- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചസ്റ്റർ സിറ്റി വിട്ട സെർജിയോ അഗ്യൂറോ ഇനി ബാഴ്സലോണയിൽ; താരവുമായി കരാറിലെത്തിയതായി ക്ലബ്ബിന്റെ സ്ഥിരീകരണം; 2022-23 സീസൺ വരെ കരാറെന്ന് സ്പാനിഷ് ക്ലബ്ബ് അധികൃതർ
ബാഴ്സലോണ: മാഞ്ചെസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയെ ടീമിലെത്തിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. താരവുമായി കരാറിലെത്തിയതായി ക്ലബ്ബ് തിങ്കളാഴ്ച സ്ഥിരീകരിച്ചു.
2022-23 സീസൺ വരെയാണ് അഗ്യൂറോയുമായുള്ള കരാറെന്ന് ബാഴ്സലോണ വ്യക്തമാക്കി. 100 ദശലക്ഷം യൂറോയാണ് താരത്തിന് ബാഴ്സലോണ വെച്ചിരിക്കുന്ന ബൈഔട്ട് ഉടമ്പടി.
കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും അടക്കം കിരീടനേട്ടത്തിലെത്താൻ സാധിക്കാതെ പോയതോടെയാണ് നിരാശയിലായ ബാഴ്സലോണ ആരാധകർക്ക് ഏറെ ആഹ്ലാദം നൽകുന്നതാണ് അഗ്യൂറോയുടെ ടീമിലേക്കുള്ള കടന്നുവരവ്.
ടീമിന്റെ പ്രകടനത്തിൽ നിരാശയിലായ സൂപ്പർ താരം ലയണൽ മെസി ബാഴ്സയിൽ തുടരുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് മറ്റൊരു അർജന്റീനിയൻ താരം ടീമിൽ ഇടംപിടിക്കുന്നത്.
ഈ സീസണോടെ മെസ്സിയും ബാഴ്സയുമായുള്ള കരാർ അവസാനിക്കും. ഇതുവരെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും ഇരുഭാഗത്തുനിന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ മെസ്സിയെ ഇനി ബാഴ്സ കുപ്പായത്തിൽ കാണാൻ സാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ
പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുമായി ഒരു ദശാബ്ദത്തോളം നീണ്ട കരിയറിനൊടുവിൽ ഈ സീസണോടെയാണ് അഗ്യൂറോ വിടപറഞ്ഞത്.
സിറ്റിക്കൊപ്പം ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ അഗ്യൂറോയ്ക്ക് പക്ഷേ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിരാശയായിരുന്നു ഫലം.
സ്പോർട്സ് ഡെസ്ക്