തിരുവനന്തപുരം: ബാർ കോഴക്കേസിലെ അന്വേഷണ റിപ്പോർട്ടിന്മേൽ വാദം കേൾക്കരുതെന്ന് വിജിലൻസ് തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ മന്ത്രി കെ.എം മാണിക്ക് അനുകൂലമായി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് കോടതി പരിഗണിക്കവെയാണിത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അടക്കമുള്ളവരുടെ വാദം കേൾക്കരുതെന്നാണ് ആവശ്യം. അതിനിടെ, വിജിലൻസ് ഭയപ്പെടുന്നത് ആരെയാണെന്ന് വി എസ്സിന്റെ അഭിഭാഷകൻ കോടതിയിൽ ആരാഞ്ഞു. എതിർസത്യവാങ്മൂലങ്ങൾ പരിശോധിച്ചശേഷം മാർച്ച് അഞ്ചിന് വീണ്ടും വിഷയം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ആക്ഷേപങ്ങളെല്ലാം പരിഗണിച്ചശേഷം തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.