- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈശ്വരന് മുന്നിൽ മതമില്ലെന്ന് തെളിയിച്ച് ഒരാൾ; ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് തന്റെ സ്ഥലം വിട്ടുനൽകി മുസ്ലിം മതവിശ്വാസി; ബംഗലൂരുവിൽ നിന്ന് മതസൗഹാർദത്തിന്റെ ഒരു അപുർവ വാർത്ത
ബംഗളൂരു: ഈശ്വരന് മുന്നിൽ മതമില്ലെന്ന് തെളിയിച്ച് ഒരാൾ. ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് തന്റെ സ്ഥലം വിട്ടുനൽകി മതേതരത്വത്തിന്റെ മഹാമാതൃകയായി മാറുകയാണ് മുസ്ലിം മതവിശ്വാസിയായ എച്ച്.എം.ജി ബാഷ. കയറ്റുമതി വ്യാപാരിയായ ബംഗളൂരു കൊടുഗോഡി സ്വദേശിയായ ബാഷ തന്റെ ഉടമസ്ഥതയിലുള്ള ഭൂമി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് വിട്ടുനൽകുകയായിരുന്നു.
ബംഗളൂരു-ഹോസ്‌കോട്ടെ ഹൈവേയിലെ സ്ഥലമാണ് വിട്ടുനൽകിയത്. താരതമ്യേന ചെറിയ ക്ഷേത്രമായ ആഞ്ജനേയ സ്വാമി ക്ഷേത്രത്തോട് ചേർന്ന് ബാഷയ്ക്ക് മൂന്നേക്കറോളം ഭൂമിയുണ്ട്. ഇവിടെ പ്രദക്ഷിണം വയ്ക്കുന്നതിനും മറ്റും ഭക്തർ വിഷമിക്കുന്നത് കണ്ട ബാഷ ക്ഷേത്രത്തിന് കൂടുതൽ സ്ഥലം വിട്ടുനൽകാൻ തയ്യാറാകുകയായിരുന്നു.
നാട്ടുകാർ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ച വിവരം അറിഞ്ഞ അദ്ദേഹം തന്റെ 80 ലക്ഷം രൂപ വിലവരുന്ന ഭൂമി വിട്ടുനൽകി. തന്റെതായ എന്തെങ്കിലും സഹായം ക്ഷേത്രത്തിനായി നൽകണമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന് ബാഷ പറയുന്നു. ബാഷയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് ക്ഷേത്രഭാരവാഹികൾ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്