- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാൽവെർഡെ ബാഴ്സയുടെ പരിശീലകനാകുമോ? തീരുമാനം ഈ മാസം 29ന് അറിയാം; കോപ്പഡെൽറേ കിരീടനേട്ടത്തോടെ എന്റിക്ക വിട പറഞ്ഞേക്കും
മാഡ്രിഡ്: രാജിവച്ച പരിശീലകൻ ലൂയി എന്റിക്കയ്ക്ക് പകരക്കാരനെ ഈ മാസം 29-ന് പ്രഖ്യാപിക്കുമെന്ന് ബാഴ്സലോണ. ബാഴ്സ പ്രസിഡന്റ് ജോസഫ് മോയെ ബർടേമു ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാ ലിഗയിലെ അവസാന മത്സരത്തിൽ എയ്ബറിനെ 4-2ന് പരാജയപ്പെടുത്തിയെങ്കിലും ലാ ലിഗ കിരീടം ബാഴ്സയ്ക്ക് റയലിന് മുന്നിൽ അടിയറവ് വയ്‌ക്കേണ്ടി വന്നിരുന്നു. 2014-ൽ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റെടുത്ത എന്റിക്കെ ആ സീസണിൽ ക്ലബ്ബിനെ ട്രിപ്പിൾ കിരീടനേട്ടത്തിലെത്തിച്ചിരുന്നു, എന്നാൽ പിന്നീട് രണ്ട് സീസണിലും ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത്തവണ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടു. നേരത്തെ പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് എന്റിക്കെ ബാഴ്സ വിടുന്ന കാര്യം വ്യക്തമാക്കിയത്. പി.എസ്.ജിക്കെതിരെ രണ്ടാം പാദത്തിൽ ബാഴ്സ തിരിച്ചുവരവ് നടത്തിയെങ്കിലും ക്വാർട്ടറിൽ യുവന്റസിനോട് തോറ്റ് പുറത്താകാനായിരുന്നു വിധി. എയ്ബറിനെതിരായ മത്സരത്തിൽ
മാഡ്രിഡ്: രാജിവച്ച പരിശീലകൻ ലൂയി എന്റിക്കയ്ക്ക് പകരക്കാരനെ ഈ മാസം 29-ന് പ്രഖ്യാപിക്കുമെന്ന് ബാഴ്സലോണ. ബാഴ്സ പ്രസിഡന്റ് ജോസഫ് മോയെ ബർടേമു ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലാ ലിഗയിലെ അവസാന മത്സരത്തിൽ എയ്ബറിനെ 4-2ന് പരാജയപ്പെടുത്തിയെങ്കിലും ലാ ലിഗ കിരീടം ബാഴ്സയ്ക്ക് റയലിന് മുന്നിൽ അടിയറവ് വയ്‌ക്കേണ്ടി വന്നിരുന്നു.
2014-ൽ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റെടുത്ത എന്റിക്കെ ആ സീസണിൽ ക്ലബ്ബിനെ ട്രിപ്പിൾ കിരീടനേട്ടത്തിലെത്തിച്ചിരുന്നു, എന്നാൽ പിന്നീട് രണ്ട് സീസണിലും ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത്തവണ ലാ ലിഗ കിരീടവും നഷ്ടപ്പെട്ടു. നേരത്തെ പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് എന്റിക്കെ ബാഴ്സ വിടുന്ന കാര്യം വ്യക്തമാക്കിയത്.
പി.എസ്.ജിക്കെതിരെ രണ്ടാം പാദത്തിൽ ബാഴ്സ തിരിച്ചുവരവ് നടത്തിയെങ്കിലും ക്വാർട്ടറിൽ യുവന്റസിനോട് തോറ്റ് പുറത്താകാനായിരുന്നു വിധി. എയ്ബറിനെതിരായ മത്സരത്തിൽ എന്റിക്കയക്ക് അർഹിച്ച യാത്രയയപ്പാണ് ബാഴ്സ ഒരിക്കിയിരുന്നത്. ഇനി കോപ്പഡെൽറേ ഫൈനലാണ് ബാഴ്സക്ക് ബാക്കിയുള്ള മത്സരം. അലാവസിനെതിരെ വിജയിച്ച് ബാഴ്സയെ ചാമ്പ്യന്മാരാക്കി യാത്ര പറയാനാവും എന്റിക്കയുടെ ശ്രമം.
നിലവിൽ അത്ലറ്റിക്കോ ബിൽബാവോയുടെ പരിശീലകനായ ഏണെസ്റ്റൊ വാൽവെർഡെയാകും ബാഴ്സയുടെ പുതിയ പരിശീലകനായി എത്തുകയെന്നും സൂചനയുണ്ട്