- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയുടെ ഭാഗമായി പെട്രോൾ ടാങ്കിലിറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു; ജിദ്ദയിൽ മരിച്ചത് തൃശൂർ സ്വദേശി
ജിദ്ദ: ജോലിയുടെ ഭാഗമായി പെട്രോൾ ടാങ്കിലിറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. ചേലക്കര ഇളനാട് തെക്കുവീട്ടിൽ ബഷീർ (39) ആണ് ജിദ്ദ വസീരിയയിലെ പെട്രോൾ ടാങ്കിലിറങ്ങിയപ്പോൾ ശ്വാസ തടസ്സം മൂലം മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ആറു മീറ്റർ താഴ്ചയുള്ള ടാങ്കിലേക്ക് ഏണി വച്ചിറങ്ങി നഷ്ടപ്പെട്ട ഉപകരണം എടുക്കാനുള്ള ശ്രമത്തിനിടെയാണ് ശ്വാസ തടസ്സമുണ്ടായത്. സൗദി സിവിൽ ഡിഫൻസ് വിഭാഗം യുവാവിനെ സാഹസികമായി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്‌ളെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് പബ്‌ളിക് റിലേഷൻസ് മേധാവി സഈദ് സർഹാൻ അറിയിച്ചു. മുഹമ്മദലി അമിന ദമ്പതികളുടെ മകനാണ് ബഷീർ. ഭാര്യ: നൂർജഹാൻ. മക്കൾ: ആമിന ബീവി, റജില, സജില. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന തൃശൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് എൻ.എസ്.എ മുജീബ്, പി.യു ബഷീർ ചേലക്കര എന്നിവർ പറഞ്ഞു. മൃതദേഹം മഹ്ജർ കിങ് അബ്്ദുൽ അസീസ് മോർച്ചറിയിലാണുള്ളത്. ചേലക്കര മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റാണ്.
ജിദ്ദ: ജോലിയുടെ ഭാഗമായി പെട്രോൾ ടാങ്കിലിറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. ചേലക്കര ഇളനാട് തെക്കുവീട്ടിൽ ബഷീർ (39) ആണ് ജിദ്ദ വസീരിയയിലെ പെട്രോൾ ടാങ്കിലിറങ്ങിയപ്പോൾ ശ്വാസ തടസ്സം മൂലം മരിച്ചത്.
ഇന്നലെ ഉച്ചക്കാണ് സംഭവം. ആറു മീറ്റർ താഴ്ചയുള്ള ടാങ്കിലേക്ക് ഏണി വച്ചിറങ്ങി നഷ്ടപ്പെട്ട ഉപകരണം എടുക്കാനുള്ള ശ്രമത്തിനിടെയാണ് ശ്വാസ തടസ്സമുണ്ടായത്. സൗദി സിവിൽ ഡിഫൻസ് വിഭാഗം യുവാവിനെ സാഹസികമായി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്‌ളെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് പബ്‌ളിക് റിലേഷൻസ് മേധാവി സഈദ് സർഹാൻ അറിയിച്ചു.
മുഹമ്മദലി അമിന ദമ്പതികളുടെ മകനാണ് ബഷീർ. ഭാര്യ: നൂർജഹാൻ. മക്കൾ: ആമിന ബീവി, റജില, സജില. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന തൃശൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് എൻ.എസ്.എ മുജീബ്, പി.യു ബഷീർ ചേലക്കര എന്നിവർ പറഞ്ഞു.
മൃതദേഹം മഹ്ജർ കിങ് അബ്്ദുൽ അസീസ് മോർച്ചറിയിലാണുള്ളത്. ചേലക്കര മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റാണ്.