ശ്രീനഗർ: ജമ്മു കശ്മീരിലെ ബാലമുല്ല ജില്ലയിലെ പൽഹലാൻ ചീക്കിൽ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫുകാർക്കും നാല് സിവിലിയന്മാർക്കും പരിക്കേറ്റു.

സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയും രണ്ട് ഉദ്യോഗസ്ഥർക്കും നാല് സിവിലിയന്മാർക്കും പരിക്കേറ്റതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അക്രമികളെ പിടികൂടാനായി പ്രദേശം സുരക്ഷസേന വളഞ്ഞിട്ടുണ്ട്.