കൊച്ചി: ഒരു ഭാര്യയെ കൊണ്ട് തന്നെ ജീവിക്കാൻ വയ്യെന്ന് തമാശയ്‌ക്കെങ്കിലും പറയാത്ത ഒരു ഭർത്താവും ലോകത്ത് കാണില്ല. അപ്പോഴാണ് രണ്ട ഭാര്യമാരുമൊത്ത് ഒരുമിച്ച് ജീവിക്കുന്ന ബഷീർ ബഷി എന്ന യുവാവ് ശ്രദ്ധേയനായത്. ഇതിന് പിന്നാലെ താരം ബിഗ് ബോസ് മലയാളം സീസൺ ഒന്നിലും എത്തി. ഇപ്പോൾ ആദ്യ ഭാര്യയുമൊത്തുള്ള തന്റെ ഒൻപതാം വിവാഹ വാർഷികം രണ്ടാം ഭാര്യക്ക് ഒപ്പം ഒരുമിച്ച് ആഘോഷിച്ചുള്ള ബഷീർ ബഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ആദ്യ ഭാര്യ സുഹാനയുടേയും ബഷീറിന്റെയും ഒൻപതാം വിവാഹവാർഷിക ആഘോഷത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീർ ബഷി പങ്കുവെച്ചത്.ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാർഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീർ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. താരത്തിനു നിരവധി പേർ ആശംസകളറിയിച്ചു.

തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ബഷീർ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ ടിക് ടോക് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ആൽബത്തിലൂടെയും മോഡലിങിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള ബഷീർ സോഷ്യൽ മീഡിയയിൽ താരമാണെങ്കിലും ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ അറിയപ്പെട്ടത്. രണ്ടു ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്. സുഹാനയും മഷൂരയും. ആദ്യ ഭാര്യ സുഹാനയിൽ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാർത്ഥിനിയാണ്.