- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസ് അജയ്യത തുടരുന്നു; മാതൃഭൂമിയെ ബഹുദൂരം പിന്നിലാക്കി മനോരമ ന്യൂസ് രണ്ടാമത്; എതിർപക്ഷങ്ങൾ ഒരുമിച്ചപ്പോൾ സിപിഎം നിലപാട് എടുത്ത് തുടർച്ചയായ രണ്ടാം ആഴ്ചയും നാലാം സ്ഥാനം നിലനിർത്തി കൈരളി പീപ്പിൾ; മംഗളവും റിപ്പോർട്ടറും പൂർണ്ണമായും പുറത്ത്; ന്യൂസ് ചാനലുകളുടെ ഏറ്റവും പുതിയ റേറ്റിങ് പറയുന്നത്
തിരുവനന്തപുരം: മലയാളം ന്യൂസ് ചാനലുകളിൽ നമ്പർ വൺ അന്നും ഇന്നും ഏഷ്യാനെറ്റ് ന്യൂസ് തന്നെ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് കുതിപ്പ് തുടരുന്നത്. ബാർക് റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിലെ പരിപാടികൾ മിക്കതും റാങ്കിങിൽ ഒന്നാമതാണ്. എല്ലാ വിഭാഗങ്ങൾക്കിടയിലും മുൻതൂക്കം നിലനിർത്തിയാണ് ഏഷ്യാനെറ്റിന്റെ കുതിപ്പ്. രണ്ടാം സ്ഥാനത്ത് മനോരമയാണുള്ളത്. മാതൃഭൂമി മൂന്നാം സ്ഥാനത്ത്. പക്ഷേ മനോരമയും മാതൃഭൂമിയും തമ്മിൽ റേറ്റിംഗിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ മാതൃഭൂമിയുമായി വലിയൊരു മത്സരം മനോരമയ്ക്ക് ഈ ഘട്ടത്തിൽ നേരിടേണ്ടി വരുന്നില്ല. എല്ലാ വിഭാഗം പ്രേക്ഷരിലും ഏഷ്യനെറ്റിന് ശേഷം രണ്ടാം സ്ഥാനം മനോരമയ്ക്ക് അവകാശപ്പെട്ടതാണ്. നാലാം സ്ഥാനത്ത് സിപിഎം ചാനലായി വിലയിരുത്തുന്ന കൈരളി ടിവിയാണുള്ളത്. തുടർച്ചയായ നാലാം ആഴ്ചയാണ് കൈരളി പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ നാലാമനാകുന്നത്. അഞ്ചാംസ്ഥാനത്ത് മീഡിയാ വണ്ണാണ്. അംബാനിയുടെ ന്യൂസ് കേരളാ 18നുമായി കടുത്ത മത്സരത്തിലാണ് ഇവർ. നേരിയ പോയിന്റ് വ്യത്യാസം മാത്രമാണ് മീഡിയാ
തിരുവനന്തപുരം: മലയാളം ന്യൂസ് ചാനലുകളിൽ നമ്പർ വൺ അന്നും ഇന്നും ഏഷ്യാനെറ്റ് ന്യൂസ് തന്നെ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യാനെറ്റ് കുതിപ്പ് തുടരുന്നത്. ബാർക് റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിലെ പരിപാടികൾ മിക്കതും റാങ്കിങിൽ ഒന്നാമതാണ്. എല്ലാ വിഭാഗങ്ങൾക്കിടയിലും മുൻതൂക്കം നിലനിർത്തിയാണ് ഏഷ്യാനെറ്റിന്റെ കുതിപ്പ്.
രണ്ടാം സ്ഥാനത്ത് മനോരമയാണുള്ളത്. മാതൃഭൂമി മൂന്നാം സ്ഥാനത്ത്. പക്ഷേ മനോരമയും മാതൃഭൂമിയും തമ്മിൽ റേറ്റിംഗിൽ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ മാതൃഭൂമിയുമായി വലിയൊരു മത്സരം മനോരമയ്ക്ക് ഈ ഘട്ടത്തിൽ നേരിടേണ്ടി വരുന്നില്ല. എല്ലാ വിഭാഗം പ്രേക്ഷരിലും ഏഷ്യനെറ്റിന് ശേഷം രണ്ടാം സ്ഥാനം മനോരമയ്ക്ക് അവകാശപ്പെട്ടതാണ്. നാലാം സ്ഥാനത്ത് സിപിഎം ചാനലായി വിലയിരുത്തുന്ന കൈരളി ടിവിയാണുള്ളത്. തുടർച്ചയായ നാലാം ആഴ്ചയാണ് കൈരളി പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ നാലാമനാകുന്നത്.
