- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഎസുമായി ആത്മബന്ധം; അച്യുതാനന്ദന്റെ മകനെ വീട്ടിൽ നിർത്തി പഠിപ്പിച്ച സുമനസ്സ്; കോടിയേരിയുടെ കുടുംബവുമായുണ്ടായിരുന്നതും ആത്മബന്ധം; എംവി ഗോവിന്ദൻ രാഷ്ട്രീയം ചർച്ച ചെയ്ത ഗുരുതുല്യൻ; പിണറായിയുടെ മകളുടെ പഠനം വിവാദമാക്കിയ കമ്മ്യൂണിസ്റ്റും; ബർലിൻ ഇനി ജ്വലിക്കുന്ന ഓർമ്മ
തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ നിലപാടുകളുമായി ഉറച്ച് നിന്നപ്പോഴും പാർട്ടി പുറത്താക്കിയപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരോടും അണികളോടും സഹൃദയപരമായ വ്യക്തിബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ വലത്പക്ഷ നിലപാടുകളെ വിമർശിച്ചതാണ് കുഞ്ഞനന്തൻ നായരേ പാർട്ടിക്കും പിണറായിക്കും അനഭിമിതനാക്കിയത്. തന്റെ ആത്മകഥയിൽ പിണറാണിയുടെ വലത്ചായ്മാനങ്ങളെയും സ്വകാര്യജീവിതത്തിൽ പാർട്ടി നയങ്ങൾക്കെതിരായി നടത്തിയ പ്രവർത്തികളെയും തുറന്നു കാട്ടി.
പിണറായി വിജയന്റെ മകളായ വീണയ്ക്ക് മാതാഅമൃതാന്ദമയിയുടെ സ്വകാര്യകോളേജിൽ അഡ്മിഷൻ എടുത്തതും പഠിച്ചതും പാർട്ടിയെ വഞ്ചിക്കുന്ന നടപടിയാണെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ എന്നും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. ജീവിതത്തിന്റെ സായംകാലത്ത് പിണറായിയോട് സന്ധി ചെയ്ത് കാണാൻ ആഗ്രഹിച്ചപ്പോഴും തന്റെ ആത്മകഥയിലെ പരാമർശനങ്ങളെയും വിമർശനങ്ങളെയും തള്ളിപ്പറയാൻ ബർലിൻ തയ്യാറായില്ല എന്നത് ശ്രേദ്ധേയമായ കാര്യമാണ്. പാർട്ടി രണ്ടാമത് അധികാരത്തിലെത്തിയതും, കോവിഡ് പ്രതിരോധങ്ങളിലും പ്രളയകാലത്ത് പുലർത്തിയ ഭരണമികവും കണക്കാക്കിയാണ് പിണറായി ഇ.എംഎസിനെക്കാൾ കേമനാണ് എന്ന് ബർലിൻ തിരുത്തി പറഞ്ഞത്. പക്ഷെ ഇടതുപക്ഷനിലപാടുകളുടെ കാര്യത്തിൽ പിണറായിയുടെ പ്രവർത്തികളിൽ ഉയർത്തിയ വിമർശനങ്ങളും ആരോപണങ്ങളും തിരുത്തിയില്ല എന്നത് ബർലിൻ കുഞ്ഞനന്തൻ നായരുടെ നിലപാടുകളിൽ മാറ്റമില്ല എന്നതാണ് തെളിയിക്കുന്നത്.
തങ്ങളുമായി ബർലിൻകുഞ്ഞനന്തൻ നായർ അടുത്തബന്ധമാണ് പുലർത്തിയിരുന്നത് എന്ന് ബർലിന്റെ മരണശേഷം സിപിഎം സംസ്ഥാനസെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും മന്ത്രിയും മുതിർന്ന നേതാവുമായ എം.വി ഗോവിന്ദന്മാഷും വ്യക്തമാക്കിയതും. മരണാനന്തര ചങ്ങടുകളിൽ സിപിഎം നേതാക്കളും അണികളും പങ്കെടുത്തതും ബർലിൻ കുഞ്ഞനന്തൻ നായരുടെ കമ്മ്യൂണിസ്റ്റ് ജീവിതത്തിന് ലഭിച്ച ആദരവാണ്. എന്നോടും കുടുംബത്തോടും എല്ലാകാലത്തും അടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്. ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണ്. എന്ന് ബർലിനുള്ള അനുശോചനമറിയിച്ചുള്ള പോസ്റ്റിൽ കോടിയേരി വ്യക്തമാക്കി. ഈ പോസ്റ്റിലെ എല്ലാകാലവുംഅടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നത്. എന്നുള്ളത് പ്രത്യേകശ്രദ്ധ നൽകേണ്ടതാണ്. പിണറായി വിലക്ക് ഏർപ്പെടുത്തിയ കാലത്തും കോടിയേരിയുമായി ബർലിൻ അടുത്ത ബന്ധം പുലർത്തി എന്നുള്ളത് കൗതുകകരമായ കാര്യമാണ്. കോടിയേരിയും മക്കളും നിരവധി വിവാദങ്ങളിൽപെട്ടിട്ടും പിണറായിയുടെ വിമർശകനായ കുഞ്ഞനന്തൻ നായർ കോടിയേരിയെയും കുടുംബത്തെയും പരാമർശിക്കാതെ ഇരുന്നത് ഈ ബന്ധം കൊണ്ടാകണം.
ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ അടുത്ത ദിവസവും അദ്ദേഹവുമായി നേരിൽ സംസാരിച്ചിരുന്നു. അവസാനകാലം വരെ രാഷ്ട്രീയകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത് എന്ന് എം.എൻ ഗോവിന്ദന്മാഷും തന്റെ ഫേയിസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇവിടെയും പാർട്ടിയിൽ ഉണ്ടായിരുന്ന പിണക്കകാലത്തും ബർലിനുമായി ബന്ധമുണ്ടെന്നുള്ള സൂചനയാണ് നൽകുന്നത്. പിണറായി വിജയനോട് ഒട്ടി നിൽക്കുമ്പോഴും പിണറായിക്കെതിരേ കടുത്ത വിമർശനമുയർത്തിയ ബർലിനുമായി സിപിഎമ്മിലെ ഉന്നതമാർക്കുള്ള ബന്ധം സത്യത്തിൽ പിണറായിയുടെ നയങ്ങളോടുള്ള എതിർപ്പുകൾ അല്ലെ. ശക്തമായി ഇത് പുറത്ത് പറയാൻ ഇവരാരും ബർലിൻ കുഞ്ഞനന്തൻനായരല്ല എന്നതാകും കാരണം.
പിണറായിയുമായി അടുത്തു നിൽക്കുമ്പോഴും ഇടഞ്ഞ് നിൽക്കുമ്പോഴും ബർലിനുമായി ആത്മബന്ധം ഉണ്ടായിരുന്ന നേതാവാണ് വി എസ് അച്യൂതാനന്ദൻ.ബർലിൻ ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഇവരുടെ ബന്ധത്തിന്. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനായി പാർട്ടി നിയോഗിച്ച സെക്രട്ടറിയായിരുന്നു കുഞ്ഞനന്തൻ നായർ. അങ്ങനെ തിരുവനന്തപുരത്തു താൽക്കാലികമായി താമസിക്കുന്ന കാലത്താണ് വിഎസുമായി അടുപ്പം തുടങ്ങിയത്.തിരുവനന്തപുരം കുന്നുകുഴിയിലെ ഓലമേഞ്ഞ വീട്ടിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസവും,പാർട്ടി ഓഫിസിലേക്കുള്ള വരവും പോക്കും എല്ലാം.പാർട്ടിയിൽ വിഎസിന്റെ നിലപാടുകൾക്കൊപ്പമായിരുന്നു എക്കാലവും ബർലിൻ.
വിഎസിന്റെ മകൻ അരുൺകുമാർ കണ്ണൂർ എസ്എൻ കോളജിൽ പഠിക്കാൻ ചേർത്തപ്പോ താമസിച്ചത് ബർലിന്റെ വീട്ടിലായിരുന്നു.അരുണിനെ കാണാൻ മാതാവ് വസുമതി വരുമ്പോഴും ഇവിടെയായിരുന്നു താമസം.
ബർലിനുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന വിഎസിനു സ്വന്തം വീടു പോലെയായിരുന്നു നാറാത്തെ വീട്. കണ്ണൂരിലെത്തുമ്പോഴെല്ലാം ഇടതാവളം. ബർലിന്റെ വീട്ടിലേക്കുള്ള വിഎസിന്റെ അവസാനത്തെ രണ്ടു വരവും വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. മലപ്പുറം പാർട്ടി സമ്മേളനത്തിനു തൊട്ടു മുൻപത്തെ വരവിൽ അപമാനിതനായാണ് വി എസ് ഇവിടെ നിന്നു പടിയിറങ്ങിയത് ചരിത്രവും .
പിണറായി വിജയനെതിരെ കുഞ്ഞനന്തൻ നായർ ചില ആക്ഷേപങ്ങളുന്നയിച്ചു നിൽക്കുന്ന സമയത്തായിരുന്നു വി എസ് ഇവിടെ താമസിക്കാനെത്തിയത്. വിവരമറിഞ്ഞെത്തിയ പിണറായി പക്ഷക്കാരനായ ഒരുപ്രാദേശിക നേതാവ് വി.എസിന്റെ പ്രായവും പാര്ട്ടിയിലെ സീനിയോറിട്ടിയും വക വെക്കാതെ 'നിങ്ങൾ പാർട്ടിയെ പിളർത്താൻ എത്തിയതാണോ'എന്നു പറഞ്ഞു വിഎസിനെതിരെ ആക്രോശിച്ചു. തന്റെ വീട്ടിലുണ്ടായ സംഭവത്തിൽ കുഞ്ഞനന്തൻ നായർ പാർട്ടിക്കു പരാതി നൽകിയെങ്കിലും പാർട്ടി മുഖവിലയ്ക്കെടുത്തില്ല. അധികം വൈകാതെ കുഞ്ഞനന്തൻ നായർ പാർട്ടിക്കു പുറത്താവുകയും ചെയ്തു.
വി എസ് നായി ഭക്ഷണം ഒരുക്കിയിട്ടും അത് കഴിക്കാതെ കരിക്കിൻവെള്ളം മാത്രം കുടിച്ചു മടങ്ങിയ ചരിത്രവും ബർലിന്റെ വീടിന് പറയാനുണ്ട്.011 ജൂലൈയിൽ വിഎസിന്റെ ഒടുവിലത്തെ വരവ്. ഉച്ചഭക്ഷണത്തിനായി ബർലിൻ ഒരുക്കങ്ങൾ നടത്തി. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ എതിർപ്പറിയിച്ചതോടെ ബർലിന്റെ വീട്ടിൽ നിന്നു ഭക്ഷണം കഴിക്കരുതെന്നു നേതൃത്വം വിഎസിനെ വിലക്കിയത്.
മറുനാടന് മലയാളി ബ്യൂറോ