- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡ്രൈവിങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം; എൽ ആൻഡ് പി പ്ലേറ്റ്സ് ലൈസൻസുകാർക്കുള്ള പിഴ കർശനമാക്കണമെന്ന നിർദ്ദേശവുമായി ഒാസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ; ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യം
ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിക്കുന്ന എൽ ആൻഡ് പി പ്ലെറ്റ്‌സ് ലൈസൻസുള്ളവരുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. ലേണറോ പ്രൊബേഷണറി ഡ്രൈവറോ ആയിട്ടുള്ളർ ഒരു വർഷത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിടിക്കപ്പെട്ടാൽ അവരുടെ ലൈസൻസ് റദ്ദാക്കാനാണ് നിർദ്ദേശം ഉയര്ന്നിരിക്കുന്നത്. രാജ്യത്ത് റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുതിച്ചയുരുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഓരോ വർഷം കൂടിവരുന്നതായാണ് കണക്കുകൾ. ഇതിനൊപ്പം അവധി ആഘോഷങ്ങൾക്കിടയിൽ 66 പേരാണ് റോഡപകടങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൊബൈൽ ഫോൺ, നാവിഗേറ്റർ തുടങ്ങിയ കാറിനുള്ളിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. റോഡ് സുരക്ഷാ നിർദ്ദേശങ്ങൾക്കായി നിരവധി നിർദ്ദേശങ്ങളാണ് മുമ്പോട്ട് വച്ചിരിക്കുന്നത്.
ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിക്കുന്ന എൽ ആൻഡ് പി പ്ലെറ്റ്‌സ് ലൈസൻസുള്ളവരുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. ലേണറോ പ്രൊബേഷണറി ഡ്രൈവറോ ആയിട്ടുള്ളർ ഒരു വർഷത്തിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിടിക്കപ്പെട്ടാൽ അവരുടെ ലൈസൻസ് റദ്ദാക്കാനാണ് നിർദ്ദേശം ഉയര്ന്നിരിക്കുന്നത്.
രാജ്യത്ത് റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുതിച്ചയുരുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഓരോ വർഷം കൂടിവരുന്നതായാണ് കണക്കുകൾ. ഇതിനൊപ്പം അവധി ആഘോഷങ്ങൾക്കിടയിൽ 66 പേരാണ് റോഡപകടങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൊബൈൽ ഫോൺ, നാവിഗേറ്റർ തുടങ്ങിയ കാറിനുള്ളിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. റോഡ് സുരക്ഷാ നിർദ്ദേശങ്ങൾക്കായി നിരവധി നിർദ്ദേശങ്ങളാണ് മുമ്പോട്ട് വച്ചിരിക്കുന്നത്.