- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പർദ്ദ ധരിക്കാത്ത പെൺകുട്ടികളെക്കുറിച്ച് ഒരധ്യാപകന് ഉണ്ടാകേണ്ട ധാരണയെന്താണ്? മുലയുടെ ഷേപ്പ് പുറത്ത് കാണിച്ച് വശീകരണം നടത്തുന്ന കുട്ടികളെന്നാണോ അവരെക്കുറിച്ച് ധരിക്കേണ്ടത്? ചികിത്സ വേണ്ടത് ലെഗ്ഗിന്‌സിന്റെ ചെറിയ പ്രതലത്തെ 'വശീകരണ വത്തക്ക'യാക്കുന്ന രോഗികൾക്കാണ്: ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗം വഷളത്തരമെന്ന് ആവർത്തിച്ച് ബഷീർ വള്ളിക്കുന്ന്
ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗത്തെക്കുറിച്ച് എഴുതിയ കുറിപ്പിനെ തുടർന്ന് പലരും അദ്ദേഹം പ്രസംഗിച്ച വീഡിയോ അയച്ചു തന്നു. ഒരു ഇസ്ലാമിക സദസ്സിൽ നടത്തിയ ആ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ വിമർശനമുന്നയിച്ചത് 'മതേതര' സമൂഹത്തിന്റെ കയ്യടിക്കാണ് എന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്.. ഒന്ന് രണ്ട് പോയിന്റുകൾ മാത്രം പറയാം. 1) എവിടെ ക്ലാസ്സെടുത്താലും അദ്ദേഹം ഒരു കോളേജ് അദ്ധ്യാപകനാണ്. അദ്ദേഹം ഉപമിച്ചത് താൻ പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളെക്കുറിച്ചാണ്. ആ കോളജിലെ പെൺകുട്ടികൾക്ക് മുഴുവൻ അപമാനമുണ്ടാക്കുന്ന ഒരു പരാമർശമാണത്. വസ്ത്രത്തിനുള്ളിലെ മുഴപ്പിന്റെ സാമ്പിൾ വത്തക്ക രൂപത്തിൽ പുറത്ത് കാണിച്ച് മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ശ്രമിക്കുന്നവരാണ് താൻ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പെൺകുട്ടികൾ എന്ന് ഒരു മനുഷ്യൻ ഏത് വേദിയിൽ പ്രസംഗിച്ചാലും അത് തെറ്റാണ്. 2) അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനത്തിൽ മുസ്ലിം പെൺകുട്ടികളും അല്ലാത്തവരുമുണ്ട്. പർദ്ദ ധരിക്കാത്ത പെൺകുട്ടികളെക്കുറിച്ച് ഒരധ്യാപകന് ഉണ്ടാകേണ്
ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്റെ പ്രസംഗത്തെക്കുറിച്ച് എഴുതിയ കുറിപ്പിനെ തുടർന്ന് പലരും അദ്ദേഹം പ്രസംഗിച്ച വീഡിയോ അയച്ചു തന്നു. ഒരു ഇസ്ലാമിക സദസ്സിൽ നടത്തിയ ആ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ വിമർശനമുന്നയിച്ചത് 'മതേതര' സമൂഹത്തിന്റെ കയ്യടിക്കാണ് എന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്..
ഒന്ന് രണ്ട് പോയിന്റുകൾ മാത്രം പറയാം.
1) എവിടെ ക്ലാസ്സെടുത്താലും അദ്ദേഹം ഒരു കോളേജ് അദ്ധ്യാപകനാണ്. അദ്ദേഹം ഉപമിച്ചത് താൻ പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളെക്കുറിച്ചാണ്. ആ കോളജിലെ പെൺകുട്ടികൾക്ക് മുഴുവൻ അപമാനമുണ്ടാക്കുന്ന ഒരു പരാമർശമാണത്. വസ്ത്രത്തിനുള്ളിലെ മുഴപ്പിന്റെ സാമ്പിൾ വത്തക്ക രൂപത്തിൽ പുറത്ത് കാണിച്ച് മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ശ്രമിക്കുന്നവരാണ് താൻ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പെൺകുട്ടികൾ എന്ന് ഒരു മനുഷ്യൻ ഏത് വേദിയിൽ പ്രസംഗിച്ചാലും അത് തെറ്റാണ്.
