- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഭാഗീയ ചിന്തകളുടെ പേരിൽ ഇന്ത്യയിൽ വിഭജനം ഉണ്ടാകരുതെന്നു പറഞ്ഞിരുന്നു; ഇന്ത്യൻ സമൂഹം മുസ്ലിം വിഭാഗത്തെ ഇന്ത്യക്കാരായി തന്നെ കണ്ടു മറ്റു പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളെന്ന പോലെ സംരക്ഷിക്കണം; മോദിയെക്കുറിച്ച് ബരാക് ഓബാമ മനസ്സ് തുറക്കുന്നു
ന്യൂഡൽഹി: മതത്തിന്റേയോ ജാതിയുടേയോ പേരിൽ ഇന്ത്യയിൽ വിഭജനം ഉണ്ടാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വകാര്യമായി പറഞ്ഞിരുന്നെന്നു വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്ത്. ഇതേ കാര്യം താൻ അമേരിക്കയിലെ ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്റായ ബരാക്ക് ഒബാമ മുൻപ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് തന്റെ അടുത്ത സഹൃത്തും ഇന്ത്യൻ സാന്പത്തിക രംഗത്ത് ആധുനികതയ്ക്ക് അടിത്തറ പാകിയ വ്യക്തിയാണെന്നും ഒബാമ പറഞ്ഞു. 2008ലെ ആഗോള സാന്പത്തിക പ്രതിസന്ധിയുടെ സമയത്ത് മന്മോഹൻ സിങ് വലിയ രാഷ്ട്രീയ ധൈര്യം കാട്ടിയിട്ടുണ്ട്. മതപരമായ സഹിഷ്ണുതയെക്കുറിച്ചുള്ള സ്വകാര്യ സംഭാഷണത്തിൽ മോദിയുടെ പ്രതികരണം എന്തായിരുന്നെന്ന ചോദ്യത്തിന് സ്വാകാര്യ സംഭാഷണങ്ങൾ വെളിപ്പെടുത്താതിരിക്കുന്നതാണു തന്റെ ഗുണമെന്നായിരുന്നു ഒബാമയുടെ മറുപടിയായി പറഞ്ഞത്.
ന്യൂഡൽഹി: മതത്തിന്റേയോ ജാതിയുടേയോ പേരിൽ ഇന്ത്യയിൽ വിഭജനം ഉണ്ടാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വകാര്യമായി പറഞ്ഞിരുന്നെന്നു വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്ത്. ഇതേ കാര്യം താൻ അമേരിക്കയിലെ ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും ഒബാമ വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്റായ ബരാക്ക് ഒബാമ
മുൻപ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് തന്റെ അടുത്ത സഹൃത്തും ഇന്ത്യൻ സാന്പത്തിക രംഗത്ത് ആധുനികതയ്ക്ക് അടിത്തറ പാകിയ വ്യക്തിയാണെന്നും ഒബാമ പറഞ്ഞു. 2008ലെ ആഗോള സാന്പത്തിക പ്രതിസന്ധിയുടെ സമയത്ത് മന്മോഹൻ സിങ് വലിയ രാഷ്ട്രീയ ധൈര്യം കാട്ടിയിട്ടുണ്ട്. മതപരമായ സഹിഷ്ണുതയെക്കുറിച്ചുള്ള സ്വകാര്യ സംഭാഷണത്തിൽ മോദിയുടെ പ്രതികരണം എന്തായിരുന്നെന്ന ചോദ്യത്തിന് സ്വാകാര്യ സംഭാഷണങ്ങൾ വെളിപ്പെടുത്താതിരിക്കുന്നതാണു തന്റെ ഗുണമെന്നായിരുന്നു ഒബാമയുടെ മറുപടിയായി പറഞ്ഞത്.