- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ എക്യൂമെനിക്കൽ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് നവംബർ 17-ന്
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നംവബർ 17-നു നടക്കുന്ന പന്ത്രണ്ടാമത് ബാസ്‌കറ്റ് ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂത്ത് കൺവീനർമാരായ ജോജോ ജോർജ്, കെവിൻ കവലയ്ക്കൽ, മെൽജോ വർഗീസ് എന്നിവർ അറിയിച്ചു. ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ രജതജൂബിലി വർഷമായിരുന്ന 2007-ൽ കൂടുതൽ യുവാക്കളെ എക്യൂമെനിക്കൽ പ്രസ്ഥാനത്തോട് ചേർത്തുകൊണ്ടുവരിക എന്ന ആശയത്തോടെയാണ് ഈ സ്പോർട്സ് മിനിസ്ട്രി ആരംഭിച്ചത്. നവംബർ 17-നു ശനിയാഴ്ച രാവിലെ 8 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മൗണ്ട് പ്രോസ്പെക്ടസിലുള്ള റിപ്ലെക്സ് സ്പോർട്സ് കോംപ്ലക്സിൽ വച്ചു (1000 W.Central Road) എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ ജോൺ മത്തായിയും, ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് ചെയർമാൻ റവ.ഫാ. ബാബു മഠത്തിൽപറമ്പിലും ചേർന്നു ഉദ്ഘാടനകർമ്മം നിർവഹിക്കും. ഷിക്കാഗോയിലെ എക്യൂമെനിക്കൽ ദേവാലയങ്ങളിലെ പത്തു ടീമുകൾ ഈ മത്സരത്തിൽ മാറ്റുരയ്ക്കും. ജേതാക്കൾക്ക് പൂവത്തൂർ കോശി കോർഎപ്പിസ്‌കോപ്പ മെമോറിയൽ എവർറോളിങ് ട്രോഫിയും, പ്രവീൺ വർഗീസ് എവർ റോളിങ് ട്രോ
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നംവബർ 17-നു നടക്കുന്ന പന്ത്രണ്ടാമത് ബാസ്‌കറ്റ് ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂത്ത് കൺവീനർമാരായ ജോജോ ജോർജ്, കെവിൻ കവലയ്ക്കൽ, മെൽജോ വർഗീസ് എന്നിവർ അറിയിച്ചു. ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ രജതജൂബിലി വർഷമായിരുന്ന 2007-ൽ കൂടുതൽ യുവാക്കളെ എക്യൂമെനിക്കൽ പ്രസ്ഥാനത്തോട് ചേർത്തുകൊണ്ടുവരിക എന്ന ആശയത്തോടെയാണ് ഈ സ്പോർട്സ് മിനിസ്ട്രി ആരംഭിച്ചത്.
നവംബർ 17-നു ശനിയാഴ്ച രാവിലെ 8 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മൗണ്ട് പ്രോസ്പെക്ടസിലുള്ള റിപ്ലെക്സ് സ്പോർട്സ് കോംപ്ലക്സിൽ വച്ചു (1000 W.Central Road) എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ ജോൺ മത്തായിയും, ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് ചെയർമാൻ റവ.ഫാ. ബാബു മഠത്തിൽപറമ്പിലും ചേർന്നു ഉദ്ഘാടനകർമ്മം നിർവഹിക്കും.
ഷിക്കാഗോയിലെ എക്യൂമെനിക്കൽ ദേവാലയങ്ങളിലെ പത്തു ടീമുകൾ ഈ മത്സരത്തിൽ മാറ്റുരയ്ക്കും. ജേതാക്കൾക്ക് പൂവത്തൂർ കോശി കോർഎപ്പിസ്‌കോപ്പ മെമോറിയൽ എവർറോളിങ് ട്രോഫിയും, പ്രവീൺ വർഗീസ് എവർ റോളിങ് ട്രോഫിയും, റണ്ണേഴ്സ് അപ് ടീമിനു എൻ.എൻ. പണിക്കർ മെമോറിയൽ എവർറോളിങ് ട്രോഫിയും സമ്മാനിക്കും.
ഷിക്കാഗോയിലെ ഈ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇടവകാംഗങ്ങളും, കൗൺസിൽ ഭാരവാഹികളും എത്തിച്ചേരണമെന്നു ജനറൽ കൺവീനർ ജോർജ് പണിക്കർ അഭ്യർത്ഥിച്ചു.
പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. അച്ചൻകുഞ്ഞ് മാത്യു, ജോൺസൺ കണ്ണൂക്കാടൻ, രഞ്ജൻ ഏബ്രഹാം, സാം തോമസ്, ജയിംസ് പുത്തൻപുരയിൽ, ബെഞ്ചമിൻ തോമസ്, പ്രവീൺ തോമസ്, ജോ മേലേത്ത്, പ്രേംജിത്ത് വില്യംസ്, വർഗീസ് തോമസ് എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
റവ. ജോൺ മത്തായി (പ്രസിഡന്റ്), റവ.ഫാ. ബിജുമോൻ ജേക്കബ് (വൈസ് പ്രസിഡന്റ്), ടീന തോമസ് (സെക്രട്ടറി), അച്ചൻകുഞ്ഞ് മാത്യു (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ട്രഷറർ) എന്നിവർ എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്നു.
ജോർജ് പണിക്കർ അറിയിച്ചതാണിത്.