- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് ഞാൻ വളർന്നത്; കുട്ടിക്കാലം മുതൽ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു; കുട്ടിക്കാലത്ത് ഇന്തൊനീഷ്യയിൽ ചെലവഴിച്ച സമയമാകും തന്റെ മനസ്സിനെ ഇന്ത്യയുമായി അടുപ്പിച്ചത്; ഇന്ത്യയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ബറാക്ക് ഒബാമ
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പുസ്തമായ 'എ പ്രോമിസ്ഡ് ലാൻഡ്' വൻ വിവാദങ്ങൾക്കാണ് ഇടകൊടുത്തത്. ഇപ്പോൾ ഇന്ത്യരാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ കുട്ടിക്കാലം മുതൽ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം. രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതായും രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ ശേഖരമായ 'എ പ്രോമിസ്ഡ് ലാൻഡ് ' എന്ന പുതിയ പുസ്തകത്തിൽ ബറാക് ഒബാമ കുറിക്കുന്നു.
കുട്ടിക്കാലത്ത് ഇന്തൊനീഷ്യയിൽ ചെലവഴിച്ച സമയമാകും തന്റെ മനസ്സിനെ ഇന്ത്യയുമായി അടുപ്പിച്ചത്. കിഴക്കൻ രാജ്യങ്ങളിലെ മതങ്ങളെ കുറിച്ച് പഠിക്കാനുള്ള മനസ്സും ഇതിന് കാരണമായിട്ടുണ്ടാകാം. കോളജ് വിദ്യാർത്ഥിയായിരിക്കെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നിരവധി സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അവരാണ് പരിപ്പുകറിയും മറ്റും പാചകം ചെയ്യാൻ പഠിപ്പിച്ചത്. ബോളിവുഡ് സിനിമകൾ പരിചയപ്പെടുത്തി തന്നതും അവരായിരുന്നുവെന്നു ഒബാമ പറയുന്നു.
902 പേജിലും മോദിയില്ല; മന്മോഹനെ ഒബാമ നന്നായി പ്രശംസിച്ചു: ചൂണ്ടിക്കാട്ടി തരൂർ
ലോകജനസംഖ്യയുടെ ആറിൽ ഒന്ന് അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. രണ്ടായിരത്തോളം വ്യത്യസ്ത വിഭാഗങ്ങൾ, എഴുന്നൂറിലധികം ഭാഷകൾ ഇതെല്ലാം ഇന്ത്യയോട് ആകർഷണം തോന്നാനുള്ള കാരണങ്ങളാണ്. 2010 ൽ യുഎസ് പ്രസിഡന്റെന്ന നിലയിലാണ് ഞാൻ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. എന്നാൽ അതിനു മുമ്പേ തന്റെ ഭാവനയിൽ ഇന്ത്യയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ ഒബാമ പറയുന്നു.
ലോകനേതാക്കളെക്കുറിച്ച് ഒബാമയുടെ വിലയിരുത്തൽ ഉൾപ്പെടുന്ന പുസ്തകത്തിൽ കോൺഗ്രസ് നേതാക്കളായ മന്മോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയെയും കുറിച്ചുള്ള പരാമർശങ്ങൾ സജീവ ചർച്ചയായിരുന്നു. വിഷയമറിയാതെ, അദ്ധ്യാപകന്റെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്ന വിദ്യാർത്ഥിയെപ്പോലെയാണ് രാഹുൽ എന്നാണ് ഒബാമയുടെ അഭിപ്രായം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഒബാമയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാക്കിയിരുന്നു. 'ന്യൂയോർക്ക് ടൈംസ്' നടത്തിയ പുസ്തകാവലോകനത്തിലൂടെയാണ് രാഹുലിനെക്കുറിച്ച് ഒബാമ നടത്തിയ പരാമർശങ്ങൾ ചർച്ചയായത്.
മോദിയില്ല, മന്മോഹനെ നന്നായി പ്രശംസിച്ചു
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ ഏറെ പ്രശംസിച്ചുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തിയത് അതിനിടെ വിവാദമായിരുന്നു. പുസ്തകത്തിൽ ബറാക് ഒബാമ രാഹുൽ ഗാന്ധിയെക്കുറിച്ച് നടത്തിയ പരാമർശം ചർച്ചയാക്കുന്ന നിലപാടുകൾക്കെതിരെയാണ് തരൂരിന്റെ ട്വിറ്ററിലെ കുറിപ്പ് വിലയിരുത്തപ്പെടുന്നത്. 'വിഷയം നേരെ അറിയാതിരിക്കുമ്പോഴും, അദ്ധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥിയെ പോലെ'യാണ് രാഹുൽ എന്നായിരുന്നു പുസ്തകത്തിൽ ഒബാമയുടെ വിലയിരുത്തൽ. ഇത് ഏറെ ചർച്ചയായിരുന്നു.
