- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസന്ത് ബാലാജി കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജ് ; എട്ടോളം മറ്റ് സംസ്ഥാനങ്ങളിലും പുതിയ ജഡ്ജിമാർ
ന്യൂഡൽഹി : കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ബസന്ത് ബാലാജിയെ നിയമിച്ചു. ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കും. 2006 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സീനിയർ ഗവ. പ്ലീഡർ ആയിരുന്നു. കേരള ഫിനാൻഷ്യൽ കോർപറേഷൻ സ്റ്റാൻഡിങ് കോൺസൽ ആയി ചുമതല വഹിച്ചിട്ടുണ്ട്.
എട്ട് പേരെ കൂടി വിവിധ ഹൈക്കോടതികളിൽ ജഡ്ജിമാരായി നിയമിച്ച് ഉത്തരവായി. ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജിമാരായി ഗൗതം കുമാർ ചൗധരി, അംബുജ് നാഥ്, നവനീത് കുമാർ, സഞ്ജയ് പ്രസാദ് എന്നിവരെ നിയമിച്ചു. പട്ന ഹൈക്കോടതി ജഡ്ജിമാരായി നവനീത് കുമാർ പാണ്ഡെയെയും സുനിൽ കുമാർ പൻവാറിനെയും ഛത്തീസ്‌ഗഢ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ദീപക് കുമാർ തിവാരിയെയും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പി കെ കൗരവിനേയും നിയമിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story