- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴ കേസ്: കെ എം മാണിക്കെതിരായ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ്; മുന്മന്ത്രിയെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു; പുതിയ തെളിവുകൾ ലഭിച്ചാൽ മാത്രം അന്വേഷണം മതിയെന്ന് നിയമോപദേഷ്ടാവ് കോടതിയിൽ; വിഎസിന്റെയും സുനിൽ കുമാറിന്റെയും വാദങ്ങൾ തള്ളി സർക്കാർ
തിരുവനന്തപുരം: ബാർകോഴ കേസിൽ മുന്മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ്. മാണിയെ കുറ്റവിമുക്തനാക്കിയ പഴയ അന്വേഷണ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെയാണ് വിജിലൻസ് നിയമോപദേഷ്ഠാവ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം മതിയെന്നാണ് വിജിലൻസിന്റെ നിയമോപദേഷ്ടാവ് കോടതിയിൽ വ്യക്തമാക്കിയത്. ഇതോടെ മാണിക്കെതിരെ തുടരന്വേഷണത്തിനുള്ള സാധ്യതയില്ല. നേരത്തെ കേസിൽ മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ടിനെതിരെ വി എസ് അച്യുതാനന്ദനും വി എസ് സുനിൽകുമാറും സാറാ ജോസഫും ഹർജി നൽകിയിരുന്നു. എന്നാൽ ഇവരുടെ നീക്കം രാഷ്ട്രീയപരമാണെന്നാണ് വിജിലൻസ് നിയമോപദേഷ്ടാവ് അഭിപ്രായപ്പെട്ടത്. മാണിക്കെതിരായ തുടരന്വേഷണത്തിൽ ചട്ടലംഘനമുണ്ടായോയെന്നാണ് സർക്കാർ പരിശോധിച്ചത്. കെ.എം മാണിക്ക് മൂന്ന് തവണയായി കോഴ നൽകിയെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തെൽ. 2014 ൽ നടന്ന മൂ

തിരുവനന്തപുരം: ബാർകോഴ കേസിൽ മുന്മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ്. മാണിയെ കുറ്റവിമുക്തനാക്കിയ പഴയ അന്വേഷണ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെയാണ് വിജിലൻസ് നിയമോപദേഷ്ഠാവ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണം മതിയെന്നാണ് വിജിലൻസിന്റെ നിയമോപദേഷ്ടാവ് കോടതിയിൽ വ്യക്തമാക്കിയത്. ഇതോടെ മാണിക്കെതിരെ തുടരന്വേഷണത്തിനുള്ള സാധ്യതയില്ല.
നേരത്തെ കേസിൽ മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ടിനെതിരെ വി എസ് അച്യുതാനന്ദനും വി എസ് സുനിൽകുമാറും സാറാ ജോസഫും ഹർജി നൽകിയിരുന്നു. എന്നാൽ ഇവരുടെ നീക്കം രാഷ്ട്രീയപരമാണെന്നാണ് വിജിലൻസ് നിയമോപദേഷ്ടാവ് അഭിപ്രായപ്പെട്ടത്. മാണിക്കെതിരായ തുടരന്വേഷണത്തിൽ ചട്ടലംഘനമുണ്ടായോയെന്നാണ് സർക്കാർ പരിശോധിച്ചത്. കെ.എം മാണിക്ക് മൂന്ന് തവണയായി കോഴ നൽകിയെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തെൽ.
2014 ൽ നടന്ന മൂന്ന് കൂടിക്കാഴ്ചകളിൽ പണമിടപാട് നടന്നിട്ടില്ല. രണ്ടാമത്തെ കൂടിക്കാഴ്ച നടന്നുവോയെന്നുപോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് എസ്‌പി സുകേശൻ തയ്യാറാക്കിയ തുടരന്വേഷണ റിപ്പോർട്ടിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. സുകേശൻ ആദ്യം തയ്യാറാക്കിയ വസ്തുതാവിവര റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് വിരുദ്ധമാണ് തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ. മാണി കോഴ ആവശ്യപ്പെട്ടുവെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബാർ കോഴയടക്കം മുൻ സർക്കാറിന്റെ കാലത്തെ മുഴുവൻ വിവാദ ഉത്തരവുകളും അഴിമതി ആരോപണക്കേസുകളും മുൻ വിജിലൻസ് ഡയറക്ടർമാരുടെ അന്വേഷണപ്പിഴവുകളും വീഴ്ചകളും പുനഃപരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചിരുന്നു. എന്നാ്‌ല പുതിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാണിക്കെതിരെ ഇനി അന്വേഷണത്തിന് സാധ്യതിയില്ല. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തന്നെയാകും കോടതി പരിഗണിക്കുക.
വിൻസൻ എം. പോളും ശങ്കർ റെഡ്ഡിയും ഡയറക്ടർമാരായിരുന്ന കാലത്തെ പിഴവുകളും വീഴ്ചകളുമാണ് പ്രധാനമായും അന്വേഷിക്കുക. മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ മുമ്പ് വിജിലൻസ് പരിഗണനക്കുവന്ന കേസുകൾ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമ്മർദത്തിന് വഴങ്ങാതെയും മുഖം നോക്കാതെയും അന്വേഷണം നടത്തണമെന്നും വിജിലൻസ് ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. ബാർകോഴക്കേസിൽ മാണിക്കെതിരെ ്തെളിവുണ്ടെന്ന് ജേക്കബ്ബ് തോമസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ അന്വേഷണച്ചുമതലയിൽ നിന്നും മാറ്റുകയായിരുന്നു.

