- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെടാത്തതെല്ലാം നിരോധിക്കാൻ നിശ്ചയിച്ച് മോദി സർക്കാർ; നിരോധനം വളമായത് ഓൺലൈൻ പാരഡി സംഗീതത്തിന്
ന്യൂഡൽഹി: ഇഷ്ടമല്ലാത്തതെല്ലാം നിരോധിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഗുജറാത്തിൽ ഗോമാംസവും ബിബിസിയുടെ വിവാദ നിർഭയ ഡോക്യുമെന്ററിയും സിനിമകളുമൊക്കെ നിരോധിക്കുന്ന മോദി സർക്കാരിന്റെ നടപടികൾ മറ്റൊരു വ്യവസായത്തിന് വളമായി മാറുകയാണ്. യു ട്യൂബിലും സോഷ്യൽ മീഡിയകളിലും തരംഗമായി മാറുന്ന ഓൺലൈൻ പാരഡി സംഗീതമാണ് നിരോധനങ്ങൾക്കിടെ വളരുന്നത്.
ന്യൂഡൽഹി: ഇഷ്ടമല്ലാത്തതെല്ലാം നിരോധിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഗുജറാത്തിൽ ഗോമാംസവും ബിബിസിയുടെ വിവാദ നിർഭയ ഡോക്യുമെന്ററിയും സിനിമകളുമൊക്കെ നിരോധിക്കുന്ന മോദി സർക്കാരിന്റെ നടപടികൾ മറ്റൊരു വ്യവസായത്തിന് വളമായി മാറുകയാണ്. യു ട്യൂബിലും സോഷ്യൽ മീഡിയകളിലും തരംഗമായി മാറുന്ന ഓൺലൈൻ പാരഡി സംഗീതമാണ് നിരോധനങ്ങൾക്കിടെ വളരുന്നത്. കഴിഞ്ഞയാഴ്ച മാത്രം ആറ് പാരഡി വീഡിയോകളാണ് ഓൺലൈനിൽ പുറത്തിറങ്ങിയത്.
സിനിമകൾക്കും കാർട്ടൂണുകൾക്കും ഭക്ഷണത്തിനും ഏർപ്പെടുത്തിയ വിലക്കുകളെ വിമർശിക്കുന്നതാണ് ബാൻ സി**ഡി എന്ന വീഡിയോ. ബീഫ് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് ഡോൺട് ഈറ്റ് ഇറ്റ് എന്ന വീഡിയോയുടെ പിറവി. മൈക്കൽ ജാക്‌സണിന്റെ ഹിറ്റ് ബീറ്റ് ഇറ്റിനെ മാതൃകയാക്കിയാണ് ഈ വീഡിയോ തയ്യാക്കിയത്.
സിനിമകളിൽ പല വാക്കുകളും ഉപയോഗിക്കുന്നതിന് സെൻസർ ബോർഡ് ഏർപ്പെടുത്തിയ വിലക്കിനെയാണ് ഡൽഹിക്കാരനായ സംഗീത സംവിധായകൻ ഭുവൻ ബാം വീഡിയോയിലൂടെ ചോദ്യം ചെയ്യുന്നത്. ആദ്യ ദിവസം തന്നെ ഒരുലക്ഷത്തോളം ഹിറ്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചത്. രാജ്യസഭയിലെ ചർച്ചകളുടെ ക്ലിപ്പിങ്ങുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
ബിബിസിയുടെ ഡോക്യുമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കിനെ അടിസ്ഥാനപ്പെടുത്തി വീഡിയോ തയ്യാറാക്കാനാണ് 21-കാരനായ ഭുവൻ ആദ്യം ആലോചിച്ചത്. പിന്നീടാണ് സിനിമകളിൽ സെൻസർ ബോർഡ് നടപ്പിലാക്കിയ വിലക്കുകൾ വിഷയമാക്കിയത്. ഇതിനായി 1990 മുതൽക്കുള്ള സെൻസർ ബോർഡിന്റെ നടപടികൾ പഠിച്ചു.
മലയാളത്തിലും പാരഡി വീഡിയോകൾ ദിവസേന പിറവിയെടുക്കുന്നുണ്ട്. ബീഫ് ബാൻഡ് ഇൻ കേരള എന്ന പേരിൽ ഇംഗ്ലീഷ് സബ് ടൈറ്റിലോടെ ഇറങ്ങിയ ഹ്രസ്വ ചിത്രം ഇതിനകം തന്നെ വാട്‌സാപ്പിലും ഫേസ്‌ബുക്കിലും ഹിറ്റായി മാറിക്കഴിഞ്ഞു. ബീഫ് കഴിക്കുന്നത് ക്രിമിനൽ കുറ്റമായി മാറുന്ന കാലത്തെയാണ് ഇതിൽ ഇതിവൃത്തമാക്കിയിരിക്കുന്നത്. ഒളിപ്പിച്ചുവച്ചിരിക്കുന്ന ബീഫ് കണ്ടുപിടിക്കാൻ പൊലീസ് നായകളെയും ബോംബ് സ്‌ക്വാഡിനെയും വരെ ഉപയോഗിക്കുന്നു. ചായക്കടയിൽക്കയറി ബീഫ് ചോദിക്കുന്നയാളെ കൊടുംതീവ്രവാദിയായി പൊലീസ് അറസ്റ്റ് ചെയ്യുന്നു-ഇതൊക്കെയാണ് മികവോടെ നിർമ്മിച്ചിട്ടുള്ള ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.
ബീയിങ് ഇന്ത്യൻ, എന്നാ ഡാ റാസ്‌കൽസ്, കൾച്ചർ മെഷീൻ തുടങ്ങി വിവിധ ഗ്രൂപ്പുകൾ പാരഡി വീഡിയോകളുമായി നിരോധനകൾക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. എന്നാ ഡാ റാസ്‌കൽസിന്റെ ഡോൺട് ഈറ്റ് ഇറ്റ് ഇതിനകം ഒരുലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. ജനപ്രീതിയിൽ മുന്നിലാണ് മറ്റു വീഡിയോകളും.