- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാ ലീഗയ്ക്കു പിന്നാലെ കിങ്‌സ് കപ്പിലും ബാഴ്സലോണയുടെ വിജയഗാഥ; മെസിക്ക് ഇരട്ട ഗോൾ
ലണ്ടൻ: സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാ ലീഗയിൽ ജേതാക്കളായതിനു പിന്നാലെ ബാഴ്‌സലോണ രണ്ടാം കിരീടത്തിൽ മുത്തമിട്ടു. കിങ്‌സ് കപ്പ് ഫൈനലിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് അത്‌ലറ്റികോ ബിൽബാവോയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. മെസിയുടെ ഇരട്ട ഗോൾ നേട്ടം ബാഴ്‌സയ്ക്കു സമ്മാനിച്ചത് കിങ്‌സ് കപ്പിലെ 27-ാം കിരീടമാണ്. മൽസരം തുടങ്ങിയപ്പോൾ മുതൽ ബാഴ്‌സ ആക
ലണ്ടൻ: സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാ ലീഗയിൽ ജേതാക്കളായതിനു പിന്നാലെ ബാഴ്‌സലോണ രണ്ടാം കിരീടത്തിൽ മുത്തമിട്ടു. കിങ്‌സ് കപ്പ് ഫൈനലിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് അത്‌ലറ്റികോ ബിൽബാവോയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. മെസിയുടെ ഇരട്ട ഗോൾ നേട്ടം ബാഴ്‌സയ്ക്കു സമ്മാനിച്ചത് കിങ്‌സ് കപ്പിലെ 27-ാം കിരീടമാണ്.
മൽസരം തുടങ്ങിയപ്പോൾ മുതൽ ബാഴ്‌സ ആക്രമിച്ച് മുന്നേറി. പത്താം മിനിറ്റിൽ മെസിയുടെ പാസിൽ, നെയ്മർ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡായി. എന്നാൽ ഇരുപതാംമിനിറ്റിൽ മെസി മാജിക് കണ്ടു. ഇടതുവിങ്ങിലൂടെ മൂന്ന് ഡിഫൻഡർമാരെ വെട്ടിച്ച് ഇടതുകാൽകൊണ്ടു തൊടുത്ത ഷോട്ട് അത്‌ലറ്റികോ ബിൽബാവോയുടെ നെറ്റുതുളച്ചു.
36ാം മിനിറ്റിൽ വീണ്ടും ഗോൾ. ഇത്തവണ അവസരം ബ്രസീൽ താരം നെയ്മർക്ക്. മെസ്സിയുടെ പാസ് സുവാരസിൽ നിന്നു നെയ്മറിലെത്തി. പിഴവില്ലാതെ നെയ്മറുടെ ഷോട്ട് വലയിലെത്തി.
മെസിയുടെ രണ്ടാം ഗോൾ 73ാ-ാം മിനിറ്റിലായിരുന്നു. ആൽവ്‌സ് നൽകിയ പാസിലാണ് മെസ്സി ഗോൾ നേടിയത്. 79-ാം മിനിറ്റിൽ വില്യംസ് നേടിയ ഗോൾ മാത്രമാണ് ബിൽബാവോയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. അടുത്തയാഴ്ച നടക്കുന്ന ചാംപ്യൻസ് ലീഗിലും കിരീടം നേടി ട്രിപ്പിൾ തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ.