- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്സലോണയ്ക്ക് പരിക്കുകളുടെ തലവേദന; റയലമായുള്ള എൽക്ലാസിക്കോ കളിക്കാൻ സ്‌ട്രൈക്കർ പാകോ അൽകാസർ ഉണ്ടാവില്ല; സെൽറ്റ വിഗോയുമായുള്ള കോപ ഡെൽ റേ മത്സരങ്ങളും പാകോയിക്ക് നഷ്ടമാകും
ബാഴ്സലോണ: റയൽ മഡ്രിഡിമായുള്ള എൽക്ലാസിക്കോ കളിക്കാൻ സ്‌ട്രൈക്കർ പാകോ അൽകാസർ ഉണ്ടാവില്ലെന്ന വ്യക്തമാതോടെ ആശങ്കയിലാണ് ബാഴ്സലോണ. കഴിഞ്ഞദിവസം ഡിപോർടീവോക്കെതിരായ ലാലിഗ മത്സരത്തിനിടെയാണ് അൽകാസറിനു പരിക്കേറ്റത്. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിൽ തന്നെ ഇടതു കാലിലെ പേശികൾക്കു പരിക്കേറ്റു താരം പിന്മാറിയിരുന്നു. ടീമിൽ സ്ഥിരസാന്നിധ്യമല്ലായിരുന്ന പാകോ അൽകാസർ ഒരിടവേളക്കു ശേഷം മികച്ച പ്രകടനം കാഴ്ച വച്ചാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ പെട്ടന്നുള്ള ഈ പരിക്ക് ബാഴ്‌സലോണയ്ക്കും അത് പോലെ തന്നെ അൽകാസറിനും പരിക്ക് വൻ തിരിച്ചടിയാണ്. റഫീന്യ, ഡെലഫു എന്നിവർ നേരത്തെ പരിക്കിന്റെ പിടിയിലാണ്, അതിനോട് കൂടെ അൽക്കാസർ കൂടി പരിക്കേറ്റു പുറത്തു പോയത് ബാഴ്സയുടെ മുന്നേറ്റത്തിലെ പദ്ധതികൾക്കും തലവേദനയായിരിക്കും.എൽ ക്ലാസികോക്കു പുറമേ സെൽറ്റ വിഗോയുമായുള്ള കോപ ഡെൽ റേ മത്സരത്തിന്റെ ഇരു പാദങ്ങളും അൽകാസറിനു നഷ്ടമാകും. ജനുവരി ഏഴിനു ലെവന്റെക്കെതിരെയുള്ള ലാലിഗ മത്സരത്തിലേ താരം തിരിച്ചു വരൂ എന്ന് ബാഴ്സലോണ ഔദ്യോഗിക ട്വിറ്ററിൽ അറിയ
ബാഴ്സലോണ: റയൽ മഡ്രിഡിമായുള്ള എൽക്ലാസിക്കോ കളിക്കാൻ സ്‌ട്രൈക്കർ പാകോ അൽകാസർ ഉണ്ടാവില്ലെന്ന വ്യക്തമാതോടെ ആശങ്കയിലാണ് ബാഴ്സലോണ. കഴിഞ്ഞദിവസം ഡിപോർടീവോക്കെതിരായ ലാലിഗ മത്സരത്തിനിടെയാണ് അൽകാസറിനു പരിക്കേറ്റത്. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിൽ തന്നെ ഇടതു കാലിലെ പേശികൾക്കു പരിക്കേറ്റു താരം പിന്മാറിയിരുന്നു.
ടീമിൽ സ്ഥിരസാന്നിധ്യമല്ലായിരുന്ന പാകോ അൽകാസർ ഒരിടവേളക്കു ശേഷം മികച്ച പ്രകടനം കാഴ്ച വച്ചാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ പെട്ടന്നുള്ള ഈ പരിക്ക് ബാഴ്‌സലോണയ്ക്കും അത് പോലെ തന്നെ അൽകാസറിനും പരിക്ക് വൻ തിരിച്ചടിയാണ്.
റഫീന്യ, ഡെലഫു എന്നിവർ നേരത്തെ പരിക്കിന്റെ പിടിയിലാണ്, അതിനോട് കൂടെ അൽക്കാസർ കൂടി പരിക്കേറ്റു പുറത്തു പോയത് ബാഴ്സയുടെ മുന്നേറ്റത്തിലെ പദ്ധതികൾക്കും തലവേദനയായിരിക്കും.എൽ ക്ലാസികോക്കു പുറമേ സെൽറ്റ വിഗോയുമായുള്ള കോപ ഡെൽ റേ മത്സരത്തിന്റെ ഇരു പാദങ്ങളും അൽകാസറിനു നഷ്ടമാകും. ജനുവരി ഏഴിനു ലെവന്റെക്കെതിരെയുള്ള ലാലിഗ മത്സരത്തിലേ താരം തിരിച്ചു വരൂ എന്ന് ബാഴ്സലോണ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചു.