- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ചോദ്യംചെയ്യലും അറസ്റ്റും വഴി കോളടിച്ചത് കേരളത്തിലെ വാർത്താ ചാനലുകൾക്ക്; സീരിയലുകളിൽ മുഴുകിയവരെല്ലാം വാർത്തകളറിയാൻ കണ്ണുനട്ടതോടെ റേറ്റിംഗിൽ കുതിപ്പ്; ഒറ്റ ആഴ്ച കൊണ്ട് 25 ശതമാനം വളർച്ചയും നാലാം സ്ഥാനവും നേടി പീപ്പിൾ ടിവി; 12 ശതമാനം വളർച്ചയോടെ മനോരമയും മീഡിയാവണ്ണും
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പൾസർ സുനിക്കു പിന്നാലെ ജനപ്രിയനായകൻ ജയിലഴിക്കുള്ളിലായപ്പോൾ നേട്ടമുണ്ടായത് കേരളത്തിലെ വാർത്താ ചാനലുകൾ. സീരിയലുകൾ കാണുന്നത് വിട്ട് കേരളത്തിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വാർത്താചാനലുകൾക്ക് മുന്നിൽ ഇടംപിടിച്ചതോടെ റേറ്റിംഗിൽ സമീപകാലത്തെ വൻ കുതിപ്പാണ് വാർത്താ ചാനലുകൾക്ക് ഉണ്ടായത്. ഇതിൽത്തന്നെ കൈരളി പീപ്പിൾ മികച്ച മുന്നേറ്റം നടത്തിയതായാണ് റേറ്റിങ് സൂചിപ്പിക്കുന്നത്. നടൻ അറസ്റ്റിലായതിനു ശേഷമുള്ള ഒരാഴ്ച മലയാളത്തിലെ മറ്റു ചാനലുകളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം വളർച്ചയാണ് പീപ്പിൽ ടിവി നേടിയത്. 12 ശതമാനം വീതം വളർച്ച നേടിയ മനോരമ ന്യൂസും മീഡിയ വൺ ടിവിയുമാണ് ഒരാഴ്ചത്തെ വളർച്ചാ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ളത്. മാതൃഭൂമി ന്യൂസും ന്യൂസ് 18 കേരളയും 11 ശതമാനംവീതം വളർച്ച നേടിയപ്പോൾ ഏഷ്യനെറ്റിനും റിപ്പോർട്ടർ ടിവിയിക്കും മംഗളം ടിവിക്കും പത്തു ശതമാനം വളർച്ചയെ നേടാനായിട്ടുള്ളൂ. ചാനലുകളുടെ റേറ്റിങ് സംബന്ധിച്ച് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച്(ബാർക്ക്)ന്റെ
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പൾസർ സുനിക്കു പിന്നാലെ ജനപ്രിയനായകൻ ജയിലഴിക്കുള്ളിലായപ്പോൾ നേട്ടമുണ്ടായത് കേരളത്തിലെ വാർത്താ ചാനലുകൾ. സീരിയലുകൾ കാണുന്നത് വിട്ട് കേരളത്തിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വാർത്താചാനലുകൾക്ക് മുന്നിൽ ഇടംപിടിച്ചതോടെ റേറ്റിംഗിൽ സമീപകാലത്തെ വൻ കുതിപ്പാണ് വാർത്താ ചാനലുകൾക്ക് ഉണ്ടായത്. ഇതിൽത്തന്നെ കൈരളി പീപ്പിൾ മികച്ച മുന്നേറ്റം നടത്തിയതായാണ് റേറ്റിങ് സൂചിപ്പിക്കുന്നത്.
നടൻ അറസ്റ്റിലായതിനു ശേഷമുള്ള ഒരാഴ്ച മലയാളത്തിലെ മറ്റു ചാനലുകളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം വളർച്ചയാണ് പീപ്പിൽ ടിവി നേടിയത്. 12 ശതമാനം വീതം വളർച്ച നേടിയ മനോരമ ന്യൂസും മീഡിയ വൺ ടിവിയുമാണ് ഒരാഴ്ചത്തെ വളർച്ചാ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ളത്. മാതൃഭൂമി ന്യൂസും ന്യൂസ് 18 കേരളയും 11 ശതമാനംവീതം വളർച്ച നേടിയപ്പോൾ ഏഷ്യനെറ്റിനും റിപ്പോർട്ടർ ടിവിയിക്കും മംഗളം ടിവിക്കും പത്തു ശതമാനം വളർച്ചയെ നേടാനായിട്ടുള്ളൂ.
