- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാർ ഹോട്ടലുകൾക്ക് വിധി ബാധകമല്ലെന്ന എജിയുടെ ഉപദേശം സ്വീകരിച്ച കേരളത്തിനു തിരിച്ചടി; പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കം പാതയോരത്തെ എല്ലാ മദ്യശാലകളും മാറ്റിയേ പറ്റൂ എന്നു സുപ്രീംകോടതി; കള്ളുഷാപ്പുകൾക്കും വിധി ബാധകം; ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്നു രാത്രി പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടിവരും; ജനസംഖ്യ താഴ്ന്ന സ്ഥലങ്ങളിൽ ദൂരപരിധി 220 മീറ്ററായും സുപ്രീംകോടതി കുറച്ചു
ന്യൂഡൽഹി: ദേശീയ - സംസ്ഥാന പാതയോരത്തെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മദ്യശാലകൾക്കും വിധി ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾക്ക് സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന നിയമോപദേശം സംസ്ഥാന സർക്കാരിന് നേരത്തെ ലഭിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച വ്യക്തതയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. പാതയോരത്തെ മദ്യശാലകൾ മാറ്റുന്നതിന് സുപ്രീംകോടതി നിശ്ചയിച്ചിരുന്ന 500 മീറ്റർ ദൂരപരിധി, ജനസംഖ്യ താഴ്ന്ന സ്ഥലങ്ങളിൽ കുറയ്ക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. 20,000 വരെ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ ദൂരപരിധി 220 മീറ്ററായിട്ടാണ് കുറച്ചിരിക്കുന്നത്. ലൈസൻസ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകൾ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി ബാറുകൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാരിനു ലഭിച്ച നി

ന്യൂഡൽഹി: ദേശീയ - സംസ്ഥാന പാതയോരത്തെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മദ്യശാലകൾക്കും വിധി ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾക്ക് സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന നിയമോപദേശം സംസ്ഥാന സർക്കാരിന് നേരത്തെ ലഭിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച വ്യക്തതയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.
പാതയോരത്തെ മദ്യശാലകൾ മാറ്റുന്നതിന് സുപ്രീംകോടതി നിശ്ചയിച്ചിരുന്ന 500 മീറ്റർ ദൂരപരിധി, ജനസംഖ്യ താഴ്ന്ന സ്ഥലങ്ങളിൽ കുറയ്ക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. 20,000 വരെ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ ദൂരപരിധി 220 മീറ്ററായിട്ടാണ് കുറച്ചിരിക്കുന്നത്.
ലൈസൻസ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകൾ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.
സുപ്രീംകോടതി വിധി ബാറുകൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാരിനു ലഭിച്ച നിയമോപദേശത്തിനു വിരുദ്ധമാണ് സുപ്രീം കോടതിയുടെ വിശദീകരണം. വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. ഇതോടെ, ബവ്റിജസ് കോർപറേഷന്റെ 144 ഔട്ട്ലെറ്റുകളും കൺസ്യൂമർഫെഡിന്റെ 13 ഔട്ട്ലെറ്റുകളും ഇന്നു രാത്രിയോടെ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യേണ്ടിവരും.
അഞ്ഞൂറോളം ബിയർവൈൻ പാർലറുകൾക്കും ഇരുപതോളം ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളേയും വിധി പ്രതികൂലമായി ബാധിക്കും. കള്ളുഷാപ്പുകൾ, ക്ലബ്ബുകളിലെ മദ്യശാലകൾ എന്നിവയ്ക്കും വിധി ബാധകമാണ്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എക്‌സൈസ് മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു. കോടതി വിധി ഉടൻതന്നെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബർ 15നാണ് ദേശീയ, സംസ്ഥാന പാതകൾക്കു 500 മീറ്റർ ചുറ്റളവിനുള്ളിൽ മദ്യക്കടകൾ നിരോധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധി പിൻവലിക്കുക, വിധിയിലെ വ്യവസ്ഥകൾ പരിഷ്‌കരിക്കുക, മദ്യക്കടകളെന്നതിൽ ബാർ ഹോട്ടലുകളും മറ്റും ഉൾപ്പെടുമോയെന്നു വ്യക്തമാക്കുക തുടങ്ങി പല ആവശ്യങ്ങളുന്നയിച്ച് 54 ഹർജികളാണ് കോടതി പരിഗണിച്ചത്.
മദ്യനിരോധനമല്ല, പൊതുജനാരോഗ്യംകൂടി കണക്കിലെടുത്തുള്ള നിയന്ത്രണങ്ങളാണ് വിധിയിലൂടെ ഉദ്ദേശിച്ചതെന്ന് കോടതി ഇന്നലെ വാക്കാൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.
അതേസമയം, വിധിയോട് എതിർപ്പില്ലെന്നും കടകൾ മാറ്റിസ്ഥാപിക്കാൻ കൂടുതൽ സമയം വേണമെന്നുമായിരുന്നു ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡിനും വേണ്ടി ഹാജരായ രാജു രാമചന്ദ്രന്റെയും പി.വി. ദിനേശിന്റെയും വാദം.
ദൂരപരിധി പാലിക്കണമെങ്കിൽ സമുദ്രത്തിലോ മലയിലോ മദ്യക്കട സ്ഥാപിക്കേണ്ട സ്ഥിതിയിലാണ് ചില സംസ്ഥാനങ്ങളെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടി. മലകളിൽ മദ്യക്കട സ്ഥാപിക്കേണ്ട സ്ഥിതിയെക്കുറിച്ച് ഹിമാചൽ പ്രദേശിന്റെ അഭിഭാഷകരും പറഞ്ഞപ്പോൾ, മദ്യം കുടിക്കേണ്ടവർ എവിടെയുമെത്തുമെന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
കോടതിവിധി നടപ്പാക്കാൻ ഒരു സംസ്ഥാനംപോലും നടപടിയെടുത്തിട്ടില്ലെന്നു മാഹി മദ്യനിരോധന കൗൺസിലിനുവേണ്ടി മനോജ് വി. ജോർജ് വാദിച്ചു. കോടതിവിധി പെട്ടെന്നുണ്ടായതല്ല; ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടും മറ്റും 13 വർഷം ചർച്ച നടന്നതാണ്. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടായാൽ മദ്യവിൽപനക്കാരോടു പിഴ ഈടാക്കുന്ന വ്യവസ്ഥ യുഎസിലെ 43 സംസ്ഥാനങ്ങളിലുണ്ട്. അത്തരമൊരു നിയമം ഇവിടെയില്ലാത്തപ്പോൾ ലഭ്യത കുറയ്ക്കാനുള്ള നടപടിവേണമെന്നും അദ്ദേഹം വാദിച്ചു.

