ചെന്നൈ: മലയാളത്തിൽ ഹിറ്റായ മമ്മൂട്ടി ചിത്രം ഭാസ്‌കർ ദ റാസ്‌കൽ തമിഴ് റീമേക്ക് ഭാസ്‌കർ ഒരു റാസ്‌കലിന്റെ ട്രെയിലറിന് വൻ വരവേൽപ്, രചനയും സംവിധാനവും സിദ്ദിഖ് തന്നെ നിർവഹിക്കുന്ന ചിത്രത്തിൽ നയൻതാര അവതരിപ്പിച്ച ഹിമ എന്ന കഥാപാത്രമായാണ് അമല പോൾ എത്തുന്നത്. അരവിന്ദ് സ്വാമി നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലർ ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ്.

നടൻ സിദ്ദിഖ് ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട് മാസ്റ്റർ രാഘവൻ, നികേഷ് പട്ടേൽ എന്നിവരാണ് മറ്റ് താരങ്ങൾ. രമേശ് ഖന്നയാണ് സംഭാഷണമൊരുക്കുന്നത്. ഹർഷിണി മൂവീസിന്റെ ബാനറിൽ എം.ഹർഷിണിയാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തും.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയിൽ നടി മീനയുടെ മകൾ നൈനിക ബാലതാരമായെത്തുന്നുണ്ട്. ബോഡിഗാഡിന്റെ തമിഴ് പതിപ്പായി സിദ്ദിഖ് ഒരുക്കിയ കാവലൻ തമിഴകത്ത് വലിയ വിജയമായിരുന്നു.