- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ഫ്‌ലോറുകൾ പീഡന മുറികളാവുന്നതിന്റെ രസതന്ത്രം എന്താണ്? അത്തരമൊരു രസതന്ത്രത്തിലേക്ക് ചാനലുകളെ എത്തിച്ചതിൽ ആർക്കൊക്കെ പങ്ക്? ഇന്നത്തെ സൂപ്പർ പ്രൈം ടൈമിൽ വേണുവിന് ചോദിക്കാൻ ആറ് ചോദ്യങ്ങൾ നൽകി ബഷീർ വള്ളിക്കുന്ന്
തിരുവനന്തരപുരം: മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതോടെ സോഷ്യൽ മീഡിയയിൽ മാതൃഭൂമിയെയും ചാനലിന്റെ പ്രൈംടൈം അവതാരകൻ വേണു ബാലകൃഷ്ണനെയും ട്രോളി കൊണ്ടുള്ള പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ചാനലിന്റെ പ്രൈം ടൈം അവതരണ ശൈലിയെ വിമർശിക്കുന്നവരാണ് വേണുവിനെ ട്രോളിക്കൊണ്ട് രംഗത്തുവന്നത്. വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുമെന്നാണ് ചാനൽ മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി അമൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അമൽ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറഞ്ഞിട്ടുണ്ട്. പീഡന വാർത്ത പുറത്തുന്നതോടെയാണ് മാതൃഭൂ
തിരുവനന്തരപുരം: മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതോടെ സോഷ്യൽ മീഡിയയിൽ മാതൃഭൂമിയെയും ചാനലിന്റെ പ്രൈംടൈം അവതാരകൻ വേണു ബാലകൃഷ്ണനെയും ട്രോളി കൊണ്ടുള്ള പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ചാനലിന്റെ പ്രൈം ടൈം അവതരണ ശൈലിയെ വിമർശിക്കുന്നവരാണ് വേണുവിനെ ട്രോളിക്കൊണ്ട് രംഗത്തുവന്നത്.
വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആയ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുമെന്നാണ് ചാനൽ മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പലപ്പോഴായി അമൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ അമൽ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാൽ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പരാതിയിൽ പറഞ്ഞിട്ടുണ്ട്.
പീഡന വാർത്ത പുറത്തുന്നതോടെയാണ് മാതൃഭൂമി ഈ വിഷയം ചർച്ച ചെയ്യുമോ എന്ന വിധത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്ന് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ചാനലിന്റെ അവതരണ ശൈലിയെ മാതൃകയാക്കി വേണു ഉന്നയിക്കാൻ സാധ്യതയുള്ള ആറ് ചോദ്യങ്ങളാണ് വള്ളിക്കുന്ന് എഴുതിത്ത്ത്. വേണുവിന് വേണ്ടി വള്ളിക്കുന്ന തയ്യാറാക്കി ആ ആറ് ചോദ്യങ്ങൾ ഇവയാണ്:
ചോദ്യം ഒന്ന് : 'പ്രമുഖ ചാനലിലെ' സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് സഹപ്രവർത്തകയെ പീഡിപ്പിച്ച വാർത്തയാണ് ഇന്ന് പുറത്ത് വന്നിട്ടുള്ളത്. ഈ പീഡനത്തിന് പിറകിലെ കഥകൾ എന്തെല്ലാം?
ചോദ്യം രണ്ട് : ചാനൽ ഫ്‌ലോറുകൾ പീഡന മുറികളാവുന്നതിന്റെ രസതന്ത്രം എന്താണ്?. അത്തരമൊരു രസതന്ത്രത്തിലേക്ക് ചാനലുകളെ എത്തിച്ചതിൽ ആർക്കൊക്കെ പങ്ക്..
ചോദ്യം മൂന്ന് : ഇത്തരമൊരു പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തവർ ആരെല്ലാം. ഏതൊക്കെ ദിവസങ്ങളിൽ എവിടെയൊക്കെ വെച്ച് പീഡനം നടന്നു?
ചോദ്യം നാല് : രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും പൊതുജനത്തിനും ആവശ്യം വേണ്ട ധാർമിക നിലവാരം മാധ്യമപ്രവർത്തകർക്ക് വേണ്ടതില്ല എന്നുണ്ടോ?
ചോദ്യം അഞ്ച് : പെൺകുട്ടിയുടെ പരാതി പിൻവലിപ്പിക്കുവാൻ ശ്രമം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ചത് ഏത് കരങ്ങൾ?
ചോദ്യം ആറ്: വാർത്താ അവതാരകരടക്കം ഇതിന് മുമ്പ് ചാനലുകളിൽ പീഡനം നടത്തിയവർ ആരെല്ലാം.. അവരുടെ കഥകൾ പുറത്ത് വരാതെ സംരക്ഷിച്ചതിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾ ഏത്?
സൂപ്പർ പ്രൈം ടൈം പരിശോധിക്കുന്നു.