ഫ്രാൻസിന് പിന്നാലെ ജർമ്മനിയിലെ ബവേറിയയിലും പൊതുസ്ഥലത്ത് ബൂർഖ ധരിക്കുന്നതിന് വിലക്ക് വരുന്നു. ബൂർഖ നിരോധനം സംബന്ധിച്ച വോട്ടിങ് വിജയിച്ചതോടെയാണ് ബവേറിയയിലും മുസ്ലിം സ്ത്രീകൾ ധരിക്കുന്ന ബൂർഖയ്ക്ക് വിലക്ക് വരുന്നത്. ഇതോടെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളുമടക്കമുള്ള പൊതുസ്ഥലങ്ങളിൽ ബൂർഖ ധരിച്ചെത്തുന്നവർക്കെതിരെ നടപടി ഉറപ്പായി.

ഏകദേശം 7 മുമ്പ് നടമ്പ് ബൂർഖ നിരോധിക്കണമെന്ന ആവശ്യപ്പെട്ട ബിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വോട്ടെടുപ്പിൽ വിജയിച്ചതോടെയാണ് നിരോധനം നടപ്പിലാക്കുന്നത്.

സതേൺ ജർമനിയും ഫ്രാൻസും, ബൽജിയവും, നോർത്തേൺ ഇറ്റലിയിലെ ലോംബാർഡിയും നേരത്തെ തന്നെ ബൂർഖ നിരോധനം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബവേറിയയും ഇപ്പോൾ ബൂർഖ വില്ക്കുന്നത്. 2014 ഏപ്രിൽ സ്‌കൂളുകളിലെ അദ്ധ്യാപകർ ബൂർക്ക ധരിച്ചെത്തുന്നത് ബവേറിയൻ കോടതി തടഞ്ഞിരുന്നു. അതിന് ശേഷം രണ്ട് വർഷം കഴിഞ്ഞാണ് പൊതുസ്ഥലങ്ങളിൽ നിന്നും ബൂർഖ നിരോധിക്കുന്നത്.