അബുദാബി : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ അബുദാബി നിവാസികളുടെ പ്രവാസി ക്കൂട്ടായ്മ 'ബാച്ച് ചാവക്കാട്' ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നടന്നു. പ്രസിഡണ്ട് ഷബീർ മാളി യേക്കൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ വിലയി രുത്തി ജനറൽ സെക്രട്ടറി ജലീൽ കാര്യാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എച്ച്. താഹിർ ഭാര വാഹി കളുടെ പാനൽ അവതരിപ്പിച്ചു.

പ്രസിഡണ്ട് : ബഷീർ കുറുപ്പത്ത്, ജനറൽ സെക്രട്ടറി : അബ്ദുൽ സമദ് കാര്യാടത്ത്, ട്രഷറർ : രാജേഷ് മണത്തല.

വൈസ് പ്രസിഡണ്ടുമാർ : എ. കെ. ബാബു രാജ്, കെ. പി. സക്കരിയ്യ. ജോയിന്റ് സെക്രട്ടറിമാർ : സുധീർ കൃഷ്ണൻകുട്ടി, ഷബീബ് താമരയൂർ. ജീവ കാരുണ്യ വിഭാഗം : ടി. എം. മൊയ്തീൻ ഷാ. ഈവന്റ് കോഡി നേഷൻ : നൗഷാദ് ചാവക്കാട്, ഷാഹുൽ പാലയൂർ എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ. മുഹമ്മദലി വൈലത്തൂർ, ദയാനന്ദൻ, സി. എം. അബ്ദുൽ കരീം, സിദ്ധീഖ് ചേറ്റുവ, എസ്. എ . റഹി മാൻ എന്നിവർ സംസാരിച്ചു. സുബൈർ തളിപ്പറമ്പ നേതൃത്വം നൽകിയ ഗാനമേളയും വിഷു സദ്യയും ബാച്ച് കുടുംബ സംഗമത്തിന് മാറ്റു കൂട്ടി. വിവിധ പരിപാടി കളിൽ പങ്കെടുത്ത കുട്ടി കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിവരങ്ങൾക്ക് : 050 682 67 46.