- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം; സ്‌പെയിനിലെ ബാഴ്സലോണയിൽ തീവ്രവാദി ആക്രമണത്തിൽ മരിച്ചത് 13 പേർ; കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്; മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകൾ; ഇന്ത്യക്കാരും അപകടത്തൽ പെട്ടോയെന്ന് ആശങ്ക; തിരക്കേറിയ തെരുവിലെ ആൾക്കൂട്ടത്തിലേക്ക് ഭീകരൻ അതിവേഗതയിൽ വാൻ ഓടിച്ചു കയറ്റി; ആയുധധാരികളായ രണ്ട് പേർ റസ്റ്റോറന്റിലേക്ക് ഇരച്ചു കയറിയെന്നും സൂചന
ബാഴ്‌സലോണ: വിനോദസഞ്ചാര േകേന്ദ്രമായ റംബ്‌ളാസിലെ തിരക്കേറിയ വീഥിയിലാണ് അപ്രതീക്ഷിതമായ ആക്രമണം. കുറഞ്ഞത് 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേർക്ക് പരിക്കേറ്റു. ഇതിൽ കുറച്ചു പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തിരക്കേറിയ തെരുവിൽ അജ്ഞാതനായ വ്യക്തി ഓടിച്ച വാൻ മനപ്പൂർവ്വം കാൽനടക്കാരുടെ നേർക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തീവ്രവാദി ക്രമണത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വാനിന്റെ ഡ്രൈവർ തിരക്കിനിടെ രക്ഷപ്പെട്ടതായാണ് വിവരം . സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ റസോയ് അറിയിച്ചു. ഇതേസമയം തോക്കുമായി ടർക്കി ഭക്ഷണശാലയിൽ എത്തിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവിടെ നിന്ന് വെടിയൊച്ച കേട്ടതായും റി്‌പ്പോർട്ടുകളുണ്ട്. വാടകയ്ക്ക് എടുത്ത വാനാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വ്യക്തമായി. ഇവിടെയുള്ള എല്ലാ കടകളും പൊലീസ് അടപ്പിച്ചു. തിരച്ചിൽ തുടരുകയാണ്. കടയിലുള്ളവർ നിർദ്ദേശപ്രകാരം മാത്രമേ പു
ബാഴ്‌സലോണ: വിനോദസഞ്ചാര േകേന്ദ്രമായ റംബ്‌ളാസിലെ തിരക്കേറിയ വീഥിയിലാണ് അപ്രതീക്ഷിതമായ ആക്രമണം. കുറഞ്ഞത് 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേർക്ക് പരിക്കേറ്റു. ഇതിൽ കുറച്ചു പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തിരക്കേറിയ തെരുവിൽ അജ്ഞാതനായ വ്യക്തി ഓടിച്ച വാൻ മനപ്പൂർവ്വം കാൽനടക്കാരുടെ നേർക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തീവ്രവാദി ക്രമണത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വാനിന്റെ ഡ്രൈവർ തിരക്കിനിടെ രക്ഷപ്പെട്ടതായാണ് വിവരം . സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ റസോയ് അറിയിച്ചു.
ഇതേസമയം തോക്കുമായി ടർക്കി ഭക്ഷണശാലയിൽ എത്തിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവിടെ നിന്ന് വെടിയൊച്ച കേട്ടതായും റി്‌പ്പോർട്ടുകളുണ്ട്. വാടകയ്ക്ക് എടുത്ത വാനാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വ്യക്തമായി. ഇവിടെയുള്ള എല്ലാ കടകളും പൊലീസ് അടപ്പിച്ചു. തിരച്ചിൽ തുടരുകയാണ്. കടയിലുള്ളവർ നിർദ്ദേശപ്രകാരം മാത്രമേ പുറത്തു പോകാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
'ഏതോ വാഹനം അപകടത്തിലായ ശബ്ദം കേട്ടാണ് ഞാൻ നോക്കിയത് .മുന്നിലുള്ളവരെ ഇടിച്ചുവീഴ്‌ത്തിയ ശേഷം ഇരുവശത്തേയ്ക്കും ആടിയുലഞ്ഞാണ് വാൻ പാഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ചവരേയും ഇടിച്ചു തെറിപ്പിച്ചു. മനപ്പൂർവ്വമായുള്ളആക്രമണമാണെന്ന് ഒരു സംശയവുമില്ല. അരമിനുട്ടു കൊണ്ട് എല്ലാം കഴിഞ്ഞു.' ദൃക്‌സാക്ഷി പറഞ്ഞു.
സ്‌പെയിയിനിലെ തിരക്കേറിയതും പ്രസിദ്ധവുമായ വിനോദസഞ്ചാര കേന്ദ്രമാണ് ബാഴ്‌സലോണയിലെ റംബ്‌ളാൻ. ലോകത്തെ എല്ലാ സ്്്ഥലത്തുനിന്നുള്ള സഞ്ചാരികളും ബാഴ്‌സലോണയുടെ ഏ്റ്റവും പ്രധാനമായ ഈ കേന്ദ്രത്തിൽ എത്തുന്നു. മലയാളികൾ ഉൾപ്പടെയുള്ളവർ ഇവിടെ കച്ചവടം നടത്തുന്നതായാണ് വിവരം.
2004ൽ സ്‌പെയിനിലെ മാഡ്രിഡിൽ അൽഖ്വെദ തീവ്രവാദി ആക്രമണത്തിൽ 200ൽ ഏറെ പേർ മരിച്ചിരുന്നു. 2016 നു ശേഷമാണ് യൂറോപ്പിൽ ഇത്തരം ഓടുന്ന വാഹനം ഉപയോഗിച്ചുള്ള ആക്രമണം വ്യാപകമായത്. ഫ്രാൻസിലും ഇംഗ്ലണ്ടിലും ജർമ്മനിയിലും ഇതിനു മുമ്പ് സമാനമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു. നിരപരാധികളായ കാൽനടക്കാരാണ് ഈ ആക്രമണത്തിൽ അപകടത്തിലാവുന്നത്.