- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഈ സിനിമ വിജയിച്ചാൽ കേരള ജനത അവളോടൊപ്പമല്ല, അവനോടൊപ്പമാണെന്ന് പറഞ്ഞവരാണ് ശരിയെന്ന് തെളിഞ്ഞു; ലാൽ ജോസ് താങ്കൾ എന്തിനാണ് പീഡനം ഏറ്റുവാങ്ങിയ ആ പാവം നടിയുടെ മുഖത്തടിച്ചത് ? ബഷീർ വള്ളിക്കുന്ന് എഴുതുന്നു
പ്രിയപ്പെട്ട ലാൽ ജോസ്, ദിലീപിന്റെ പോസ്റ്ററിന് മുകളിൽ അവനോടൊപ്പം എന്ന തലക്കെട്ടോടെയുള്ള താങ്കളുടെ സ്റ്റാറ്റസ് കണ്ടു. ദിലീപിന്റെ പുതിയ സിനിമയെ പ്രമോട്ട് ചെയ്യാൻ താങ്കൾക്കവകാശമുണ്ട്. അതിനെ നിഷേധിക്കുന്നില്ല. എന്നാൽ അതിനൊപ്പം താങ്കൾ ഉപയോഗിച്ച ആ ഹാഷ് ടാഗുണ്ടല്ലോ, അത് അതിക്രൂരമായ പീഡനം ഏറ്റുവാങ്ങിയ ആ പാവം നടിയുടെ മുഖത്തടിച്ചതിന് തുല്യമായിപ്പോയി. അവൾക്കൊപ്പം എന്ന ഹാഷ്ടാഗിലൂടെ കേരളീയ പൊതുസമൂഹം പ്രകടിപ്പിച്ചത് ബലപ്രയോഗത്തിനും പീഡനത്തിനും ഇരയായ ഒരു പെൺകുട്ടിയോടുള്ള ഐക്യദാർഢ്യമാണ്. കരുത്തോട് കൂടി നില്ക്കുവാൻ അവൾക്കുള്ള പിന്തുണയാണ്. ആ ഹാഷ്ടാഗിനെ അതിക്രൂരമായി പരിഹസിച്ചു കൊണ്ടാണ് പീഡനത്തിന്റെ മുഖ്യആസൂത്രകനെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്ന ഒരു പ്രതിക്ക് വേണ്ടി താങ്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. രാമലീല ആളുകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യട്ടെ, പക്ഷേ ആ പടം ഹിറ്റായിക്കഴിഞ്ഞാൽ അവൾക്കൊപ്പമല്ല, അവനൊപ്പം തന്നെയാണ് കേരള സമൂഹമെന്ന് അലമുറയിടാൻ നിരവധി പേർ മുന്നോട്ട് വരുമെന്ന് കൂടിയാണ് താങ്കളുടെ സ്റ്റാറ്റസ് സൂചിപ
പ്രിയപ്പെട്ട ലാൽ ജോസ്,
ദിലീപിന്റെ പോസ്റ്ററിന് മുകളിൽ അവനോടൊപ്പം എന്ന തലക്കെട്ടോടെയുള്ള താങ്കളുടെ സ്റ്റാറ്റസ് കണ്ടു. ദിലീപിന്റെ പുതിയ സിനിമയെ പ്രമോട്ട് ചെയ്യാൻ താങ്കൾക്കവകാശമുണ്ട്. അതിനെ നിഷേധിക്കുന്നില്ല. എന്നാൽ അതിനൊപ്പം താങ്കൾ ഉപയോഗിച്ച ആ ഹാഷ് ടാഗുണ്ടല്ലോ, അത്
അതിക്രൂരമായ പീഡനം ഏറ്റുവാങ്ങിയ ആ പാവം നടിയുടെ മുഖത്തടിച്ചതിന് തുല്യമായിപ്പോയി.
