- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻകാല പ്രണയ ജോഡി മധുവും ഷീലയും വീണ്ടും ക്യാമറയ്ക്ക് മുന്നിൽ; ഫർഹാൻ ഫാസിൽ നായകനാകുന്ന ബഷീറിന്റെ പ്രേമലേഖനം ട്രെയിലർ പുറത്ത്
ഞാൻ സ്റ്റീവ് ലോപ്പസിനു ശേഷം ഫർഹാൻ ഫാസിൽ നായകനാകുന്ന ബഷീറിന്റെ പ്രേമലേഖനത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഴയകാലത്തെ ഓർമ്മിക്കുന്ന ലുക്കിലാണ് ഫർഹാൻ ട്രെയിലറിൽ നിറഞ്ഞ് നില്ക്കുന്നത്.. സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നിവയ്ക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലേഖനം സന അൽത്താഫും നായികയായി എത്തുന്ന ചിത്രത്തിൽ മധു - ഷീല പ്രണയ ജോഡികൾ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്്.രണ്ടു മിനിറ്റിനുള്ളിൽ മുഖ്യ കഥാപാത്രങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്ന ട്രെയിലർ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ജോയ് മാത്യു, അജു വർഗീസ്, ആശ അരവിന്ദ്, കണാരൻ ഹരീഷ്, സുനിൽ സുഖദ, മണികണ്ഠൻ, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംഷീർ, ബിപിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്‌റിവറുമാണ്. ഫോർട്ട് എന്റർടൈന്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിട്ടുള്
ഞാൻ സ്റ്റീവ് ലോപ്പസിനു ശേഷം ഫർഹാൻ ഫാസിൽ നായകനാകുന്ന ബഷീറിന്റെ പ്രേമലേഖനത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഴയകാലത്തെ ഓർമ്മിക്കുന്ന ലുക്കിലാണ് ഫർഹാൻ ട്രെയിലറിൽ നിറഞ്ഞ് നില്ക്കുന്നത്.. സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നിവയ്ക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലേഖനം
സന അൽത്താഫും നായികയായി എത്തുന്ന ചിത്രത്തിൽ മധു - ഷീല പ്രണയ ജോഡികൾ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്്.രണ്ടു മിനിറ്റിനുള്ളിൽ മുഖ്യ കഥാപാത്രങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്ന ട്രെയിലർ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ജോയ് മാത്യു, അജു വർഗീസ്, ആശ അരവിന്ദ്, കണാരൻ ഹരീഷ്, സുനിൽ സുഖദ, മണികണ്ഠൻ, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംഷീർ, ബിപിൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്‌റിവറുമാണ്. ഫോർട്ട് എന്റർടൈന്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.