- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ്ബോസ് വീട്ടിൽനിന്നും എലിമിനേറ്റായ ബഷീർ ബഷിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിൽ രണ്ട് ഭാര്യമാരുമെത്തി! ഒരേ നിറത്തിലും മോഡലിലുമുള്ള വസ്ത്രമണിഞ്ഞ് ബീവിമാർ സ്വീകരിക്കുന്ന ചിത്രം സൈബർ ലോകത്ത് വൈറൽ
തിരുവനന്തപുരം: ബിഗ്ബോസിൽ ഈ വാരം എലിമിനേഷനിൽ പുറത്തുപോയ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. രണ്ടു ഭാര്യമാരുള്ളതിനാൽ തന്നെ ബിഗ്ബോസിൽ എത്തിയ ബഷീർ ഏറെ ശ്രദ്ധ നേടിയ മത്സാർഥിയായിരുന്നു. ഇപ്പോഴിതാ ബഷീറിനെ സ്വീകരിക്കാൻ ഒരേ നിറത്തിലും മോഡലിലുമുള്ള വസ്ത്രമണിഞ്ഞ് ഭാര്യമാർ എയർപ്പോർട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ സെറ്റിട്ടിരിക്കുന്ന ബിഗ്ബോസ് വീട്ടിൽനിന്നും എലിമിനേറ്റായ ബഷീർ നെടുമ്പാശേരിയിൽ ലാന്റ്ഡ് ചെയ്തത്. ബഷീറിനെ സ്വീകരിക്കാനാണ് സുഹൃത്തുകൾക്കൊപ്പം ഭാര്യമാരും മക്കളും എത്തിയത്. നീല നിറത്തിൽ ഒരേ മോഡലിലെ ടോപ്പ് അണിഞ്ഞായിരുന്നു ഭാര്യമാർ എത്തിയത്. ബഷീർ എത്തിയ ഉടൻ തന്നെ ഇരുവരെയും ആലിംഗനം ചെയ്യുകയും സെൽഫി എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും ചിത്രങ്ങളും വൈറലായത്. ഇതൊടെ ഭാര്യമാരുടെ കാര്യത്തിൽ ബഷീറിന്റെ ഭാഗ്യവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അതേസമയം രണ്ട് ഭാര്യമാരുടെ കാര്യം ഇപ്പോൾ എല്ലാവർക്കും അറിയാമെങ്കിലും ഷോയിൽ നിന്നും എലിമിനേറ്റ് ആയ സമയത്ത് ലാലേട്ടന
തിരുവനന്തപുരം: ബിഗ്ബോസിൽ ഈ വാരം എലിമിനേഷനിൽ പുറത്തുപോയ മത്സരാർത്ഥിയായിരുന്നു ബഷീർ ബഷി. രണ്ടു ഭാര്യമാരുള്ളതിനാൽ തന്നെ ബിഗ്ബോസിൽ എത്തിയ ബഷീർ ഏറെ ശ്രദ്ധ നേടിയ മത്സാർഥിയായിരുന്നു. ഇപ്പോഴിതാ ബഷീറിനെ സ്വീകരിക്കാൻ ഒരേ നിറത്തിലും മോഡലിലുമുള്ള വസ്ത്രമണിഞ്ഞ് ഭാര്യമാർ എയർപ്പോർട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ സെറ്റിട്ടിരിക്കുന്ന ബിഗ്ബോസ് വീട്ടിൽനിന്നും എലിമിനേറ്റായ ബഷീർ നെടുമ്പാശേരിയിൽ ലാന്റ്ഡ് ചെയ്തത്. ബഷീറിനെ സ്വീകരിക്കാനാണ് സുഹൃത്തുകൾക്കൊപ്പം ഭാര്യമാരും മക്കളും എത്തിയത്. നീല നിറത്തിൽ ഒരേ മോഡലിലെ ടോപ്പ് അണിഞ്ഞായിരുന്നു ഭാര്യമാർ എത്തിയത്. ബഷീർ എത്തിയ ഉടൻ തന്നെ ഇരുവരെയും ആലിംഗനം ചെയ്യുകയും സെൽഫി എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാവരുടെയും ചിത്രങ്ങളും വൈറലായത്. ഇതൊടെ ഭാര്യമാരുടെ കാര്യത്തിൽ ബഷീറിന്റെ ഭാഗ്യവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
അതേസമയം രണ്ട് ഭാര്യമാരുടെ കാര്യം ഇപ്പോൾ എല്ലാവർക്കും അറിയാമെങ്കിലും ഷോയിൽ നിന്നും എലിമിനേറ്റ് ആയ സമയത്ത് ലാലേട്ടനോട് ഭാര്യയെ അടുക്കളയിൽ സഹായിക്കുമെന്നാണ് ബഷീർ പറഞ്ഞത്. എന്തുകൊണ്ടാണ് ഭാര്യ എന്നു മാത്രം ഏകവചനത്തിൽ പറഞ്ഞതെന്നും ഭാര്യമാർ എന്നു പറയാത്തത് എന്താണെന്നും സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നു. ബിഗ്ബോസിൽ എത്തിയ സമയത്ത് ബഷീർ മൂന്നാം കെട്ടിനായിട്ടാണ് ബിഗ്ബോസിലെത്തിയത് എന്നു വിമർശകർ പറഞ്ഞിരുന്നു.
എന്നാൽ ബിഗ്‌ബോസിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് മൂന്ന് കെട്ടിയിട്ടേ ഇറങ്ങു എന്ന് പ്രതീക്ഷിച്ച പ്രേക്ഷകരുടെ കണക്കൂകൂട്ടലുകൾ തെറ്റിച്ചായിരുന്നു ബഷീർ പുറത്തേക്ക് പോയത്. രണ്ടു ഭാര്യമാർക്കൊത്ത് ജീവിക്കുന്ന ബഷീർ എത്രത്തോളം ത്യാഗം സഹിക്കുന്നുണ്ടാകുമെന്നാണ് ഒരു വിഭാഗം ചർച്ച ചെയ്യുന്നത്.