- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ കാലത്ത് മലയാളം ചാനൽ വ്യവസായം നേരിടുന്നത് വൻ പ്രതിസന്ധി; ബാർക്ക് റേറ്റിങ് പ്രകാരം പ്രമുഖ വാർത്താ ചാനലുകൾക്ക് പോലും വൻ പ്രേക്ഷക നഷ്ടം; വാർത്തകൾ കാണാൻ ആളുകൾ കൂടുതലും ആശ്രയിക്കുന്നത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ; ബാർക്ക് റേറ്റിംഗിൽ എതിരാളികൾ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ നിൽക്കുമ്പോഴും വാർത്താ ചാനലുകൾക്ക് പൊതുവേ പ്രേക്ഷകർ കുറയുന്നു; നാലാഴ്ച്ച തുടർച്ചായി ഇടിവ്; നവമാധ്യമങ്ങൾ കുതിപ്പിൽ ചാനലുകൾ കിതയ്ക്കുമ്പോൾ
തിരുവനന്തപുരം: കോവിഡ് കാലം മലയാളം ചാനൽ വ്യവസായ രംഗത്തിന് ഏൽപ്പിച്ചത് വൻ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ വേളയിൽ വിനോദ- വാർത്താ ചാനലുകൾക്ക് വലിയ പ്രേക്ഷകർ ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക രംഗത്തെ മുരുടിപ്പു കാരണം ഇത് മുതലാക്കാൻ സാധിച്ചില്ല. പരസ്യങ്ങളുടെ കുറവു കാരണം മിക്ക ചാലുകളും പ്രതിസന്ധിയിലായി. പിന്നീട് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് അൽപ്പമെങ്കിലും പരസ്യങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇതിനിടെ അടുത്തകാലത്തായി മലയാളം ചാനലുകൾക്കിടയിൽ തുടർച്ചയായി പ്രേക്ഷക നഷ്ടം ഉണ്ടാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ്് ചാനൽ എതിരാളികൾ ഇല്ലാത്ത വിധത്തിൽ മുന്നേറുന്ന അവസ്ഥയിലും 24 ന്യൂസ് ചാനൽ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കയായിരുന്നു. എന്നാൽ, കഴിഞ്ഞ നാലാഴ്ച്ചയായി മലയാളം വാർത്താ ചാനലുകൾക്ക് പ്രേക്ഷകർ കുത്തനെ കുറയുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ബാർക്ക് റേറ്റിംഗിന്റെ വിവരങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് വാർത്താചാനൽ പ്രേക്ഷകർ നഷ്ടമാകുന്ന അവസ്ഥയിലേക്കാണ്. നവമാധ്യമങ്ങളിലേക്ക് കൂടുതൽ പ്രേക്ഷകർ വരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്ന് പുറത്തുവന്ന ബാർക്ക് റേറ്റിംഗിൽ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനറ്ര് ന്യൂസിന് അടക്കം വലിയ പോയിന്റ് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പോയ വാരത്തെ കണക്കു പ്രകാരം 166 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് 125 പോയിന്റ് മാത്രമാണുള്ളത് മൂന്നാം സ്ഥാനത്തേക്ക് മനോരമ ന്യൂസ് 94 പോയിന്റിലേക്ക് താഴ്ത്തു. മാതൃഭൂമി ന്യൂസ് ചാനൽ 72 പോയിന്റ് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ജനം ടിവിക്ക് 61 പോയിന്റാണ പോയവാരം ലഭിച്ചത്. ഇതിൽ ജനം ടിവി ഒഴികെയുള്ള എല്ലാം ചാനലുകൾക്കും പ്രേക്ഷകരിൽ ഇടിവുണ്ടായി.
അതേ സമയം നാലാഴ്ച്ച മുമ്പുള്ള കണക്കുകൾ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് 229.85 പോയിന്റാണ് ലഭിച്ചിരുന്നത്. മൂന്നാമത്തെ ആഴ്ച്ചയിൽ 254.36 പോയിന്റും രണ്ടാമത്തെ ആഴ്ച്ചയിൽ 18.04 എന്ന നിലയിലേക്കും താഴ്ന്നു. രണ്ടാം സഥാനത്തുള്ള 24 ന്യൂസ് ചാനലിനും പ്രേക്ഷകരുടെ നഷ്ടമാണ്. മറ്റു ചാനലുകളുടെയും അവസ്ഥ ഇതു തന്നെയാണ്.
