- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്ന മുത്തലാഖ് എന്ന പരിപാടി തന്നെ ഇസ്ലാമിലില്ല; പിന്നെ എന്തിനാണ് മുത്തലാഖിന് വേണ്ടി വീറോടെ വാദിക്കുന്നത്? മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന അസംബന്ധങ്ങളെ മുസ്ലിം പണ്ഡിതന്മാരും പിന്തുണക്കരുത്; വേണ്ടത് കണ്ണീർ കുടിക്കുന്ന പെണ്ണിന്റെ കൂടെ നിൽക്കൽ: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്ന മുത്തലാഖ് എന്ന പരിപാടി തന്നെ ഇസ്ലാമിലില്ല. വിവാഹ മോചനത്തിന് ഇസ്ലാം ധാരാളം മുന്നുപാധികൾ മുന്നോട്ട് വെക്കുന്നുണ്ട്. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടത് വിവാഹ മോചനമാണെന്നാണ് പ്രവാചകൻ പറഞ്ഞത്. വിവാഹ ജീവിതത്തിൽ ഒന്നിച്ചു പോകാൻ പ്രയാസമാണെന്ന് തോന്നുന്ന ഘട്ടത്തിൽ ത്വലാഖ് എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് ഭാര്യയും ഭർത്താവും രമ്യമായ പരിഹാര മാർഗങ്ങൾ തേടണം. ധാരാളം നിർദേശങ്ങൾ ഇതിനായി ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അതിന് പുറമേ ഇരു കുടുംബങ്ങളിലേയും ബന്ധപ്പെട്ടവർ തമ്മിൽ ചർച്ചകൾ നടത്തണം. ഒരു നിലയ്ക്കും മുന്നോട്ട് പോകാൻ സാധ്യമല്ല എന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമാണ് ഇസ്ലാം ത്വലാഖ് അനുവദിക്കുന്നത്. അത് തന്നെ ഒരു തവണ. ത്വലാഖ് ചൊല്ലിയ ശേഷം വീണ്ടുവിചാരം ഉണ്ടാവുകയും വേണ്ടിയിരുന്നില്ല എന്ന് ഇരുവർക്കും തോന്നുകയും ചെയ്താൽ ഒരുമിക്കാനുള്ള അവസരമൊരുക്കുകയാണ് ഒരു ത്വലാഖ് മാത്രം ചൊല്ലുന്നത് വഴി ഉണ്ടാകുന്നത്. അങ്ങനെ മൂന്ന് ത്വലാഖുകൾ മൂന്ന്
മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്ന മുത്തലാഖ് എന്ന പരിപാടി തന്നെ ഇസ്ലാമിലില്ല. വിവാഹ മോചനത്തിന് ഇസ്ലാം ധാരാളം മുന്നുപാധികൾ മുന്നോട്ട് വെക്കുന്നുണ്ട്. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടത് വിവാഹ മോചനമാണെന്നാണ് പ്രവാചകൻ പറഞ്ഞത്. വിവാഹ ജീവിതത്തിൽ ഒന്നിച്ചു പോകാൻ പ്രയാസമാണെന്ന് തോന്നുന്ന ഘട്ടത്തിൽ ത്വലാഖ് എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് ഭാര്യയും ഭർത്താവും രമ്യമായ പരിഹാര മാർഗങ്ങൾ തേടണം. ധാരാളം നിർദേശങ്ങൾ ഇതിനായി ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അതിന് പുറമേ ഇരു കുടുംബങ്ങളിലേയും ബന്ധപ്പെട്ടവർ തമ്മിൽ ചർച്ചകൾ നടത്തണം.
