- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല നട അടക്കും മുമ്പ് ജനം ടിവി വീണു; ശബരിമലയിലെ യുവതികൾ കയറില്ലെന്ന് ഉറപ്പായതോടെ ജനം ടിവിയെ വിട്ടു പ്രേക്ഷകർ ഏഷ്യാനെറ്റ് ന്യൂസിലേക്ക്; ബാർക്ക് റേറ്റിംഗിൽ ഏഷ്യനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മികച്ച മുന്നേറ്റത്തോടെ രണ്ടാമതെത്തി മനോരമ; മാതൃഭൂമിക്ക് മൂന്നാം സ്ഥാനം ലഭിച്ചപ്പോൾ ജനത്തിന് എത്താനായത് നാലാമത് മാത്രം; റേറ്റിംഗിൽ ഇടം പിടിക്കാതെ റിപ്പോർട്ടറും മംഗളവും
തിരുവനന്തപുരം: ശബരിമല വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഭക്തർക്കൊപ്പം എന്ന നിലപാടെടുത്ത ജനംടിവിക്ക് ഇത് ഇറക്കത്തിന്റെ സമയം. പോയവാരത്തിലെ ബാർക്ക് റേറ്റിങ് പുറത്തുവന്നപ്പോൾ എതിരാളികൾ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ തൊട്ടുമുമ്പത്തെ ആഴ്‌ച്ചയിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ജനം ടിവി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തേക്ക് മനോരമ ന്യൂസ് ഇടം പിടിച്ചപ്പോൾ മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും ഇടംപിടിച്ചു. അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 ചാനൽ കയറിയപ്പോൾ മീഡിയവൺ ആറാം സ്ഥാനത്തുമായി. അതേസമയം റേറ്റിംഗിൽ പോലും ഇടംപിടിക്കാൻ റിപ്പോർട്ടർ ടിവിക്കും മംഗളം ന്യൂസ് ചാനലിനും സാധിച്ചില്ല. ശബരിമല യുവതീപ്രവേശന വിഷയത്തിലെ ആകാംക്ഷയായിരുന്നു ജനം ടിവിയെ റേറ്റിംഗിൽ മുന്നിലെത്തിച്ചത്. എന്നാൽ, ഈ വിഷയത്തിൽ യുവികൾ പ്രവേശിക്കില്ലെന്ന് സർക്കാർ തന്നെ ഉറപ്പാക്കിയതോടെ ചാനലിനെ പ്രേക്ഷകർ കൈവിട്ടു. കൂടാതെ കഴിഞ്ഞ വാരത്തിൽ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ബിജെപിക്
തിരുവനന്തപുരം: ശബരിമല വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഭക്തർക്കൊപ്പം എന്ന നിലപാടെടുത്ത ജനംടിവിക്ക് ഇത് ഇറക്കത്തിന്റെ സമയം. പോയവാരത്തിലെ ബാർക്ക് റേറ്റിങ് പുറത്തുവന്നപ്പോൾ എതിരാളികൾ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ തൊട്ടുമുമ്പത്തെ ആഴ്‌ച്ചയിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ജനം ടിവി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തേക്ക് മനോരമ ന്യൂസ് ഇടം പിടിച്ചപ്പോൾ മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും ഇടംപിടിച്ചു. അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 ചാനൽ കയറിയപ്പോൾ മീഡിയവൺ ആറാം സ്ഥാനത്തുമായി. അതേസമയം റേറ്റിംഗിൽ പോലും ഇടംപിടിക്കാൻ റിപ്പോർട്ടർ ടിവിക്കും മംഗളം ന്യൂസ് ചാനലിനും സാധിച്ചില്ല.
