ആറന്മുള ഉത്രട്ടാതി ജലമേളയുടെയും ആറന്മുള നദി ഉത്സവത്തിന്റെയും ഭാഗമായി പള്ളിയോട സേവാസംഘം പുറത്തിറക്കുന്ന സുവനീറിലേക്ക് രചനകൾ ക്ഷണിച്ചു. ആറന്മുള, പമ്പാനദി, ആറന്മുളയുമായി ബന്ധപ്പെട്ട തീർത്ഥാടന ടൂറിസം തുടങ്ങിയ വിഷയങ്ങളിലുള്ള കഥ, കവിത, ലേഖനം, ചരിത്രം തുടങ്ങിയ രചനകളാണ് സ്വീകരിക്കുന്നത്. സെക്രട്ടറി, പള്ളിയോട സേവാസംഘം, കിഴക്കേനട, ആറന്മുള എന്ന വിലാസത്തിലോ palliyodasevasangam@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ജൂലൈ 31ന് മുൻപായി രചനകൾ ലഭിക്കണമെന്ന് സുവനീർ കമ്മിറ്റി കൺവീനർ കെ സഞ്ജീവ് കുമാർ കുറിയന്നൂർ അറിയിച്ചു. പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന രചനകൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഫോൺ 9447047311, 8281113010.