ബാർക്ക് റേറ്റിംഗിലെ ഇടിവ് ചുവടെയുള്ള പട്ടികയിൽവ്യക്തമാകും:
മലയാളം വാർത്താ ചാനലുകൾ കൂടുതൽ ആളുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോണിൽ കാണുന്നുണ്ട്. ഈ പ്രേക്ഷകരുടെ കണക്കുകൾ ബാർക്ക് പട്ടികയിൽ വരാറില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകർ കൂടുതലായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നു എന്ന് കൂടി ബാർക്ക് റേറ്റിംഗിലെ ഇടിവ് സൂചിപ്പിക്കുന്നുണ്ട്. വാർത്താചാനലുകൾ തന്നെ നവ മാധ്യമങ്ങളോട് മത്സരിക്കാൻ വേണ്ടി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൂടുതൽ വാർത്തകളും മറ്റു കൊണ്ടു വരുന്നുണ്ട്. കേരളത്തിൽ സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്ക്കരണവും അടക്കം വിവാദങ്ങൾ ഏറെയുള്ള വേളയിൽ പ്രേക്ഷകരുടെ എണ്ണത്തിലും വർദ്ധവനുണ്ടായിരുന്നു.
സിപിഐഎം ബഹിഷ്കരിച്ചതിന് ശേഷമുള്ള ആഴ്ച്ചകളിൽ എല്ലാം തന്നെ ബാർക്ക് റേറ്റിങ് പുറത്തുവരുമ്പോൾ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു. തൊട്ടുപിന്നിലായി വലിയ വെല്ലുവിളി ഉയർത്തി ട്വന്റ് ഫോർ ന്യൂസ് ചാനലമായിരുന്ു. കോവിഡ് ലോക്ക് ഡൗൺ കാലയളവിൽ ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ജൂണിൽ യുവപ്രേക്ഷക വിഭാഗത്തിൽ ട്വന്റി ഫോർ ന്യൂസ് ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കിയിരുന്നു. തുടർആഴ്ചകളിൽ ഏഷ്യാനെറ്റുമായി മത്സരം മുറുകിയപ്പോൾ ഏഷ്യാനെറ്റും കച്ചമുറുക്കി. ഇതോടെ 24 റേറ്റിംഗിൽ ഒന്നാമതായ ഏഷ്യാനെറ്റ് ന്യൂസിനെ തോൽപ്പിക്കാൻ സാധിക്കാത്ത അവസ്ഥയും വന്നു.
ചർച്ചയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും, അപഹസിക്കുന്നുവെന്നും കാട്ടി സിപിഐഎം ബഹിഷ്കരിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിംഗിനെ യാതൊരു വിധത്തിലും ബാധിച്ചില്ല. പിഎസ്സി നിയമനത്തിലെ അപാകത പ്രൈം ടൈം ചർച്ചയാക്കിയതാണ് ഏഷ്യാനെറ്റിന് റേറ്റിംഗിൽ തുണയായത്. പിന്നാലെ തുടർച്ചയായി സർക്കാറിനെ വെട്ടിലാക്കുന്ന വാർത്തകൾ കൊണ്ടുവന്നതോടെ ഏഷ്യാനെറ്റ് അധീശത്വം നിലനിർത്തുകയും ചെയ്യുകയാണ്.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും അനുബന്ധ പരിപാടികളും സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ഒരാഴ്ച്ചയിൽ ജനം ടിവിയെ നാലാം സ്ഥാനത്ത് എത്തിച്ചിരുന്നു. മാതൃഭൂമി ന്യൂസ് പിന്നിലേക്ക പോകുകയും ചെയ്തു. പിന്നീടുള്ള ആഴ്ച്ചകളിൽ മാതൃഭൂമി നാലാം ്സ്ഥാനം തിരികെ പിടിക്കുകയായിരുന്നു. എഡിറ്റർ ജോൺ ബ്രിട്ടാസ് പ്രൈം ടൈം ഡിബേറ്റിൽ അവതാരകനായി എത്തിയത് കൈരളിയുടെ കുതിപ്പിന് തുണയായിട്ടുണ്ട്. അതേസമയം തുടർച്ചയായ പ്രേക്ഷക നഷ്ടം വാർത്താ ചാനൽ വ്യവസായത്തെ ബാധിച്ചു തുടങ്ങിിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