- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർകോഴ കേസിൽ വിശദമായ വാദം കേൾക്കുന്നത് ഫെബ്രുവരി 15ന്; കേസ് ഡയറി ഹാജരാക്കണമെന്ന് വിജിലൻസിനോട് കോടതി; പുനരന്വേഷണത്തിലെ കണ്ടെത്തൽ ആദ്യത്തേതിൽ നിന്നും തീർത്തും ഘടകവിരുദ്ധം
തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിന്മേലുള്ള കോടതി നടപടികൾ നീട്ടിവച്ചു. തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയാണ് അന്വേഷണ റിപ്പോർട്ടിന്മേൽ വിശദമായ വാദം കേൾക്കുന്നതിനായി അടുത്തമാസം 15ലേക്ക് കേസ് നീട്ടിവച്ചത്. അന്നു വസ്തുതാന്വേഷണ റിപ്പോർട്ട് അടക്കം രേഖകൾ എ

തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിന്മേലുള്ള കോടതി നടപടികൾ നീട്ടിവച്ചു. തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയാണ് അന്വേഷണ റിപ്പോർട്ടിന്മേൽ വിശദമായ വാദം കേൾക്കുന്നതിനായി അടുത്തമാസം 15ലേക്ക് കേസ് നീട്ടിവച്ചത്. അന്നു വസ്തുതാന്വേഷണ റിപ്പോർട്ട് അടക്കം രേഖകൾ എല്ലാം ഹാജരാക്കണം. മാണിയെ കുറ്റവിമുക്തനാക്കണമെന്ന് നിർദ്ദേശിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് വിജിലൻസ് എസ്‌പി സുകേശൻ കോടതിയിൽ സമർപ്പിച്ചത്. ഇതിന്മേൽ തീരുമാനം എടുക്കും മുമ്പ് കേസ് ഡയറി വിളിച്ചുവരുത്താനും കോടതി തീരുമാനിച്ചു.
കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ എതിർപ്പുണ്ടെന്ന് കക്ഷിയായ വിഎസിന്റെ അഭിഭാഷകൻ കോടതി മുമ്പാകെ അറിയിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് കേസിൽ പുനരന്വേഷണം നടത്തിയത്. കെ.എം.മാണിക്കെതിരെ സാഹചര്യ തെളിവുണ്ടെന്ന ആദ്യനിഗമനം എസ് പി സുകേശൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ തള്ളിയിരുന്നു. മൂന്ന് തവണ കോഴ നൽകിയിതിനു ശാസ്ത്രീയമായ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിനെ ഭീഷണിപ്പെടുത്താനാണ് ബിജു രമേശിന്റെ ആരോപണങ്ങൾ. മദ്യനയം കാരണം ബിജുവിന് കോടികളുടെ നഷ്ടമുണ്ടായി. രണ്ടാമത്തെ കൂടിക്കാഴ്ച നടത്തിയ ദിവസം സ്ഥിരീകരിക്കാനായിട്ടില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതോടെ കേസ് അട്ടിമറിച്ചതാണെന്ന വാദം പ്രതിപക്ഷം കൂടുതൽ ശക്തമായിട്ടുണ്ട്.
റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെ സുകേശിൻ തീർത്തും മലക്കം മറിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ആദ്യ റിപ്പോർട്ടിൽ മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന നിഗമനത്തിൽ എത്തിയ സുകേശൻ പിന്നീട് കോടതി നിർദ്ദേശപ്രകാരം നടത്തിയ പുനരന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം വിഴുങ്ങുകയായിരുന്നു. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ കണ്ടെത്തിയ തെളിവുകളിൽ പൊരുത്തക്കേടുകളുണ്ടെന്ന് സുകേശൻ തന്നെ നൽകിയ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാർ ലൈസൻസ് പുതുക്കുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വന്നപ്പോൾ മാറ്റിവയ്ക്കാൻ മന്ത്രി കെ.എം.മാണി നിർദ്ദേശിച്ചത് നിയമവകുപ്പ് നിർബന്ധമായും കാണേണ്ട ഫയലായതിനാലാണ്. ബിസിനസ് റൂൾ പ്രകാരം നിയമവകുപ്പ് കാണണമെന്നത് നിർബന്ധം.
പാലായിലെ വീട്ടിൽ പണം കൊണ്ടുവന്നു എന്നതിനു തെളിവുകൾ ലഭിച്ചെന്നാണ് ആദ്യ അന്വേഷണത്തിൽ കണ്ടത്. പക്ഷേ, പണം സ്വരൂപിച്ചെത്തിയെന്ന് മൊഴികൊടുത്ത ബാറുടമ സജി ഡൊമനിക് പാലായിൽ പണമെത്തിച്ചുവെന്ന് പറയുന്ന സമയത്ത് പൊൻകുന്നത്തായിരുന്നുവെന്ന് മൊബൈൽ ടവർ വഴിയുള്ള അന്വേഷണത്തിൽ പിന്നീട് കണ്ടെത്തി. എങ്ങനെ ഓടിയാലും പൊൻകുന്നത്തു നിന്ന് പാലായിൽ പറഞ്ഞ സമയത്ത് എത്തില്ലെന്നാണ് വിജിലൻസിന്റെ പുതിയ കണ്ടെത്തൽ.
മൂന്നാമത് പ്രധാന തെളിവായത്, തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടിൽ പണമെത്തിച്ച സംഭവമാണ്. പണം എത്തിച്ചുവെന്ന് പറയുന്നതിന്റെ തലേദിവസം രാത്രി 8.30ന് തിരുവനന്തപുരത്ത് പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന പ്രധാനമൊഴികളും കളവെന്ന് വിജിലൻസ് പറയുന്നു. കൊടുത്തു എന്ന് പറയുന്നവരും വാങ്ങിയെന്ന് പറയുന്ന ബാറുടമകളും ഈ സമയത്ത് പഴവങ്ങാടിയിൽ എത്തിയിട്ടില്ല. പിന്നീട് സാക്ഷി അമ്പിളി മാറ്റിപ്പറഞ്ഞ സമയത്തും ടവർ ലൊക്കേഷൻ വച്ചുള്ള പരിശോധനയിൽ സാക്ഷി മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നും പുതിയ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
അമ്പിളിയുടെ നുണപരിശോധനാ റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥനായ സുകേശൻ തള്ളിക്കളഞ്ഞു. സർക്കാരിന്റെ മദ്യനയം കനത്ത നഷ്ടം ഉണ്ടാകുമെന്നതിനാലാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചതെന്ന് വിജിലൻസ് റിപ്പോർട്ടിട്ടിൽ പറഞ്ഞിരുന്നത്. മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണ് സർക്കാരിനെ ഭീഷണിപ്പെടുത്താനുള്ള ഏക വഴി. ഇതുകൊണ്ടാണ് മാണിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും എസ്‌പി ആർ. സുകേശൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ച 76 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
പുതിയ മദ്യനയത്തെ തുടർന്ന് ബാറുകൾ സർക്കാർ അടച്ചുപൂട്ടിയതിനാൽ ഉടമകൾക്ക് പ്രതിവർഷം 509.59 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. മുൻ മന്ത്രി കെ.എം. മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന് 7.44 കോടി രൂപയാണ് ഒരു വർഷം ഈയിനത്തിൽ നഷ്ടം ഉണ്ടായത്. ഇതുകൊണ്ടാണ് ബിജു മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്.