2) അദ്ദേഹം പഠിപ്പിക്കുന്ന സ്ഥാപനത്തിൽ മുസ്ലിം പെൺകുട്ടികളും അല്ലാത്തവരുമുണ്ട്. പർദ്ദ ധരിക്കാത്ത പെൺകുട്ടികളെക്കുറിച്ച് ഒരധ്യാപകന് ഉണ്ടാകേണ്ട ധാരണയെന്താണ്?. മുലയുടെ ഷേപ്പ് പുറത്ത് കാണിച്ച് വശീകരണം നടത്തുന്ന കുട്ടികളെന്നാണോ അവരെക്കുറിച്ച് ധരിക്കേണ്ടത്. അദ്ദേഹത്തിന്റെ മുന്നിൽ പർദ്ദ ധരിക്കാതെ ഇരിക്കുന്ന പെൺകുട്ടികൾക്ക് ഇനി മുതൽ ഉണ്ടാവാനിടയുള്ള അസ്വസ്ഥതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
3) പർദ്ദ ധരിച്ച് നടക്കുമ്പോൾ മുന്നിൽ ഒരു പടിയോ സ്റ്റെപ്പോ ഉണ്ടാകുമ്പോൾ, വേഗത്തിൽ നടക്കുമ്പോൾ, ബസ്സിലേക്ക് കയറുമ്പോൾ, അതല്പം പൊക്കിപ്പിടിക്കേണ്ടി വരും. അത് ഉള്ളിലെ ലെഗ്ഗിൻസ് പുറത്ത് കാണിച്ച് ആളുകളെ വശീകരിക്കാൻ വേണ്ടി ചെയ്യുന്നതല്ല. ചികിത്സ വേണ്ടത് പെൺകുട്ടികൾക്കല്ല, പുറത്ത് കാണുന്ന ആ ലെഗ്ഗിന്‌സിന്റെ ചെറിയ പ്രതലത്തെ 'വശീകരണ വത്തക്ക'യാക്കുന്ന രോഗികൾക്കാണ്.
4) മുൻ കുറിപ്പിൽ സൂചിപ്പിച്ച പോലെ വസ്ത്രധാരണത്തിൽ ഘട്ടം ഘട്ടമായി അതിതീവ്ര മത ജാഗരണം കേരളത്തിലേക്ക് വരികയാണ്. പർദ്ദ ധരിച്ചവരിൽ പോലും ചിലയിടങ്ങൾ പുറത്ത് കാണുന്നുണ്ട് എന്ന് അതിസൂക്ഷ്മ നിരീക്ഷണം നടത്തി പറയുന്നതിന്റെ അടുത്ത ഘട്ടം കുറേക്കൂടി തീവ്രമായ വസ്ത്രധാരണത്തിലേക്ക് പോകണം എന്ന് തന്നെയാണ്. ആ മുഖവും മൂടൂ എന്ന് പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തും. നിങ്ങളുടെ ചുണ്ടുകളും കവിളുകളും വല്ലാതെ ലൈംഗിക പ്രകോപനമുണ്ടാക്കുന്നു, അത് മൂടി വെക്കൂ എന്നാണ് അടുത്ത ഘട്ടത്തിലെ സ്റ്റഡി ക്ലാസ്സിൽ വരാൻ പോകുന്നത്. ഇത് ആ അദ്ധ്യാപകനെ ഉദ്ദേശിച്ച് പറയുന്നതല്ല, ഒരു ട്രെൻഡിനെക്കുറിച്ച് പറയുന്നതാണ്. കണ്ണുകൾ മാത്രം പുറത്ത് കാണുന്ന നിഖാബ് ധരിച്ച് കൊച്ച് കുട്ടികൾ പോലും സ്‌കൂളുകളിൽ പോകുന്നത് ഇന്ന് അപൂർവ കാഴ്ചയല്ല. അത് കൂടുതൽ വ്യാപകമാകാനാണ് പോകുന്നത്. അതിന്റെ ലക്ഷണങ്ങളാണ് ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങൾ.
ഇതൊക്കെ മതേതര സമൂഹത്തിന്റെ കയ്യടിക്ക് വേണ്ടിയാണ് എഴുതുന്നത് എന്ന് കരുതുന്നവർക്ക് അങ്ങിനെ തന്നെ കരുതാം. അതിലൊട്ടും വിഷമമില്ല. പക്ഷേ പറയാനുള്ളത് പറയാതെ പോകില്ല.