- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ അതിഥികളെ വരവേല്ക്കാനൊരുങ്ങി ബെർലിനിലെ ബാറുകളും കഫേകളും; സന്ദർശകർക്ക് 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
നാളെ മുതൽ അതിഥികളെ വരവേല്ക്കാനൊരുങ്ങി ബെർലിനിലെ ബാറുകളും റസ്്റ്റോറന്റുകളും. വരുന്ന ആഴ്‌ച്ചകളിൽ ജർമ്മനിയിലെ മിക്ക പ്രദേശങ്ങളിലെയും ബാറുകളും റസ്റ്റോറന്റുകളും അതിഥികൾക്കായി തുറന്ന് കൊടുക്കും. എന്നാൽ ബാറിലടക്കം സന്ദർശകർക്ക് 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആണെന്ന് മാത്രം.
മെയ് 21 മുതലാണ് കഫേകളുടേയും റെസ്റ്റോറന്റുകളുടേയും ഔട്ട്ഡോർ പ്രദേശങ്ങൾ തുറക്കാൻ അനുവാദമുണ്ടായിരിക്കുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതകയോ അല്ലെങ്കിൽ പൂർണ്ണമായി വാക്‌സിനേഷൻ നടത്തിയെന്ന് തെളിയിക്കുകയോ വേണം. തലസ്ഥാനത്തിന് ചുറ്റുമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ സൗജന്യ ആന്റിജൻ പരിശോധന വാഗ്ദാനം ചെയ്യുന്നുണ്ട്.
വലിയ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമയി സന്ദർശകരെ ഗ്രൂപ്പുകളായി ഒരു സ്ഥലത്ത് ഇരിക്കേണ്ടതുണ്ട്. കൂടാതെ രണ്ട് വീടുകളിൽ നിന്നായി അഞ്ച് പേരെ വീതം അനുവദിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.ബിയർ, വൈൻ, മറ്റ് മദ്യം എന്നിവയുടെ വിൽപ്പന സംബന്ധിച്ച നിയമങ്ങളിൽ അല്പം മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ: രാത്രി 10 മണിക്ക് ശേഷം ബെർലിനിൽ മദ്യം വിളമ്പുകയോ വിൽക്കുകയോ ചെയ്യുന്നത് വിലക്കിയിരുന്നു. രാത്രി 11 നും പുലർച്ചെ 5 നും ഇടയിൽ നിരോധനം ബാധകമാകും.