ഒരു നിലയ്ക്കും മുന്നോട്ട് പോകാൻ സാധ്യമല്ല എന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമാണ് ഇസ്ലാം ത്വലാഖ് അനുവദിക്കുന്നത്. അത് തന്നെ ഒരു തവണ. ത്വലാഖ് ചൊല്ലിയ ശേഷം വീണ്ടുവിചാരം ഉണ്ടാവുകയും വേണ്ടിയിരുന്നില്ല എന്ന് ഇരുവർക്കും തോന്നുകയും ചെയ്താൽ ഒരുമിക്കാനുള്ള അവസരമൊരുക്കുകയാണ് ഒരു ത്വലാഖ് മാത്രം ചൊല്ലുന്നത് വഴി ഉണ്ടാകുന്നത്. അങ്ങനെ മൂന്ന് ത്വലാഖുകൾ മൂന്ന് ജീവിത ഘട്ടങ്ങളിലായി ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് അവരുമായി പുനർ വിവാഹത്തിന് കടുത്ത നിബന്ധനകൾ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ 'മുത്തലാഖ്' എന്ന പേരിൽ ഇപ്പോൾ പലരും ചെയ്യുന്നതുകൊടിയ പാപമാണ്.
ഒറ്റയടിക്ക് മൂന്ന് ത്വലാഖുകൾ ചൊല്ലുക. അതും ടെലിഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും വരെ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സുപ്രിം കോടതി ഇടപെട്ടിട്ടില്ലെങ്കിൽ പോലും മതത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇത്തരം അസംബന്ധങ്ങളെ മുസ്ലിം പണ്ഡിതന്മാരും നേതാക്കളും അനുവദിച്ചു കൊടുക്കരുത്. മതത്തിന്റെ വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്നവരെ തടയാനും കണ്ണീർ കുടിക്കുന്ന പെണ്ണിന്റെ കൂടെ നില്ക്കാനും അവർക്ക് സാധിക്കണം. അതിലാണ് മതമുള്ളത്, മനുഷ്യത്വവും..
ഇസ്ലാമിലില്ലാത്ത മുത്തലാഖിന് വേണ്ടി വീറോടെ വാദിക്കുക്കുകയും അതിന് വേണ്ടി ഐക്യപ്പെടുകയും ചെയ്യുന്ന പുരോഹിതന്മാരെയും മുസ്ലിം രാഷ്ട്രീയ നേതൃത്വത്തെയുമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഇത്തരം വിഷയങ്ങളിൽ ഇസ്ലാമിക വിധികൾക്കനുസൃതമായി കാര്യങ്ങൾ പഠിക്കാനും വേണ്ട ഭേദഗതികൾ നിയമങ്ങളിൽ നിർദ്ദേശിക്കാനുമാണ് മുസ്ലിം പേർസണൽ ലോ ബോർഡുള്ളത്. എന്നാൽ വിശുദ്ധ ഖുർആന്റെ അദ്ധ്യാപനങ്ങൾക്ക് അനുസൃതമായി നിലവിലുള്ള നിയമത്തിൽ ക്രിയാത്മകമായ എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കുവാൻ നാളിതുവരെ ഈ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല.
ഏക സിവിൽ കോഡിന്റെ ചർച്ചകൾ വരുമ്പോൾ പ്രതിഷേധ പ്രസ്താവനകൾ ഇറക്കാനാല്ലതെ മുസ്ലിം സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കാനുള്ള ഒരു ചെറുവിരലനക്കം ഇവരിൽ നിന്ന് ഉണ്ടാകാറില്ല. കോടതികൾ ഇടപെടുന്നത് വരെ സമുദായത്തിനകത്ത് ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി മുൻകൈ എടുക്കാത്തവർ മത നിയമങ്ങളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി നിയമങ്ങൾ വരുമ്പോൾ നിലവിളിക്കാൻ മാത്രമാണ് ഒന്നിച്ചു കൂടാറുള്ളത്. ഇവിടെ ആരാണ് പ്രതി എന്ന ചോദ്യം പ്രസക്തമാണ്. ക്രിയാത്മക മാറ്റങ്ങൾക്ക് പുറംതിരിഞ്ഞു നില്ക്കുന്ന സമുദായ നേതൃത്വമോ അതോ കാലിക മാറ്റങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന പൊതുസമൂഹമോ?.