കുട്ടികൾക്ക് പ്രിയങ്കരമായ ഹോവർബോർഡുകൾ നിരോധിക്കാൻ സ്വീഡൻ തീരുമാനിച്ചു. ഹോവർബോർഡുകൾ മൂലമുള്ള അപകടം വർദ്ധിച്ച സാഹചര്യത്തിലാണ് ഇവ നിരോധിക്കാൻ തീരുമാനിച്ചത്. 2016 ജൂലൈ മുതൽ സ്വീഡനിൽ 48 ഓളം വീടുകളിൽ തീപിടിച്ചതും, അപകടസാധ്യത വർദ്ധിച്ചതുമാണ് നിരോധനത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു.

സ്വയം-ബാലൻസിങ് സ്‌കൂട്ടറായി അറിയപ്പെടുന്ന ഹോവർബോർഡ് കുട്ടികൾക്കുള്ള ഒരു ജനപ്രിയ കളിപ്പാട്ടമായി മാറിയിരിക്കുന്നെങ്കിലും ബോർഡിനുള്ളിലെ ബാറ്ററികൾ അഗ്നിബാധയുണ്ടാക്കുന്നതാണെന്നും ലിഥിയം അയോൺ തീപിടുത്തത്തിന് സാധ്യത ഉണ്ടാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.2016 ജൂവൈ മുതൽ 2017 ഏപ്രിൽ വരെ ഇവ മൂലം 48 ഓളം തീപിടുത്തം ഉണ്ടായതായി സ്വീഡിഷ് സിവിൽ കണ്ടിജിനിയസ് ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

അപകടകരമായ ഉൽപന്നങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്വീഡിഷ് വർക്ക് എൻവയോൺമെന്റ് അഥോറിറ്റിയുടെ അടുത്തിടെ സ്റ്റോക്ക്‌ഹോം ഏരിയയിലെ എട്ടു പ്രധാന റീട്ടെയിലർമാരുടെ സംഭരണശാലകളിൽ പരിശോധന നടത്തിവരുന്നതായും അധികൃതർ അറിയിച്ചു.