ന്യൂഡൽഹി: ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പുതിയ വാർത്താ ചാനലുകളിലെ തലപ്പത്തു നിന്നും കൊഴിച്ചിൽ തുടരുന്നു. ടൈംസ് നൗവിൽ നിന്നും അർണാബ് ഗോസ്വാമി പടിയിറങ്ങിയതിന് പിന്നാലെ 21 വർഷമായി എൻഡി ടിവിയുമായുള്ള ബന്ധം ബർക്കാ ദത്തും അവസാനിപ്പിച്ചു. എൻഡി ടിവിയിൽ നിന്നും താൻ രാജിവെക്കുന്ന വിവരം ബർക്കാ ദത്ത് ട്വിറ്ററിലൂുടെ അറിയിച്ചു. പുതിയ ചാനൽ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ബർക്കയുടെയും പടിയിറക്കം.

നേരത്തെ അർണാബ് ഗോസ്വാമി തന്റെ പുതിയ ചാനലിന് റിപ്പബ്ലിക്ക എന്ന് പേര് അനൗൺസ് ചെയകതിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ ചാനൽ എന്ന ലക്ഷ്യത്തോടെ ബർക്ക ദത്തും പടിയിറങ്ങുന്നത്. ബർക്കാ ദത്തിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അവർക്ക് ആശംസകൾ നേർന്നുകൊണ്ട് എൻഡിടിവിയും രംഗത്തെത്തി. പുതുയ അവസരം ലക്ഷ്യമിട്ടുള്ള ബർക്കയുടെ തുടർന്നുള്ള യാത്ര ഗുണകരമാകട്ടെ എന്ന് എൻഡിടിവി മാനേജ്‌മെന്റ് ആശംസകൾ നേർന്നു.