- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്‌സലോണയെ തടഞ്ഞ് നിർത്താനാരുമില്ല; ഡിപ്പോർട്ടീവോ ല കൊരുനയെ ഗോൾ മഴയിൽ മുക്കി ബാഴ്‌സലോണ; സുവാരസും പൗളിഞ്ഞോയും ഇരട്ട ഗോൾ നേടി; പെനാൽട്ടി പാഴാക്കി ലയണൽ മെസ്സി
ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ വമ്പന്മാരായ ബാഴ്‌സലോണയെ തടയാനാരുമില്ലെന്ന സ്ഥിതിയിലാണ്. വിജയ വഴി തുടരുന്ന ബാഴ്‌സലോണ ഡിപ്പോർട്ടീവോ ല കൊരുനയെ ഏകപക്ഷീയമായ നാലുഗോളിനാണ് ബാഴ്‌സ തോൽപ്പിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി പെനാൽട്ടി പാഴാക്കി മൽസരത്തിൽ ലൂയി സുവാരസ്, പൗളിഞ്ഞോ എന്നിവർ ബാഴ്‌സക്കായി ഇരട്ടഗോൾ നേടി. ന്യൂക്യാപിലെ സ്വന്തം മൈതാനത്താണ് ബാഴ്‌സയുടെ ആധികാരിക ജയം. 29 ആം മിനിറ്റിൽ സുവരാസാണ് ആദ്യ ഗോൾ നേടി ഡിപ്പൊർട്ടിവോ ലകൊരുണയുടെ വലയിൽ ആദ്യ പ്രഹരമേൽപ്പിച്ചത്. ആദ്യപകുതി അവസാനിക്കും മുമ്പ് പൗളിഞ്ഞോയുടെ വക രണ്ടാം ഗോൾ വന്നപ്പോഴേക്കും ഡിപ്പൊർട്ടിവോ മൽസരം കൈ വിട്ട അവസ്ഥയായിരുന്നു. രണ്ടാം പകുതിയിലും ബാഴ്‌സ ശക്തമായ ആക്രമിച്ചു കളിച്ചതോടെ എതിർ ഗോള്മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 47 ആം മിനിറ്റില് സുവാരസ് രണ്ടാംഗോൾ കണ്ടെത്തിയതോടെല ഡിപ്പൊർട്ടിവോ ആകെ തകർന്നു. 75 ആം മിനിറ്റിൽ പൗളിഞ്ഞോയും ഇരട്ടഗോൾ നേടിയതോടെ സ്‌കോർ നാലായി. നിലവിൽ 42 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. മറ്റു മത്സരങ്ങളിൽ ഡിപ്പോര്ട്ടീവോ അലവേസി
ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ വമ്പന്മാരായ ബാഴ്‌സലോണയെ തടയാനാരുമില്ലെന്ന സ്ഥിതിയിലാണ്. വിജയ വഴി തുടരുന്ന ബാഴ്‌സലോണ ഡിപ്പോർട്ടീവോ ല കൊരുനയെ ഏകപക്ഷീയമായ നാലുഗോളിനാണ് ബാഴ്‌സ തോൽപ്പിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി പെനാൽട്ടി പാഴാക്കി മൽസരത്തിൽ ലൂയി സുവാരസ്, പൗളിഞ്ഞോ എന്നിവർ ബാഴ്‌സക്കായി ഇരട്ടഗോൾ നേടി.
ന്യൂക്യാപിലെ സ്വന്തം മൈതാനത്താണ് ബാഴ്‌സയുടെ ആധികാരിക ജയം. 29 ആം മിനിറ്റിൽ സുവരാസാണ് ആദ്യ ഗോൾ നേടി ഡിപ്പൊർട്ടിവോ ലകൊരുണയുടെ വലയിൽ ആദ്യ പ്രഹരമേൽപ്പിച്ചത്. ആദ്യപകുതി അവസാനിക്കും മുമ്പ് പൗളിഞ്ഞോയുടെ വക രണ്ടാം ഗോൾ വന്നപ്പോഴേക്കും ഡിപ്പൊർട്ടിവോ മൽസരം കൈ വിട്ട അവസ്ഥയായിരുന്നു.
രണ്ടാം പകുതിയിലും ബാഴ്‌സ ശക്തമായ ആക്രമിച്ചു കളിച്ചതോടെ എതിർ ഗോള്മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 47 ആം മിനിറ്റില് സുവാരസ് രണ്ടാംഗോൾ കണ്ടെത്തിയതോടെല ഡിപ്പൊർട്ടിവോ ആകെ തകർന്നു. 75 ആം മിനിറ്റിൽ പൗളിഞ്ഞോയും ഇരട്ടഗോൾ നേടിയതോടെ സ്‌കോർ നാലായി.
നിലവിൽ 42 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. മറ്റു മത്സരങ്ങളിൽ ഡിപ്പോര്ട്ടീവോ അലവേസിനെ മറുപടിയില്ലാത്ത ഒരുഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തി. ഗെറ്റാഫെക്കെതിരെ ജിറോണയും സെല്റ്റ ഡി വിഗോക്കെതിരെ വിയ്യാറയലും ജയം കണ്ടെത്തി.