യോക്കോഹാമ: ക്ലബ് ഫുട്‌ബോൾ ലോകകപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്. റിവർപ്ലേറ്റിനെ എതിരില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ചാണു ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ലൂയിസ് സുവാരസ് രണ്ടും മെസി ഒരു ഗോളും നേടി. മൂന്നാം തവണയാണ് ബാഴ്‌സലോണ ക്ലബ് ഫുട്‌ബോൾ ലോകകപ്പ് നേടുന്നത്.