ടുത്തിടെ പുറത്ത് വന്ന വൈറൽ വീഡിയോയിലൂടെ താരമായ പ്രാങ്ക്സ്റ്ററാണ് ബാർസലോണയിലെ യുവാവ് 24കാരനായ മാരിയോ ഗാർസിയ മോൺടിലെർജ്. സുഹൃത്തുമായി സംസാരിച്ച് കൊണ്ടിരുന്ന സ്ത്രീയെ പുറകിലൂടെ വന്ന് തമാശയ്ക്ക് ചവിട്ടി വീഴ്‌ത്തുന്ന വീഡിയോയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയിരുന്നത്. എന്നാൽ ഈ വീഡിയോ വൈറലായ സന്തോഷം മാറുന്നതിന് മുമ്പ് അത് തല്ലിക്കെടുത്തി കൊണ്ട് 50,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ മാരിയോയോട് കോടതി ഉത്തരവിട്ടിരിക്കുകയാണ്. തൊഴിയേറ്റ് വീണ 48കാരിക്ക് കണങ്കാലിന് ഉളുക്ക് പറ്റിയിരുന്നു.

നിനച്ചിരിക്കാതെ ചവിട്ടേറ്റ് വീണ സ്ത്രീ ഞെട്ടലോടെ ചുറ്റും നോക്കുന്നത് വീഡിയോയിൽ കാണാം. 2015 ഫെബ്രുവരിയിൽ നടന്ന ഈ ആക്രമണത്തെ തുടർന്ന് ഈ യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കറ്റാലൻ പൊലീസ് രംഗത്തെത്തിയിരുന്നു. നിഷ്‌കളങ്കരായ ആളുകളെ ആക്രമിക്കുന്ന ഈ യുവാവിനെ കണ്ടെത്താൻ സഹായിക്കണ മെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ഈ വിഡിയോ വൈറലായതിനെ തുടർന്ന് യുവാവ് തന്റെ പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം കൃത്യമായി പറഞ്ഞാൽ 52,000 പ ൗണ്ട് നഷ്ടപരിഹാരം നൽകാൻ മാരിയോ സമ്മതിക്കുകയായിരുന്നു.

ചവിട്ടേറ്റ് വീണതിനെ തുടർന്ന് സ്ത്രീയുടെ ഇടത്തെ കാൽമുട്ടിനും കൈത്തണ്ടക്കും പരുക്കേറ്റിരുന്നു. തുടർന്ന് 75 ദിവസങ്ങൾ സിക്ക് ലീവെടുക്കാനും സ്ത്രീ നിർബന്ധിതത യായിരുന്നു.