- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയരംഗങ്ങളുമായി കറുത്തമ്മയും പരീക്കുട്ടിയും വീണ്ടും എത്തുന്നു; ഷീലയുടെയും മധുവിന്റെയും രംഗങ്ങൾ കോർത്തിണക്കിയ ബഷീറിന്റെ പ്രേമലേഖനത്തിന്റെ ടീസർ കാണാം
കുംബസാരം എന്നീ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബഷീറിന്റെ പ്രേമലേഖനത്തിൽ പഴയ താരജോടികൾ വീണ്ടും ഒന്നിക്കുന്നു. ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും ആയി എത്തി മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മധുവും ഷീലയും ഒന്നിച്ചുള്ള രംഗങ്ങൾ കോർത്തിണക്കിയ ചിത്ത്രതിന്റെ ടീസർ പുറത്ത് വന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലും സന അൽത്താഫുമാണ്. മധുവും ഷീലയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രം 1980കളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് പറയുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഫർഹാൻ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമണ് ബഷിറിന്റെ പ്രേമലേഖനം. മറിയം മുക്ക് എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായ സനയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.
കുംബസാരം എന്നീ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബഷീറിന്റെ പ്രേമലേഖനത്തിൽ പഴയ താരജോടികൾ വീണ്ടും ഒന്നിക്കുന്നു. ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും ആയി എത്തി മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മധുവും ഷീലയും ഒന്നിച്ചുള്ള രംഗങ്ങൾ കോർത്തിണക്കിയ ചിത്ത്രതിന്റെ ടീസർ പുറത്ത് വന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലും സന അൽത്താഫുമാണ്. മധുവും ഷീലയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രം 1980കളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് പറയുന്നത്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഫർഹാൻ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമണ് ബഷിറിന്റെ പ്രേമലേഖനം. മറിയം മുക്ക് എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായ സനയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.