- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമണ്ണിന് സമീപം നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെടുത്തത് 40 ചാക്കോളം
ഇടുക്കി:വാഗമണ്ണിന് സമീപം കാരക്കാട് ടോപ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 40 ചാക്കോളം പുകയില ഉൽപ്പന്നങ്ങൾ ആണ് കണ്ടെടുത്തത്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി പുകയില ഉൽപ്പന്നങ്ങൾ പരിശോധിച്ചു വരികയാണ്.
ഇവ ഇവിടെ ഉപേക്ഷിച്ചിട്ട് ഏതാനും ദിവസങ്ങൾ ആയതായാണ് പൊലീസ് നിഗമനം. ചാക്കുകളിൽ മണ്ണ് പറ്റിയ നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ ഉള്ളതായാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.
Next Story