ശബരിമല യുവതീപ്രവേശന വിഷയത്തിലെ ആകാംക്ഷയായിരുന്നു ജനം ടിവിയെ റേറ്റിംഗിൽ മുന്നിലെത്തിച്ചത്. എന്നാൽ, ഈ വിഷയത്തിൽ യുവികൾ പ്രവേശിക്കില്ലെന്ന് സർക്കാർ തന്നെ ഉറപ്പാക്കിയതോടെ ചാനലിനെ പ്രേക്ഷകർ കൈവിട്ടു. കൂടാതെ കഴിഞ്ഞ വാരത്തിൽ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ബിജെപിക്ക് വലിയ തിരിച്ചടിയും കോൺഗ്രസസ് നേട്ടവും കൊയ്തു. ഇതോടെ കേരളത്തിലെ പ്രേക്ഷകർ കൂടുതലായി ഏഷ്യാനെറ്റിനെ ആശ്രയിച്ചു. മനോരമയും മാതൃഭൂമിയും ഇതോടെ തിരിച്ചു കയറുകയും ചെയ്തു. ജനമാകട്ടെ ഇതോടെ പ്രേക്ഷകരെ ലഭിക്കാതെ ബാർക്ക് റേറ്റിംഗിൽ പിന്നോട്ടുപോകുകയും ചെയ്തു.
പോയ വാരത്തിലെ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളില്ലാത്ത അവസ്ഥയാണ്. 162.82 പോയിന്റാണ് ഏഷ്യാനെറ്റ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള മനോരമ 84.72 പോയിന്റ് മാത്രമാണ് കരസ്ഥമാക്കിയത്. മാതൃഭൂമിക്ക് 70.22 പോയിന്റ് ലഭിച്ചപ്പോൾ ജനത്തിന് വലിയ പ്രേക്ഷക പിന്തുണ ഗണ്യമായി ഇടിഞ്ഞു. ഇവർക്ക് 57.68 പോയിന്റ് മാത്രമാണ് ലഭിച്ചത്. അതേസമയം ന്യൂസ് 18 ചാനൽ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്ത ബലത്തിൽ അഞ്ചാം സ്ഥാനത്തേക്ക് ഇടംപിടിക്കുകയും ചെയ്തു.
ശബരിമലയിൽ നാമജപപ്രതിഷേധങ്ങൾ ആറിത്തണുക്കുകയും സ്ഥിതിഗതികൾ ശാന്തമാവുകയും ചെയ്തതോടെ, കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോൾ. ഇതോടെയാണ് തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ജനം നാലാം സ്ഥാനത്തേക്ക് വീണത്. പോയവാരം വാർത്താച്ചാനൽ പ്രേക്ഷകരുടെ എണ്ണിത്തിൽ കുറവായിരുന്നു രേഖപ്പെടുത്തിത്. എന്നാൽ, ഇപ്പോൾ അവസ്ഥ മാറി. പോയവാരം തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്തതോടെ ഭക്തരുടെ വിഷയം മറന്നുതുടങ്ങുകയായിരുന്നു.
സാധാരണ ന്യൂസ് ചാനലുകൾക്ക് 200 പോയിന്റിന് മുകളിൽ കിട്ടാറില്ല. സോളാർ വിവാദ സമയത്തും തെരഞ്ഞെടുപ്പ് കാലത്തും മാത്രമാകും ന്യൂസ് ചാനലുകൾ 200ൽ അധികം പോയിന്റ് നേടുക. ശബരിമല തീർത്ഥാടന കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് 205 പോയിന്റിന് മുകളിൽ നേടിയിരുന്നു. നവംബർ 17 മുതൽ 23 വരെയുള്ള കാലത്ത് 205.02 ആയിരുന്നു ഏഷ്യാനെറ്റിന്റെ റേറ്റിങ്. അതിന് മുമ്പ് നവംബർ 10 മുതൽ 16 വരെയുള്ള സമയത്ത് 170.42 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. ജനം ടിവിക്ക് 46-ാം ആഴ്ചയിൽ 98.66 പോയിന്റാണുണ്ടായിരുന്നത്. എന്നാൽ അത് 47 ാം ആഴ്ചയിൽ 142.87 ആയി ഉയർന്നു. അതായത് 45 പോയിന്റിന്റെ ഉയർച്ചയാണ് ജനത്തിന് ഉണ്ടായത്. മാതൃഭൂമിക്ക് 122.78 പോയിന്റും മനോരമയ്ക്ക് 121.16 പോയിന്റുമാണ് 47 ാം ആഴ്ച ഉണ്ടായിരുന്നത്. 37 പോയിന്റിന്റെ ഉയർച്ച മാതൃഭൂമിക്കും, മനോരമയ്ക്ക് 27ഉം. മീഡിയാ വൺ ചാനലിനാണ് 47 ാം ആഴ്ച പിന്നോട്ട് പോകേണ്ടി വന്നത്.
