ബാഴ്‌സലോണ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജോലിക്കാരുടെ പണിമുടക്കിനെ തുടർന്ന് യാത്രക്കാർ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. അതിനാൽ യാത്രക്കാർ നേരത്തെ എത്തണമെന്ന് അധികൃതർ അറിയിച്ചു. അവധി ദിനങ്ങൾ യാത്രക്കായി എത്തിയവരുടെ നീണ്ട ക്യൂ ആണ് വിമാനത്താവളത്തിലെ ടെർമിനൽ1, ടെർമിനൽ 2 വിലും ഉള്ളത്.

രണ്ട് ടെർ്മിനലുകളിലും സെക്യൂരിറ്റി ജീവനക്കാരുടെ പണിമുടക്ക് മൂലം യാത്രക്കാർക്ക് രണ്ട് മണിക്കൂറിലധികം കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ യാത്രക്കാരുടെ നീണ്ട ക്യൂ ആണ് വിമാനത്താവളത്തിൽ ഉള്ളത്. വെള്ളി, ഞായർ തിങ്കൾ ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ സെക്യൂരിറ്റി ജീവനക്കാർ പണിമുടക്കും.

എയർപോർട്ട് സ്‌കാനറുകൾ നിയന്ത്രിക്കുന്ന തൊഴിലാളികൾക്ക് ബോണസ് നല്കാത്തതിലും അപര്യാപ്ത പരിശീലനം എന്നിവയുടെ പേരാലണ് യൂണിയനുകൾ സമരം നടത്തുന്നത്. അധികൃതരുമായുള്ള ചർച്ചയിൽ ഫലം കണ്ടില്ലെങ്കിൽ ഓഗസ്റ്റ് പകുതിയോടെ 24 മണിക്കൂർ സമരം നടത്താനും പദ്ധതിയിടുന്നുണ്ടെന്ന് യൂണിയൻ പറയുന്നു.