- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക്‌സ് ബോർഡ് ബ്യൂറോ; ആദ്യ ചെയർമാൻ മുൻ സിഎജി വിനോദ് റായി
ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക്‌സ് ബോർഡ് ബ്യൂറോയ്ക്കു കേന്ദ്ര സർക്കാർ രൂപം നൽകി. മുൻ സിഎജി വിനോദ് റായിയാണ് ബോർഡിന്റെ ആദ്യ ചെയർമാൻ്. എല്ലാ ബാങ്കുകളും ഉൾപ്പെട്ട കമ്പനിയാണു ബാങ്ക്‌സ് ബോർഡ് ബ്യൂറോ. ബാങ്കുകളുടെ തലവന്മാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാർശ നൽകുക ഇനി ഈ ബ്യൂറോ ആയിരിക്കും. ബാങ്കുകളുടെ സാമ്പത്
ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ബാങ്ക്‌സ് ബോർഡ് ബ്യൂറോയ്ക്കു കേന്ദ്ര സർക്കാർ രൂപം നൽകി. മുൻ സിഎജി വിനോദ് റായിയാണ് ബോർഡിന്റെ ആദ്യ ചെയർമാൻ്.
എല്ലാ ബാങ്കുകളും ഉൾപ്പെട്ട കമ്പനിയാണു ബാങ്ക്‌സ് ബോർഡ് ബ്യൂറോ. ബാങ്കുകളുടെ തലവന്മാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാർശ നൽകുക ഇനി ഈ ബ്യൂറോ ആയിരിക്കും.
ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി നിക്ഷേപത്തിന് ശുപാർശ നൽകാനും ലയനം തീരുമാനിക്കാനും ഉള്ള അധികാരം ബാങ്ക്‌സ് ബോർഡ് ബ്യൂറോയ്ക്ക് നൽകും. ഐ.സിഐസി.ഐ ബാങ്ക് മുൻ എം.ഡി എച്ച്.എൻ.സിനോർ, ബാങ്ക് ഒഫ് ബറോഡ സി.എം.ഡി അനിൽ കെ ഖന്ദേൽവാൾ, റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ (സി.ആർ.ഐ.എസ്.ഐ.എൽ) മുൻ മേധാവി രൂപ കുദ്‌വ എന്നിവരാണ് മറ്റ് അംഗങ്ങൾ.
പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം സംബന്ധിച്ചും കിട്ടാക്കടം തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചും കേന്ദ്രസർക്കാരിന് ഉപദേശം നൽകുകയാണ് ബാങ്ക്‌സ് ബോർഡ് ബ്യൂറോയുടെ പ്രധാന ഉദ്ദേശ്യം. പൊതുമേഖലാ ബാങ്കുകളുടെ ഡയറക്ടർമാരുടെ നിയമനം സംബന്ധിച്ചും ബാങ്കിന്റെ ധനസമാഹരണം സംബന്ധിച്ചും ബി.ബി.ബി ഉപദേശം നൽകും. പൊതുമേഖലാ ബാങ്ക് ഡയറക്ടർമാരുമായി ബി.ബി.ബി നിരന്തരം ആശയവിനിമയം നടത്തും.
വിനോദ് റായ് സി.എ.ജി ആയിരുന്നത് 2008 മുതൽ 2013വരെയാണ്. ടു ജി സ്‌പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികൾ പുറത്തുകൊണ്ടുവരാൻ കാരണമായത് സി.എ.ജി റിപ്പോർട്ടുകളായിരുന്നു.