- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി വിധിയിൽ കോളടിച്ചത് എൽഡിഎഫിന്; അവശേഷിക്കുന്ന ദിവസങ്ങളിൽ മാണിവധം ആട്ടക്കലാശം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ ബാർ കോഴ നീറ്റും; മാണിയെ തെരുവിൽ തടഞ്ഞും കരി ഓയിൽ ഒഴിച്ചും രംഗം ചൂടുപിടിപ്പിക്കും
തിരുവനന്തപുരം : ബാർ കോഴ കേസിൽ തുടരന്വേഷണം നടത്തണമെന്നു വിജിലൻസ് കോടതി ഉത്തരവ് വന്നതോടെ ധനമന്ത്രി കെ.എം. മാണിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങി ഇടതുമുന്നണി. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമാക്കി നിർത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുൻതൂക്കം ഈ കോടതി വിധിയിലൂടെ ഉണ്ടായെന്നാണ് ഇടതുപക്ഷത്തിന്റെ നിരീക്ഷണം. പഞ്ചയാത്തിൽ ജയിച്ചു കയറ
തിരുവനന്തപുരം : ബാർ കോഴ കേസിൽ തുടരന്വേഷണം നടത്തണമെന്നു വിജിലൻസ് കോടതി ഉത്തരവ് വന്നതോടെ ധനമന്ത്രി കെ.എം. മാണിക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങി ഇടതുമുന്നണി. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമാക്കി നിർത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുൻതൂക്കം ഈ കോടതി വിധിയിലൂടെ ഉണ്ടായെന്നാണ് ഇടതുപക്ഷത്തിന്റെ നിരീക്ഷണം. പഞ്ചയാത്തിൽ ജയിച്ചു കയറിയാൽ യുഡിഎഫ് സംവിധാനത്തെ പോലും തകർക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് വിലയിരുത്തൽ
മാണിയുടെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കും തയ്യാറാകണ്ടായെന്നാണു സിപിഐ(എം) നേതൃത്വത്തിന്റെയും ധാരണ. തദേശതെരഞ്ഞെടുപ്പുവരെ പ്രദേശിക തലത്തിലുള്ള സമരങ്ങൾക്കാകും ഇടതുമുന്നണി മുൻഗണന നൽകുക. മാണിക്കെതിരേ ഇടതുമുന്നണി ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾ അവസാനം കോടതി അംഗകരിച്ചുവെന്ന പ്രചരണമാകും നടത്തുക. ബാർക്കോഴക്കേസ് തദ്ദേശതെരഞ്ഞെടുപ്പിൽ സജീവമായി നിൽത്താനും ശ്രമിക്കും. തെരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണി മാണിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കും. ധനമന്ത്രിക്ക് എതിരായ പ്രത്യക്ഷ സമരവും വരും. മാണിയെ വഴിയിൽ തടയുന്നത് തുടരും. കരി ഓയിൽ ഒഴിക്കുന്നതു പോലും പരിഗണിക്കും.
ധനമന്ത്രിയെ പരമാവധി പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചരണത്തിന് തൊട്ടു മുമ്പാണ് പുതിയ വിഷയം കിട്ടുന്നത്. നഗര പ്രദേശങ്ങളിൽ ജനവികാരം ഇടതു പക്ഷത്തിന് ഏറെ അനുകൂലമാക്കിയെന്നാണ് വിലയിരുത്തൽ. അധികാരത്തിന് വേണ്ടി കോടതി പറഞ്ഞിട്ടും മന്ത്രിസ്ഥാനം മാണി രാജിവയ്ക്കുന്നില്ലെന്ന് വരുത്താനാകും നീക്കം. സോളാറിലെ മുഖ്യമന്ത്രിയുടെ കള്ളക്കളികളും ഇതിലൂടെ ചർച്ചയാക്കാം. ബാർ കോഴയിലെ കോടതി വിധി തന്നെയാകും തദ്ദേശത്തിലെ അവസാന നാളുകളിൽ ഇടതു പക്ഷത്തിന്റെ പ്രചരണായുധം. പുതിയ വിഷയം കിട്ടിയതോടെ അണികളും ആവേശത്തിലായി. കൊലപാതക രാഷ്ട്രീയം ഉയർത്തി സിപിഎമ്മിനെ പ്രതിരോധിക്കാനുള്ള കോൺഗ്രസ് നീക്കമാണ് പൊളിയുന്നത്.
യു.ഡി.എഫ് സർക്കാരിനെതിരേ മുൻപ് ഇടതുമുന്നണി നടത്തിയ സമരങ്ങൾക്കുണ്ടായ പരാജയങ്ങൾ അതിജീവിക്കുകയാണ് സിപിഎമ്മിന്റെ മുഖ്യലക്ഷ്യം. കെ.എം.മാണി ഉടൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സമരത്തിന്റെ രൂപവും ഭാവവും മാറും. ഇടതു മുന്നണി യോഗം ചേർന്നാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ബീഫിൽ ബിജെപിയേയും പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കും. വി എസ് അച്യൂതാനന്ദൻ സജീവമായി ഉള്ളതിനാൽ ഈ പ്രചരണമെല്ലാം വിജയിക്കുമെന്നാണ് നിഗമനം.
എന്നാൽ മുന്നണിക്കുള്ളിൽ ഐക്യം വേണം. അതു മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ജനതാദൾ വീരേന്ദ്രകുമാർ പക്ഷം ഇടതു മുന്നണിയിൽ ഉടനെത്തുമെന്നാണ് വിലയിരുത്തൽ.