- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഥാർത്ഥ നോട്ടിൽ രാസവസ്തു ചേർത്ത് ചോക്ലേറ്റ് കളറാക്കും; നോട്ട് ഇരട്ടിപ്പിക്കാൻ വരുന്നവരുടെ മുന്നിൽ ഒർജിനലിനെ വെല്ലുന്ന ഡ്യൂപ്പായി ഒർജിനൽ നോട്ട് എത്തും; ഇരട്ടിപ്പിക്കാൻ വരുന്നവരുടെ കണ്ണ് മഞ്ഞളിച്ച് കൈമാറുന്നത് ലക്ഷങ്ങൾ; കാസർഗോട്ടെ തട്ടിപ്പ് സംഘത്തെ കുടുക്കിയത് വേഷം മാറി എത്തിയ കൺട്രോൾ റൂം എസ് ഐ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നോട്ട് ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ചതിയിൽപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ ഉണ്ടെങ്കിലും ആരും പരാതിയുമായി വരാറില്ല . പെട്ടെന്ന് പണക്കാരൻ ആകാൻ വേണ്ടി നടത്തുന്ന കുതന്ത്രത്തിൽ കുടുങ്ങി ജീവിതം തന്നെ അവസാനിപ്പിച്ചവരും കുറവല്ല. ഇതരസംസ്ഥാന ബന്ധമുള്ള നോട്ട് ഇരട്ടിപ്പിക്കൽ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് മൂന്ന് വർഷം മുൻപ് തന്നെ സംസ്ഥാന-കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് കൂടുതൽ വിജിലന്റാവുകയും ചെയ്തു.
എന്നാൽ തട്ടിപ്പു സംഘങ്ങളെ കാര്യമായി പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് കാഞ്ഞങ്ങാട് രണ്ട് പേർ പിടിയിലായത്. പുതിയങ്ങാടി ശിവാജി ഹൗസിലെ റാഫി ശിവായി ( 58) എടക്കാട് തോട്ടട കടലായി പള്ളിയിൽ ഹൗസിൽ ബഷീർ (47) എന്നിവരെയാണ് നോർത്ത് കോട്ടച്ചേരിയിലെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. പണം തട്ടുന്ന സംഘം നഗരത്തിൽ തമ്പടിച്ചിട്ടുണ്ട് വിവരത്തിന് അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
നോട്ട് ഇരട്ടിപ്പിച്ചു കാട്ടാനായി ഉപയോഗിക്കുന്ന പേപ്പറും രാസവസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു. 500 രൂപയുടെ നോട്ട് നേരത്തെ തന്നെ ഇവർ ഐഡിൻ ടിച്‌റും രാസവസ്തു ചേർത്ത് നോട്ടിന് മുകളിൽ തേച്ചു പിടിപ്പിക്കും. ഇതോടെ നോട്ട് ചോക്ലേറ്റ് കളർ ആയി മാറും.ഇത് വെയിലത്ത് ഉണക്കും. തുടർന്ന് നോട്ട് ഇരട്ടിപ്പിക്കാൻ വരുന്നവരിൽ നിന്നും 500 രൂപയുടെ നോട്ട് വാങ്ങും. വാങ്ങിയ നോട്ടിന് താഴെ ടിച്ചർ തേച്ച നോട്ട് വെയ്ക്കും. പിന്നീട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വെള്ളത്തിലിടും.
പിന്നീട് ഈ നോട്ട് എടുത്ത് മുകളിൽ വെള്ളം തളിച്ച് തുടയ്ക്കും. ഇതോടെ രണ്ട് നോട്ടുകളും ഒരുപോലെയാകും. നോട്ട് ഇരട്ടിപ്പിക്കാൻ വരുന്നവർക്ക് കൂടുതൽ വിശ്വാസം വരും. തട്ടിപ്പുകാർ തരുന്നതും ഒറിജിനൽ ആണെന്ന് ആളുകൾ മനസ്സിലാക്കുന്നതോടെ കൂടുതൽ നോട്ടുകൾ എടുപ്പിക്കാൻ ഇവർക്ക് കൂടുതൽ പണം നൽകും. ഇത്തരത്തിൽ ലക്ഷ കണക്കിന് രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. സാധാരണ ഗതിയിൽ ഒരു ഈ പാടു കാരനിൽ നിന്നും പതിനായിരം രൂപ വരെയാണ് ഇരട്ടിപ്പിക്കാൻ ആയി ഇവർ വാങ്ങുക.
പിന്നീട് മുങ്ങുകയാണ് പതിവ്. ഇടപാടുകാരൻ ആണെന്ന് രീതിയിൽ കൺട്രോൾ റൂം എസ് ഐ അബൂബക്കർ കല്ലായി വേഷം മാറി ഇവരുടെ അടുത്തെത്തി. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എസ് ഐ വേഷം മാറി എത്തിയത് . എസ് ഐ യുടെ കയ്യിൽ നിന്നും 500 ന്റെ നോട്ട് വാങ്ങി മറ്റുള്ളവരെ പറ്റിക്കുന്ന നൊടുക്ക് വിദ്യ തട്ടിപ്പു സംഘം കാണിച്ചു.
എന്നാൽ തട്ടിപ്പു സംഘത്തെ പൊളിച്ചടുക്കിയ എസ് ഐ തൊട്ടടുത്ത് ഉണ്ടായിരുന്ന ഷാഡോ ടീമിനെ കൂടി വിളിച്ചു വരുത്തി പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു'. മറ്റ് പല ജില്ലകളിലും പ്രതികൾ ഇതേ പോലെ തന്നെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്