു ദിവസം തുടർച്ചയായി ബാങ്കുകൾ അവധിയാണ്. നാളെ അടച്ചാൽ പിന്നെ അടുത്ത ചൊവ്വാഴ്ചയേ ബാങ്കുകൾ തുറക്കൂ. അതിനാൽ ബാങ്കിടപാടുകൾ നാളെത്തന്നെ ചെയ്തു തീർക്കാൻ ശ്രദ്ധിക്കുക. നാലു ദിവസം അവധി വരുന്നതിനാൽ എടിഎമ്മുകളും പണി തരാൻ സാദ്ധ്യതയുണ്ട്.
മാസാവസാനം തുടർച്ചയായി ബാങ്ക് അവധി വരുന്നത് സ്ഥാപനങ്ങളേയും ജീവനക്കാരേയും ബാധിക്കും. വെള്ളിയാഴ്ച മുതലാണ് തുടർച്ചയായ അവധി വരുന്നത്. നനവരാത്രി പ്രമാണിച്ചാണ് വെള്ളിയാഴ്ച അവധി. മഹാനവമി , വിജയദശമി ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും. പിന്നീട് ഞായർ തുടർന്ന് ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിവസങ്ങളും എത്തും. ഈ ദിവസങ്ങളും ബാങ്കവധിയായിരിക്കും.
നാലു ദിവസത്തെ അവധിക്ക് ശേഷം അടുത്ത ചൊവ്വാഴ്ച അതായത് ഒക്ടോബർ മൂന്നിനാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. തുടർച്ചയായ അവധി വരുന്നത് ഇടപാടുകാരെ വലയ്ക്കും. ശമ്പള ഇടപാടുകളും മറ്റും ഇതോടെ വൈകാനാണ് സാദ്ധ്യത. കമ്പനികൾ പലതും 29 നു മുൻപു തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണോടനുബന്ധിച്ച് എടിഎമ്മുകളിലും ബാങ്കുകളിലും നിന്നുള്ള പണം പിൻവലിക്കൽ വർദ്ധിച്ചെന്നാണ് റിപ്പോർട്ടുകൾ.
എ.ടി.എമ്മുകളുടെ പ്രവർത്തനത്തെ അവധി ബാധിക്കില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും അവധി ദിനങ്ങളായതിനാൽ കൂടുതൽ തുക ആൾക്കാർ പിൻവലിക്കാനിടയുണ്ട്. അതിനാൽ പ്രതീക്ഷിക്കുന്നതിനും മുൻപേ ഇവ കാലിയായേക്കും. ഇടപാടുകാർ മുൻകരുതലെടുക്കുന്നത് നന്നായിരിക്കും. എടിഎമ്മുകളിൽ മുൻകൂട്ടി പണം നിക്ഷേപിക്കുമെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷവും സമാനമായ അവധിദിവസങ്ങൾ വന്നതിനെ തുടർന്ന് നെട്ടോട്ടമോടിയത് ഓർക്കുക.