ചാനലുകളുടെ റേറ്റിങ് സംബന്ധിച്ച് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച്(ബാർക്ക്)ന്റെ ഏറ്റവും പുതിയ പഠനറിപ്പോർട്ട് പുറത്തുവന്നതോടെയാണ് ജനപ്രിയന്റെ അറസ്റ്റ് കാലയളവിൽ പീപ്പിൽ ടിവി വൻനേട്ടമുണ്ടാക്കിയെന്നു വ്യക്തമായത്.
സീരിയൽ ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചുപോലും വാർത്താ ചാനലുകളിലെ അപ്‌ഡേഷനുകൾ നോക്കാനാണ് മലയാളി കൂടുതൽ സമയം ചെലവഴിച്ചതെന്നാണ് ബാർക് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. പ്രത്യേകിച്ചും കേരളം കണ്ട ഏറ്റവും സെൻസേഷനായ വാർത്തയായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. നേരത്തേ മുതലെ നടനെതിരെ ആരോപണം ഉയർന്നതോടെയാണ് വാർത്തയിൽ മലയാളികൾക്ക് കൂടുതൽ താൽപര്യം വന്നത്. ഇതിന് പിന്നാലെ ദിലീപിന്റെ ചോദ്യംചെയ്യലും അതിനു ശേഷം അറസ്റ്റും വന്നതോടെ എല്ലാവരും വാർത്താ ചാനലുകളിലേക്ക് കാഴ്ചകൾ മാറ്റി. ഇതോടെയാണ് സമീപകാലത്ത് ഇല്ലാത്ത വിധം വൻ കുതിപ്പ് വാർത്താ ചാനലുകൾക്ക് ഉണ്ടായത്.
നേരത്തെ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചതിനു സമാനമായ വളർച്ചയാണ് ദിലീപിനെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലും കൈരളി പീപ്പിൾ നേടിയിരിക്കുന്നത്. ഒറ്റ ആഴ്ചകൊണ്ട് മലയാളത്തിലെ വാർത്താ ചാനലുകൾക്കിടയിൽ പ്രേക്ഷകരുടെ എണ്ണത്തിലും വൻവർധനവാണ് പീപ്പിൾ ടിവിക്ക് ഉണ്ടായത്. ഇക്കഴിഞ്ഞയാഴ്ച 57.17 ശതമാനം പ്രേക്ഷകരാണ് പീപ്പിൾ ടിവി കണ്ടത്. ഏഷ്യാനെറ്റ് (248.99), മനോരമ ന്യൂസ് (145.26), മാതൃഭൂമി ന്യൂസ്(131.88) എന്നിവയാണ് പീപ്പിളിന് തൊട്ടു മുന്നിലുള്ള ചാനലുകൾ. അതായത് വാർത്താ ചനലുകളിൽ നാലാം സ്ഥാനമാണ് നിലവിൽ പീപ്പിൾ ടിവി നേടിയിരിക്കുന്നത്.
വിനോദ ചാനലുകളുടെ വിഭാഗത്തിലും ഏഷ്യാനെറ്റ് മറ്റു ചാനുകളേക്കാൾ ബഹുദൂരം മുന്നിലാണ്(798.13). രണ്ടാം സ്ഥാനത്ത് സൂര്യ ടിവിയും(268.88) മൂന്നാം സ്ഥാനത്ത് മഴവിൽ മനോരമയും(237.36) ആണ്.
15 വയസിന് മുകളിലുള്ള സ്ത്രീകളുടെ പുരുഷന്മാരുടെയും വിഭാഗത്തിൽ യഥാക്രമം 56.76, 66.96 ശതമാനം പ്രേക്ഷകരാണ് കൈരളി കണ്ടത്. മുപ്പതു വയസിനു മുകളിലുള്ള 59.68 ശതമാനം സ്ത്രീകളും 74.61 ശതമാനം പുരുഷന്മാരും 50 വയസിനു മുകളിലുള്ള 70.76 സ്ത്രീകളും 78.57 പുരുഷന്മാരുമാണ് ഇക്കഴിഞ്ഞ ആഴ്ച പീപ്പിൾ ടിവി കണ്ടത്. കൈരളി പീപ്പിളിന് തൊട്ടുപിന്നാലാണ് ന്യൂസ് 18 കേരളത്തിന്റെ സ്ഥാനം.
അതേസമയം ജയ്ഹിന്ദ്, ജീവൻ എന്നീ ചാനലുകൾ ബാർക്കിന്റെ പട്ടികയിൽ നിന്നുതന്നെ പുറത്തായിരിക്കുകയാണ്. എന്നാൽ അടുത്തിടെ സംപ്രേഷണം ആരംഭിച്ച മംഗളം ടിവി പട്ടികയിൽ ഇടം നേടിയതും ശ്രദ്ധേയമാണ്.