- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെവാന്റെ വക ബാഴ്സയ്ക്ക അഞ്ചടി; ലാലിഗയിലെ 15ാം സ്ഥാനക്കാരോടാണ് കറ്റാലൻ ക്ലബ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്; കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത് കുട്ടീഞ്ഞോ; തോൽവിക്കൊപ്പം ആരാധകരുടെ ചീത്തവിളിയും
ലാലിഗയിലെ ബാഴ്‌സയുടെ അപരാജിത കുതിപ്പിന് തടയിട്ട് ലെവാന്റെ. ലാലിഗയിൽ അജയ്യരായി കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടം ലക്ഷ്യമിട്ട് മുന്നേറുന്ന ബാഴ്സയ്ക്കാണ് അടിതെറ്റിയത്. ലോക കപ്പിന് മുന്നോടിയായി മെസിക്ക് വിശ്രമം നൽകിയതിനാൽ പടത്തലവനില്ലാതെ ഇറങ്ങിയ ബാഴ്‌സ മുട്ടുമടക്കിയത് അഞ്ചടി ഏറ്റുവാങ്ങി. ലാലിഗയിലെ 36 മത്സരങ്ങൾ തോൽവി അറിയാതെ കുതിച്ചിരുന്ന ബാഴ്സലോണയ്ക്ക് ലീഗിലെ പതിനഞ്ചാം സ്ഥാനക്കാർക്കെതിരേയാണ് നാണം കെട്ട തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത് സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സലോണയെ നാലിനെതിരേ അഞ്ച് ഗോളുകൾക്കാണ് ലെവാന്റെ തോൽപ്പിച്ചത്. അഞ്ച് ഗോൾ വഴങ്ങിയ ബാഴ്സയ്ക്ക് അതിരൂക്ഷ വിമർശനമാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഘാനൻ സ്ട്രൈക്കർ ഇമ്മാനുവൽ ബോട്ടെങ്ങിന്റെ ഹാട്രിന്റെയും ഇനിസ് ബർദിയുടെ ഇരട്ട ഗോളിന്റേയും ബലത്തിലാണ് മത്സരത്തിന്റെ 56ാം മിനുറ്റ് വരെ ബാഴ്‌സയെ ലെവാന്റെ ഞെട്ടിച്ചത്. ഇതോട ആകെ വിറച്ച നിലയിലായിരുന്നു ബാഴ്സ. പിന്നീടാണ് രക്ഷകനായി നെയ്മർക്ക് പകരമെത്തിയ കുട്ടീഞ്ഞോയുടെ കടന്നുവരവ്. ബ്
ലാലിഗയിലെ ബാഴ്‌സയുടെ അപരാജിത കുതിപ്പിന് തടയിട്ട് ലെവാന്റെ. ലാലിഗയിൽ അജയ്യരായി കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടം ലക്ഷ്യമിട്ട് മുന്നേറുന്ന ബാഴ്സയ്ക്കാണ് അടിതെറ്റിയത്. ലോക കപ്പിന് മുന്നോടിയായി മെസിക്ക് വിശ്രമം നൽകിയതിനാൽ പടത്തലവനില്ലാതെ ഇറങ്ങിയ ബാഴ്‌സ മുട്ടുമടക്കിയത് അഞ്ചടി ഏറ്റുവാങ്ങി. ലാലിഗയിലെ 36 മത്സരങ്ങൾ തോൽവി അറിയാതെ കുതിച്ചിരുന്ന ബാഴ്സലോണയ്ക്ക് ലീഗിലെ പതിനഞ്ചാം സ്ഥാനക്കാർക്കെതിരേയാണ് നാണം കെട്ട തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത് സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്സലോണയെ നാലിനെതിരേ അഞ്ച് ഗോളുകൾക്കാണ് ലെവാന്റെ തോൽപ്പിച്ചത്. അഞ്ച് ഗോൾ വഴങ്ങിയ ബാഴ്സയ്ക്ക് അതിരൂക്ഷ വിമർശനമാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നത്.
ഘാനൻ സ്ട്രൈക്കർ ഇമ്മാനുവൽ ബോട്ടെങ്ങിന്റെ ഹാട്രിന്റെയും ഇനിസ് ബർദിയുടെ ഇരട്ട ഗോളിന്റേയും ബലത്തിലാണ് മത്സരത്തിന്റെ 56ാം മിനുറ്റ് വരെ ബാഴ്‌സയെ ലെവാന്റെ ഞെട്ടിച്ചത്. ഇതോട ആകെ വിറച്ച നിലയിലായിരുന്നു ബാഴ്സ. പിന്നീടാണ് രക്ഷകനായി നെയ്മർക്ക് പകരമെത്തിയ കുട്ടീഞ്ഞോയുടെ കടന്നുവരവ്. ബ്രസീലിയൻ താരത്തിന്റെ ഹാട്രിക്ക് മികവിലാണ് തോൽവിയുടെ ഭാരം കുറഞ്ഞത്. ഇതോടെ, അപരാജിത കുതിപ്പിലൂടെ കിരീടമെന്ന ബാഴ്സലോണുടെ സ്വപ്നം പൊലിഞ്ഞു.
കഴിഞ്ഞ സീസണിൽ ഏപ്രിൽ എട്ടിന് മലാഗയുമായി നടന്ന മത്സരത്തിലാണ് ബാഴ്സലോണ അവസാനമായി ഒരു ലീഗ് മത്സരം തോറ്റത്. പിന്നീട് ഇതുവരെ 43 മത്സരങ്ങൾ കാറ്റലൻ ക്ലബ്ബ് പരാജയം അറിഞ്ഞിരുന്നില്ല. 2003ന് ശേഷം ആദ്യമായാണ് ബാഴ്സലോണ അഞ്ച് ഗോളുകൾ ലാലീഗ മത്സരത്തിൽ വഴങ്ങുന്നത്.
അതേസമയം, ലയണൽ മെസ്സിയെ വിശ്രമിക്കാനനുവദിച്ച ബാഴ്സ പരിശീലകൻ വൽവെർഡെയ്ക്കെതിരേയും വിമർശനം നീളുന്നുണ്ട്. മത്സരത്തിൽ അഞ്ച് ഗോളുകൾ വഴങ്ങിയ ശേഷമാണ് ബാഴ്സലോണ ഉണർന്നു കളിച്ചത്.