അവൾക്കൊപ്പം എന്ന ഹാഷ്ടാഗിലൂടെ കേരളീയ പൊതുസമൂഹം പ്രകടിപ്പിച്ചത് ബലപ്രയോഗത്തിനും പീഡനത്തിനും ഇരയായ ഒരു പെൺകുട്ടിയോടുള്ള ഐക്യദാർഢ്യമാണ്. കരുത്തോട് കൂടി നില്ക്കുവാൻ അവൾക്കുള്ള പിന്തുണയാണ്. ആ ഹാഷ്ടാഗിനെ അതിക്രൂരമായി പരിഹസിച്ചു കൊണ്ടാണ് പീഡനത്തിന്റെ മുഖ്യആസൂത്രകനെന്ന് പൊലീസ് ഉറപ്പിച്ചു പറയുന്ന ഒരു പ്രതിക്ക് വേണ്ടി താങ്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
രാമലീല ആളുകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യട്ടെ, പക്ഷേ ആ പടം ഹിറ്റായിക്കഴിഞ്ഞാൽ അവൾക്കൊപ്പമല്ല, അവനൊപ്പം തന്നെയാണ് കേരള സമൂഹമെന്ന് അലമുറയിടാൻ നിരവധി പേർ മുന്നോട്ട് വരുമെന്ന് കൂടിയാണ് താങ്കളുടെ സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. പീഡിപ്പിക്കപ്പെട്ട നടിക്ക് വേണ്ടി നാളിതുവരെ ഒരക്ഷരം ഉരിയാടാത്ത താങ്കൾ കുറ്റാരോപിതന് ജയ് വിളിച്ചു നടക്കുമ്പോൾ അത് നല്കുന്ന സന്ദേശം വളരെ കൃത്യമാണ്.
നിരവധി നല്ല സിനിമകൾ മലയാളത്തിന് സമർപ്പിച്ച ഒരു സംവിധായകനെന്ന നിലയ്ക്ക് താങ്കളോട് എളിമയോടെ പറയട്ടെ, ദിലീപിന്റെ സിനിമകളെ പ്രമോട്ട് ചെയ്‌തോളൂ, പക്ഷേ അത് പീഡിപ്പിക്കപ്പെട്ട ഒരു ഇരയെ ഇതുപോലെ അപമാനിച്ചു കൊണ്ട് വേണ്ട.
ജനകീയ കോടതിയിൽ' ദിലീപ് വിജയിച്ചത്രേ
രാമലീലയുടെ ആദ്യഷോയിൽ കുറച്ച് ആളുകൾ കയറിയപ്പോൾ (ഉള്ളതാണോ എന്തോ?) ലാൽ ജോസ് എഴുതിയതാണ്.
ഇത് തന്നെയാണ് ഇന്നലെയിട്ട കുറിപ്പിൽ ഞാൻ സൂചിപ്പിച്ചത്, മറ്റ് പലരും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നതും അത് തന്നെയാണ്. ഈ സിനിമ വിജയിച്ചാൽ കേരള ജനത അവളോടൊപ്പമല്ല, അവനോടൊപ്പമാണെന്ന് വൻ പ്രചാരണം ഉണ്ടാവുമെന്ന്.
സിനിമയല്ലേ, സിനിമയെ സിനിമയായി കണ്ടാൽ പോരേ എന്ന് പല നിഷ്‌ക്കുകളും ചോദിച്ചിരുന്നു. സംവിധായകന്റെ കുഞ്ഞാണ് സിനിമയെന്നും അതിൽ പ്രവർത്തിച്ച നൂറുകണക്കിന് കലാകാരന്മാരിൽ ഒരാൾ മാത്രമാണ് ദിലീപെന്നുമൊക്കെയുള്ള സുവിശേഷങ്ങളും കേട്ടു. അവർക്കുള്ള മറുപടി കൂടിയാണ് ലാൽ ജോസിന്റെ പോസ്റ്റ്. അരുൺ ഗോപിയുടെ സിനിമ വിജയിച്ചു എന്നല്ല, ദിലീപ് ജനകീയ കോടതിയിൽ വിജയിച്ചു എന്നാണ് അയാൾ എഴുതിയിരിക്കുന്നത്.
ഒരു യുവതിക്കുണ്ടായ കൊടിയ പീഡനത്തെ നിസ്സാരവത്കരിച്ച്, അവളെ അപഹസിച്ച് പരിഹസിച്ച് മാറ്റി നിർത്തി, ആ പീഡനത്തിന്റെ ആസൂത്രകനെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്ന വ്യക്തിയെ ഒരു സിനിമയുടെ ആഘോഷത്തിലൂടെ മഹത്വവത്കരിച്ച് 'അവനോടൊപ്പം' തന്നെയാണ് കേരള സമൂഹമെന്ന് പറയുമ്പോൾ ഈ സിനിമ വെറുമൊരു സിനിമ മാത്രമല്ല, സകല സ്ത്രീ പീഡകരുടേയും പൊട്ടൻഷ്യൻ റേപ്പിസ്റ്റുകളുടെയും ആയുധം കൂടിയാണെന്ന് നാം തിരിച്ചറിയണം.