- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോഗ്യരാക്കപ്പെട്ടവർ വാഹനമോടിക്കുന്നത് കണ്ടാൽ ഉടൻ അറസ്റ്റ്; പുതിയ ഗതാഗത നിയമം അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ
ഡബ്ലിൻ: അയോഗ്യത കല്പിച്ച ഡ്രൈവർമാർ വാഹനമോടിക്കുന്നത് കണ്ടാൽ ഉടൻ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവ്. അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമമനുസരിച്ച് ലൈസൻസ് റദ്ദാക്കപ്പെട്ടവർ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. അതിനുള്ള അധികാരം ഗാർഡയ്ക്ക് നൽകുന്ന ഉ
ഡബ്ലിൻ: അയോഗ്യത കല്പിച്ച ഡ്രൈവർമാർ വാഹനമോടിക്കുന്നത് കണ്ടാൽ ഉടൻ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവ്. അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗതാഗത നിയമമനുസരിച്ച് ലൈസൻസ് റദ്ദാക്കപ്പെട്ടവർ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. അതിനുള്ള അധികാരം ഗാർഡയ്ക്ക് നൽകുന്ന ഉത്തരവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകും.
നേരത്തെ, അയോഗ്യരാക്കപ്പെട്ടവർ വാഹനമോടിക്കുന്നത് കണ്ടാൽ അവരെ അറസ്റ്റ് ചെയ്യാൻ സമ്മൻസ് വേണ്ടിയിരുന്നു. ഇത്തരത്തിൽ സമ്മൻസ് സംഘടിപ്പിച്ച് അറസ്റ്റ് ചെയ്യുമ്പോഴേയ്ക്കും മാസങ്ങൾ കഴിഞ്ഞിരുന്നു. ഇങ്ങനെ മാസങ്ങൾ നീണ്ട പ്രക്രിയയിലൂടെ അറസ്റ്റ് ഒഴിവാക്കാനാണ് ഗാർഡയ്ക്ക് ഇതിനുള്ള അവകാശം നൽകിയിരിക്കുന്നതെന്ന് ട്രാൻസ്‌പോർട്ട് മന്ത്രി പാസ്‌ക്കൽ ഡൊണോഹീ വ്യക്തമാക്കി.
ലൈസൻസ് റദ്ദാക്കപ്പെട്ടവർ തിങ്കളാഴ്ച മുതൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ അറസ്റ്റ് ചെയ്യുക മാത്രമല്ല, അവരുടെ വാഹനവും പിടിച്ചെടുക്കും. അറസ്റ്റ് ചെയ്ത് ഗാർഡ സ്റ്റേഷനിൽ എത്തിക്കുന്നവരെ കോടതി അന്ന് തന്നെ ചേരുന്നുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അതേസമയം ലൈസൻസ് റദ്ദാക്കപ്പെട്ടവർ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആറു മാസം വരെ ജയിൽ ശിക്ഷ, വാഹനമോടിക്കുന്നതിൽ നിന്ന് വിലക്ക്, 5000 യൂറോ പിഴ എന്നിവയാണ് ഇവർക്കു നൽകുന്ന ശിക്ഷ.
ലൈസൻസ് റദ്ദാക്കിയവരിൽ പത്തു ശതമാനത്തോളം പേർ എല്ലാ വർഷവും അയർലണ്ടിൽ വാഹനമോടിക്കുന്നതായാണ് റിപ്പോർട്ട്. 2014-ൽ ഏകദേശം 13,000 പേർക്ക് ഡ്രൈവിംഗിന് അയോഗ്യത കല്പിച്ചിരുന്നു. അനധികൃതമായി വാഹനമോടിച്ചതിന് 1392 പേരെ കോടതിയിൽ വിസ്തരിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെ ആറായിരത്തോളം പേരെ ഡ്രൈവിംഗിൽ നിന്നു വിലക്കിയിട്ടുണ്ട്. ഇതിൽ 592 പേരെ അനധികൃതമായി വാഹനമോടിച്ചതിന് പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തു.