ബറാക് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകത്തിന്റെ മുൻകൂർ കോപ്പി സംഘടിപ്പിക്കാനായെന്നും ഇതിന്റെ 902 പേജിൽ ഒരിടത്തുപോലും നരേന്ദ്ര മോദിയെ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകനേതാക്കളെക്കുറിച്ച് ഒബാമയുടെ വിലയിരുത്തൽ ഉൾപ്പെടുന്ന പുസ്തകത്തിൽ മന്മോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയേയും കുറിച്ച് ഒബാമയുടെ പരാമർശങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പുസ്തകത്തിന്റെ ഗ്രന്ഥസൂചികയിൽ ഇന്ത്യയെ പരാമർശിക്കുന്ന ഇടങ്ങളെല്ലാം വായിച്ചെന്നും അതിലൊന്നും മോദി കടന്നുവരുന്നില്ലെന്ന് തരൂർ സൂചിപ്പിച്ചു.
ന്മ ഇതിലും വലിയൊരു വാർത്തയില്ല. ഒബാമയുടെ പുസ്തകത്തിന്റെ 902 പേജുകളിലൊന്നും നരേന്ദ്ര മോദിയെ പേരെടുത്തു പരാമർശിച്ചിട്ടില്ല. അതേസമയം മന്മോഹൻ സിങ്ങിനെക്കുറിച്ച് ഏറെ നന്നായി പ്രശംസിച്ചിട്ടുണ്ട്.
ബുദ്ധിശാലിയായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനും അസാധാരണ ജ്ഞാനവും മര്യാദയും ഉള്ള മനുഷ്യൻ എന്നാണ് മന്മോഹൻ സിങ്ങിനെക്കുറിച്ച് ഒബാമയുടെ പരാമർശം. വിദേശനയങ്ങളിൽ ഏറെ ജാഗ്രത പുലർത്തിയിരുന്ന അദ്ദേഹത്തോടൊപ്പം ഊഷ്മളമായ ബന്ധം ആസ്വദിച്ചു. അദ്ദേഹത്തെക്കുറിച്ച് ഒബാമയ്ക്കുള്ള പരിഗണനയും ബഹുമാനവും വാചകങ്ങളിലുടനീളം നിഴലിക്കുന്നു.ന്മ എല്ലാറ്റിനുമുപരിയായി, ഇന്ത്യയോടുള്ള ഒബാമയുടെ താൽപര്യം മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലിങ്കൺ, മാർട്ടിൻ ലൂഥർ കിങ്, മണ്ടേല എന്നിവരോടൊപ്പം ഗാന്ധിയും ചിന്തയെ ആഴത്തിൽ സ്വാധീനിച്ചതായി പറയുന്ന ഒബാമ ഇന്ത്യയിലെ അക്രമം, അത്യാർത്തി, അഴിമതി, ദേശീയത, വർഗീയത, മതപരമായ അസഹിഷ്ണുത തുടങ്ങിയവയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നു.
വളർച്ചാനിരക്കിലും മറ്റും പ്രശ്നങ്ങൾ വരുമ്പോഴും ഒരു നേതാവ് ഉയർന്നു വരുമ്പോഴും അവർ ജനങ്ങളുടെ വികാരം കൊണ്ടും നീരസം ഉയർത്തിയും ഇടപെടാൻ കാത്തിരിക്കുന്നവരാണ്. ഈ സാഹചര്യങ്ങളിൽ അവർക്കിടയിൽ ഒരു മഹാത്മാഗാന്ധി ഇല്ലാതായിപ്പോയി.ഒബാമയുടെ ഈ അഭിപ്രായപ്രകടനങ്ങളെല്ലാം വിസ്മരിച്ച് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് സംഘികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ മനസിലാക്കാൻ പ്രയാസമാണ്. ഒബാമ സ്ഥാനമൊഴിഞ്ഞ ശേഷം, മന്മോഹൻ സിങ്ങിനു ശേഷമുള്ള ഇന്ത്യയുടെ കാലഘട്ടം പ്രതിപാദിക്കുന്ന ഒരു രണ്ടാം ഭാഗം ഒബാമയുടെ പുസ്തകത്തിനുണ്ടായാൽ അവരുടെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുന്നില്ലെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
മറുനാടന് ഡെസ്ക്