അഞ്ചാംസ്ഥാനത്ത് മീഡിയാ വണ്ണാണ്. അംബാനിയുടെ ന്യൂസ് കേരളാ 18നുമായി കടുത്ത മത്സരത്തിലാണ് ഇവർ. നേരിയ പോയിന്റ് വ്യത്യാസം മാത്രമാണ് മീഡിയാ വണ്ണിന് ഈ ഘട്ടത്തിലുള്ളത് എങ്കിലും അംബാനിയുടെ സംവിധാനങ്ങളും മികവുമെല്ലാം ഉണ്ടായിട്ടും ന്യൂസ് കേരളാ 18ന് കേരളത്തിലെ നാലാം നമ്പർ ചാനൽ പോലും ആകാൻ കഴിയുന്നില്ല. ആറാം സ്ഥാനത്ത് ജനം ടിവിയാണ്. അവരും തരക്കേടില്ലാത്ത റേറ്റിങ് മാസങ്ങളായി നിലനിർത്തുന്നു. ഒരു ഘട്ടത്തിൽ ജനം ടിവി 20 പോയിന്റ് തൊടുകയും ചെയ്തിരുന്നു.
ഹണി ട്രാപ്പിലെ ബ്രേക്കിംഗുമായാണ് മംഗളം ടിവി ഉണർന്നത്. ആ ദിവസങ്ങളിൽ മംഗളം റേറ്റിംഗിൽ മുന്നേറുകയും ചെയ്തു. എന്നാൽ പിന്നീട് താഴേക്ക് പോയി. നിലവിൽ റേറ്റിംഗിൽ നേട്ടമുണ്ടാക്കാൻ അവർക്ക് കഴിയുന്നില്ല. നിരാശജനകമാണ് റിപ്പോർട്ടറിന്റേയും അവസ്ഥ. ഒരു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞാൽ ഇന്ത്യാവിഷനായിരുന്നു. വാർത്ത ചാനലുകളിലേക്ക് വ്യത്യസ്തതയോടെ ഇന്ത്യാവിഷനെ അവതരിപ്പിച്ചത് നികേഷ് കുമാറായിരുന്നു. നികേഷ് ഇന്ത്യാവിഷൻ തുടങ്ങി റിപ്പോർട്ടറുമായെത്തി. തുടക്കത്തിൽ റിപ്പോർട്ടറും റേറ്റിംഗിൽ മുന്നിൽ നിന്നു. എന്നാൽ ഇന്ന് ഒരു തരത്തിലും വാർത്തകളിലൂടെ പ്രേക്ഷകരെ സ്വാധീനിക്കാൻ നികേഷിന് കഴിയുന്നില്ല. ഇതാണ് റിപ്പോർട്ടറുടെ പിന്നോട്ട് പോക്കിന് കാരണമായി വിലയിരുത്തുന്നത്.
കൈരളിയുടെ പീപ്പിൾ ചാനലിന്റെ സ്ഥിരമായ നേട്ടമാണ് ചാനൽ റേറ്റിംഗിലെ പ്രത്യേകത. മറ്റ് ചാനലുകളെല്ലാം സിപിഎം വിരുദ്ധതയാണ് വാർത്തകളിലൂടെ പ്രേക്ഷകരിലെത്തിക്കുന്നത്. എന്നാൽ വിവാദങ്ങളെ സിപിഎം കാഴ്ച പാടിലൂടെ അവതരിപ്പിക്കുകയാണ് കൈരളി ചെയ്യുന്നത്. ഇതാണ് കൈരളിയുടെ നേട്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ബാക്കിയെല്ലാ ചാനലുകളും രാഷ്ട്രീയ വിഷയങ്ങളിൽ സിപിഎമ്മിനെ അക്രമിക്കുമ്പോൾ സർക്കാരിന്റേയും പാർട്ടിയുടേയും ഭാഗം വിശദീകരിക്കാൻ കൈരളിക്കാകുന്നു. അതുകൊണ്ട് തന്നെ ഇടതുപക്ഷക്കാരുടെ ഇഷ്ടചാനലായി കൈരളി പീപ്പിൾ മാറുകയാണ്. ഇടത് സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് ജനം ടിവിയുടെ രീതി. ഇതും അവർക്ക് പ്രേക്ഷക പിന്തുണയുണ്ടാക്കുന്നു. ഇടത് സർക്കാർ വിരുദ്ധ വാർത്തകളാണ് ജനത്തേയും ആറാംസ്ഥാനത്ത് എത്തിക്കുന്നത്.
നേരത്തെ രണ്ടാം സ്ഥാനത്തിനായി മാതൃഭൂമിയും മനോരമയും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു. ഇത് ഇപ്പോഴില്ലെന്നതാണ് പുതിയ ചാർട്ടും വ്യക്തമാക്കുന്നത്.