മണ്ഡല സീസണ് നട തുറന്നത് 16ന് വൈകിട്ടാണ്. വൃശ്ചികം ഒന്ന് വരുന്നത് നവംബർ 17നും. അതായത് മണ്ഡല സീസൺ തുടങ്ങിയ ആദ്യ ആഴ്ചത്തെ റേറ്റിംഗിലാണ് പ്രേക്ഷകർ വാർത്തകൾ കൂടുതലായി കാണുന്നുവെന്ന സൂചനയുള്ളത്. ഏഷ്യാനെറ്റ് തെരഞ്ഞെടുപ്പ് കാലത്തും സോളാർ വിവാദ കാലത്തുമെല്ലാം 200 പോയിന്റിന് മുകളിൽ നേടിയിട്ടുണ്ട്. എന്നാൽ ജനം ടിവി ചരിത്രത്തിൽ ആദ്യമായാണ് ബാർക്കിൽ 140 പോയിന്റ് കവിയുന്നത്. ബാർക്ക് റേറ്റിംഗിലെ 45-ാം ആഴ്ചയിൽ ജനം 134 പോയിന്റെ നേടിയിരുന്നു. അതിന് ശേഷമുള്ള ആഴ്ചയിൽ പോയിന്റ് 98 ആയി കുറഞ്ഞു. വീണ്ടും നട തുറന്നപ്പോൾ ജനം ടിവിക്ക് മുന്നേറ്റം ഉണ്ടാക്കാനാകുന്നത് ശബരിമല റിപ്പോർട്ടിംഗിന്റെ കരുത്തിലാണ്. ആട്ട ചിത്തിര സമയത്താണ് ജനം വലിയ മുന്നേറ്റം തുടങ്ങിയത്. ഈ സമയം ഒന്നാം സ്ഥാനം ജനം ടിവി സ്വന്തമാക്കുമെന്ന സ്ഥിതി വന്നു. ഇതോടെ മറ്റ് ചാനലുകളും നിലപാട് മാറി ഭക്തർക്കൊപ്പമായി.
ഇതോടെ ഏഷ്യാനെറ്റിനും മുന്നേറാൻ കഴിഞ്ഞു. ഇതാണ് മലയാള വാർത്താ ചാനലുകളിൽ ഒന്നാം നമ്പറായി തുടരുമ്പോൾ ഏഷ്യാനെറ്റിന്റെ റേറ്റിംഗിൽ പ്രതിഫലിക്കുന്നത്. ദേശീയ വിഷയങ്ങളെ കാണാൻ ഏഷ്യാനെറ്റിനെയാണ് പ്രേക്ഷകർ കൂടുതലായി ആശ്രയിക്കുന്നതെന്ന സൂചനയാണ് ഇപ്പോഴത്തെ റേറ്റിംഗിലൂടെയും പുറത്തുവരുന്നത്. ശബരിമല വിവാദം സൃഷ്ടിച്ച ഹൈപ്പ് ഇല്ലാതായതോടെ വാർത്ത കാണുന്ന പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുണ്ടായി. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ട
ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്നീ നിലയിലാണ് വാർത്താ ചാനലുകളുടെ പൊതുവവെയുള്ള റേറ്റിങ്. ശബരിമല വിഷയത്തിന് ശേഷം ഈ ശ്രേണിയിലേക്ക് പ്രേക്ഷകർ തിരികെ എത്തുന്നു. ഇതോടെ ജനം ടിവി വരും ദിവസങ്ങളിലും പിന്നോട്ടു പോകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.